Difference between revisions of "ഒരു സ്‌നേഹക്കുറിപ്പ്"
(Created page with "ദര്‍ശനം, കഞ്ഞിപ്പാടം, പങ്കജാക്ഷന്‍ മാസ്റ്റര്‍, തറക്കൂട്ടം ഈ വാക്...") |
|||
Line 1: | Line 1: | ||
+ | {{DPK/PuthiyaLokamPuthiyaVazhi}} | ||
+ | {{DPK/PuthiyaLokamPuthiyaVazhiBox}} | ||
ദര്‍ശനം, കഞ്ഞിപ്പാടം, പങ്കജാക്ഷന്‍ മാസ്റ്റര്‍, തറക്കൂട്ടം ഈ വാക്കുകളൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ എന്റെ മനസ്സില്‍ വരുന്നത് രൂപം കൊണ്ടുകൊണ്ടിരിക്കുന്ന, രൂപം മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന, പുതിയ ഭാവങ്ങള്‍ ആര്‍ജിക്കുന്ന ഒരു മഹാസ്വപ്നത്തിന്റെ കഥയാണ്. ആ സ്വപ്നത്തിന്റെ തുടക്കം നാം കാണുന്നത് വേദോപനിഷത്തുകളിലും, പഴയ നിയമത്തിലും, ചൈനയിലെ കണ്‍ഫ്യൂഷിയസ്സിന്റെ വിചാരധാരയിലുമൊക്കെയാണ്. അന്നുമുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ചരിത്രത്തില്‍ കൂടിയും സാഹിത്യത്തില്‍ കൂടിയും ശാസ്ത്ര പ്രകാശനങ്ങളില്‍കൂടിയും നാം നടന്നു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സ്വപ്നം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്വപ്നം കാണുന്നവന്റെ — കാണുന്നവളുടെ — വാസഭൂമി, പ്രാദേശികമായ പശ്ചാത്തലം, ഭാഷ, വേഷവിധാനം, മുഖഭാവം, ആന്തരികമായ പ്രതികരണങ്ങള്‍ ഇതൊക്കെ മാറുന്നുണ്ടെങ്കിലും സ്വപ്നത്തിന് മുറിവുണ്ടാകുന്നില്ല. അതു നില്‍ക്കാതെ തുടരുന്നു. | ദര്‍ശനം, കഞ്ഞിപ്പാടം, പങ്കജാക്ഷന്‍ മാസ്റ്റര്‍, തറക്കൂട്ടം ഈ വാക്കുകളൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ എന്റെ മനസ്സില്‍ വരുന്നത് രൂപം കൊണ്ടുകൊണ്ടിരിക്കുന്ന, രൂപം മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന, പുതിയ ഭാവങ്ങള്‍ ആര്‍ജിക്കുന്ന ഒരു മഹാസ്വപ്നത്തിന്റെ കഥയാണ്. ആ സ്വപ്നത്തിന്റെ തുടക്കം നാം കാണുന്നത് വേദോപനിഷത്തുകളിലും, പഴയ നിയമത്തിലും, ചൈനയിലെ കണ്‍ഫ്യൂഷിയസ്സിന്റെ വിചാരധാരയിലുമൊക്കെയാണ്. അന്നുമുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ചരിത്രത്തില്‍ കൂടിയും സാഹിത്യത്തില്‍ കൂടിയും ശാസ്ത്ര പ്രകാശനങ്ങളില്‍കൂടിയും നാം നടന്നു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സ്വപ്നം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്വപ്നം കാണുന്നവന്റെ — കാണുന്നവളുടെ — വാസഭൂമി, പ്രാദേശികമായ പശ്ചാത്തലം, ഭാഷ, വേഷവിധാനം, മുഖഭാവം, ആന്തരികമായ പ്രതികരണങ്ങള്‍ ഇതൊക്കെ മാറുന്നുണ്ടെങ്കിലും സ്വപ്നത്തിന് മുറിവുണ്ടാകുന്നില്ല. അതു നില്‍ക്കാതെ തുടരുന്നു. | ||
Line 9: | Line 11: | ||
{{center|നിറഞ്ഞ പ്രത്യാശയോടെ}} | {{center|നിറഞ്ഞ പ്രത്യാശയോടെ}} | ||
− | + | ഫേണ്‍ഹില്‍ {{right|നിത്യചൈതന്യയതി}} | |
+ | {{DPK/PuthiyaLokamPuthiyaVazhi}} |
Latest revision as of 07:31, 23 May 2014
