സമര്‍പ്പണം
സമര്‍പ്പണം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
വിശ്വ കുടുംബത്തിന്റെ
സാക്ഷാത്കാരത്തിനുവേണ്ടി
ഇന്നലെയും ഇന്നും നാളേയും
അനശ്വരരായി ജീവിച്ചുപോരുന്ന
വിശ്വസ്നേഹികളുടെ പേരില്‍,
മനുഷ്യരാശിയുടെ മുന്നില്‍
ഞങ്ങള്‍ ഇത് പ്രതീക്ഷാപൂര്‍വം സമര്‍പ്പിക്കട്ടെ.
ഞങ്ങള്‍ ഈ പേടകത്തിന്റെ പണി തീര്‍ത്ത്, ബഹുജനസാഗരത്തിലേക്കിറക്കുന്ന സമയത്ത്, പലരും നല്ല പായ്കള്‍ ഇതില്‍ ചേര്‍ത്തു വിടര്‍ത്താന്‍ മെനഞ്ഞു തന്നു. നാലെണ്ണമേ ഞങ്ങള്‍ക്കു നിവര്‍ത്താന്‍ തക്ക സമയത്തു കിട്ടിയുള്ളൂ. വായ്ക്കുരവയും ആര്‍പ്പും കൈവീശലും ഞങ്ങള്‍ കാണുന്നു. ഈ യാത്ര ഉണര്‍ത്തിവിടുന്ന ചലനങ്ങളെ ഉള്ളില്‍ ഏറ്റുവാങ്ങി, പ്രാദേശിക ജീവിതത്തിലെ താളമാക്കി തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍!
ഇതില്‍ കൊടുത്തിട്ടുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി രചിച്ചതല്ല ഈ പുസ്തകം. സംഭാഷണം എഴുതിക്കഴിഞ്ഞ് സന്ദര്‍ഭോചിതമായി തലക്കെട്ടുകള്‍ കൊടുത്തതാണ്.
അഭിപ്രായം അറിയിക്കണം. തുടര്‍ന്ന് ചര്‍ച്ചയും തിരുത്തലുകളും ആകാം. പ്രവര്‍ത്തനത്തിന്റെ കാഴ്ചപ്പാടിലായിരിക്കണം ചര്‍ച്ച.
ഇതൊരു പുസ്തകമാക്കാന്‍ സഹകരിച്ചിട്ടുള്ള എല്ലാവരും ഞങ്ങളോടൊപ്പമുണ്ട്. ബന്ധുക്കള്‍ തമ്മില്‍ കൃതജ്ഞത പറയേണ്ടതില്ലല്ലോ.
ഡി പങ്കജാക്ഷന്
|