വാര്‍ത്താ മാദ്ധ്യമങ്ങള്‍ |
---|
 |
ഗ്രന്ഥകർത്താവ് |
ഡി പങ്കജാക്ഷന്‍ |
---|
മൂലകൃതി |
പുതിയ ലോകം പുതിയ വഴി |
---|
രാജ്യം |
ഇന്ത്യ |
---|
ഭാഷ |
മലയാളം |
---|
വിഭാഗം |
ജീവിതദര്‍ശനം |
---|
ആദ്യപതിപ്പിന്റെ പ്രസാധകര്‍ |
ഗ്രന്ഥകർത്താവ് |
---|
വര്‍ഷം |
1989 |
ചോദ്യം: പുതിയ ലോകത്തില്‍ വാര്‍ത്താമാദ്ധ്യമങ്ങളുടെ സ്ഥാനം എന്തായിരിക്കും?
ഉത്തരം: സംഭവങ്ങളെപ്പറ്റിയും സാധനങ്ങളുടെ കൂടുതല്‍ കുറവിനെപ്പറ്റിയും പുതിയ പുതിയ കണ്ടെത്തലുകളെപ്പറ്റിയും കാലാവസ്ഥയെപ്പറ്റിയും നവീന ചിന്താഗതികളെക്കുറിച്ചുമൊക്കെ ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്ന ഒരു ലോക വാര്‍ത്താകേന്ദ്രമുണ്ടായിരിക്കും. ഏതൊരു വ്യക്തിക്കും അവിടെ അന്തരീക്ഷം വഴി വാര്‍ത്ത എത്തിക്കാം. അവിടെനിന്ന് അത് ലോകത്തെ ആകെ അറിയിക്കാനുള്ള സംവിധാനം ഉണ്ടാകും. ഫ്യൂജിയാമയില്‍ ഒരു അഗ്നിപര്‍വതസ്‌ഫോടനത്തിന് സാദ്ധ്യത ഉണ്ടെന്നു കണ്ടാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം ലോകം മുഴുവന്‍ അതിനെ നേരിടാന്‍ തയ്യാറായിക്കഴിയും. കൂടാതെ വ്യക്തികള്‍ക്കു തമ്മില്‍ ആശയവിനിമയത്തിന് വളരെ പുതിയ സംവിധാനം കണ്ടെത്തും. ഊര്‍ജസഞ്ചാരത്തിനും വാര്‍ത്താവിനിമയത്തിനും കമ്പികളെ ആശ്രയിക്കേണ്ടിവരികയേ ഇല്ല. ആകാശമാര്‍ഗം നടക്കും. പത്രമാസികകള്‍ കുറയും. കടലാസ്സിന്റെ ആവശ്യം വളരെ കുറയും. പണം നേടാന്‍ വേണ്ടി പ്രസിദ്ധീകരണങ്ങള്‍ നടത്തുന്ന പ്രവണത പാടേ ഇല്ലാതാകുമല്ലോ. എന്നാല്‍ പുതിയ മാനവസാഹിത്യങ്ങളും മാനവ കലകളും മാനവഭാഷയും ഉണ്ടാകും. ഓരോ പ്രസിദ്ധീകരണവും ലക്ഷോപലക്ഷം പ്രതികളായി ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കും. അവശ്യസാധനങ്ങളുടെ കൂട്ടത്തില്‍ ഗ്രന്ഥങ്ങളും വരും.