ഒരു സ്‌നേഹക്കുറിപ്പ് | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ദര്‍ശനം, കഞ്ഞിപ്പാടം, പങ്കജാക്ഷന്‍ മാസ്റ്റര്‍, തറക്കൂട്ടം ഈ വാക്കുകളൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ എന്റെ മനസ്സില്‍ വരുന്നത് രൂപം കൊണ്ടുകൊണ്ടിരിക്കുന്ന, രൂപം മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന, പുതിയ ഭാവങ്ങള്‍ ആര്‍ജിക്കുന്ന ഒരു മഹാസ്വപ്നത്തിന്റെ കഥയാണ്. ആ സ്വപ്നത്തിന്റെ തുടക്കം നാം കാണുന്നത് വേദോപനിഷത്തുകളിലും, പഴയ നിയമത്തിലും, ചൈനയിലെ കണ്‍ഫ്യൂഷിയസ്സിന്റെ വിചാരധാരയിലുമൊക്കെയാണ്. അന്നുമുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ചരിത്രത്തില്‍ കൂടിയും സാഹിത്യത്തില്‍ കൂടിയും ശാസ്ത്ര പ്രകാശനങ്ങളില്‍കൂടിയും നാം നടന്നു നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സ്വപ്നം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്വപ്നം കാണുന്നവന്റെ — കാണുന്നവളുടെ — വാസഭൂമി, പ്രാദേശികമായ പശ്ചാത്തലം, ഭാഷ, വേഷവിധാനം, മുഖഭാവം, ആന്തരികമായ പ്രതികരണങ്ങള്‍ ഇതൊക്കെ മാറുന്നുണ്ടെങ്കിലും സ്വപ്നത്തിന് മുറിവുണ്ടാകുന്നില്ല. അതു നില്‍ക്കാതെ തുടരുന്നു.
ചിലപ്പോള്‍ സ്വപ്നം ആത്മഗതംപോലെയാണ്. മറ്റു ചിലപ്പോള്‍ ഗുരുശിഷ്യ സംവാദംപോലെയാണ്. ചിലപ്പോള്‍ അതു വാക്കില്ലാത്ത ധ്യാനമാണ്. സ്വപ്നം നാം കണ്ടുകൊണ്ടുപോകുമ്പോള്‍ കൂടെക്കൂടെ മനനത്തിന്റെ ഇടയാഴിയിലെത്തും. അവിടെ നാം കാണുന്നത് പിരമിഡുകളോ, സ്തൂപങ്ങളോ, ഗുഹാതല ചിത്രങ്ങളോ പ്രതീകാത്മകങ്ങളായ ദേവാലയ സംവിധാനമോ ഒക്കെ ആയിരിക്കാം. ഈ സ്വപ്നം തന്നെ രൂപാത്മക ഭാഷയ്ക്ക് നാമാത്മകമായ ഭാഷകൊണ്ട് വ്യാഖ്യാനം നല്‍കുന്നുണ്ട്.
ഇപ്പോള്‍ നാം ഇതാ അനാദിയായ ഈ സ്വപ്നത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് വന്നിരിക്കുന്നു. അമ്പലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം ഈ സ്വപ്നത്തില്‍ കാണുന്നത് പലതും യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്നു. ചിലതൊന്നും യാഥാര്‍ത്ഥ്യമാവുക ഇല്ലെന്നു വിചാരിക്കുന്നവരും അവിടെയുണ്ട്. ദര്‍ശനം പത്രാധിപര്‍ നമ്മുടെ മുമ്പില്‍വയ്ക്കുന്ന ഈ പുസ്തകം വായിക്കുമ്പോള്‍ അദ്ദേഹത്തിന്റേത് എന്ന് എണ്ണേണ്ടുന്ന എത്രയോ ചിന്തകള്‍ നമ്മുടെ മസ്തിഷ്‌കത്തിലൂടെ ഒളിമിന്നിപ്പോയതായി നമുക്ക് തോന്നാതിരിക്കുകയില്ല. നമ്മള്‍ തന്നെയല്ലേ അദ്ദേഹം എന്നതുപോലെ നമ്മളും കൂടിയാണ് അദ്ദേഹം. അതുകൊണ്ട് നമുക്കുവേണ്ടി ഇവിടെ പകര്‍ത്തിയിരിക്കുന്ന സ്വപ്നം കഴിയുന്നത്ര വാസ്തവമാക്കി നമ്മുടെ പിന്നാലെ വരുന്ന ലോക രചയിതാവിന് ഏല്പിച്ചു കൊടുക്കേണ്ടുന്ന കര്‍ത്തവ്യം നമുക്കുണ്ട്.
ഈ പുസ്തകത്തിന് വിജയം നേരുന്നു എന്നു പറഞ്ഞാല്‍ നമ്മുടെ തെറ്റായ സ്വപ്നങ്ങള്‍ തിരുത്തപ്പെടട്ടേ എന്നും സത്യസങ്കല്പങ്ങള്‍ നിറഞ്ഞ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടട്ടേ എന്നും അര്‍ത്ഥം.
ഫേണ്‍ഹില്‍
നിത്യചൈതന്യയതി
|