| എന്തുകൊണ്ട് ഭാവന വിടരുന്നില്ല? |
|---|
 |
| ഗ്രന്ഥകർത്താവ് |
ഡി പങ്കജാക്ഷന്‍ |
|---|
| മൂലകൃതി |
പുതിയ ലോകം പുതിയ വഴി |
|---|
| രാജ്യം |
ഇന്ത്യ |
|---|
| ഭാഷ |
മലയാളം |
|---|
| വിഭാഗം |
ജീവിതദര്‍ശനം |
|---|
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ |
ഗ്രന്ഥകർത്താവ് |
|---|
വര്‍ഷം |
1989 |
നവ: മറ്റൊരു തടസ്സം എനിക്കിപ്പോള്‍ തോന്നിയതു പറയട്ടെ. പുതുലോകത്തെപ്പറ്റിയുള്ള സ്വപ്നം വ്യക്തിയുടെ മനസ്സില്‍ വിടരണമെങ്കില്‍ എല്ലാവരുടെയും അഭ്യുദയം കാംക്ഷിക്കാന്‍ തക്ക വിശാലത അതിനുണ്ടായിരിക്കണമല്ലോ? വസ്തുനിഷ്ഠമായി ചിന്തിക്കുമ്പോള്‍ — എന്നെ ചതിച്ച, എന്നെ അപമാനിച്ച, എന്നോട് മിണ്ടാത്ത, എന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയ, എന്റെ വഴി മുടക്കിയ, എന്റെ കൂട്ടരെ കൂട്ടക്കൊല ചെയ്ത... അങ്ങനെയൊക്കെയുള്ള വ്യക്തികളാണെന്റെ ചുറ്റും. ഞാന്‍ നേര്‍ക്കുനേരെ അവരെ കാണുകയാണ്. അവരുടെ അഭ്യുദയം എന്റെ സ്വപ്നത്തില്‍ എങ്ങനെ വരും? വൈരാഗ്യം നിറഞ്ഞ മനസ്സിനു നാം ഭാവന ചെയ്യുന്ന നവലോകം സ്വപ്നം കാണാനാവുമോ?