പുതിയ ലോകത്തില്‍ ഭരണസമ്പ്രദായം
പുതിയ ലോകത്തില്‍ ഭരണസമ്പ്രദായം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ചോദ്യം: പുതിയ ലോകത്തില്‍ ഭരണസമ്പ്രദായം എങ്ങനെ ആയിരിക്കും?
ഉത്തരം: മനുഷ്യന്‍ എന്നും അപൂര്‍ണനായിരിക്കും എന്നുള്ളതുകൊണ്ട് അവന്‍ സാമൂഹ്യവിരുദ്ധനാവാന്‍ സാദ്ധ്യതയുണ്ട്. ആ നിലയ്ക്ക് വ്യക്തിയുടെമേല്‍ എന്നും ഒരു സാമൂഹ്യ നിയന്ത്രണം കൂടിയേ തീരൂ. പുതിയ സമൂഹത്തിലും അതുണ്ടായിരിക്കും. എന്നാല്‍ അത് ഇന്നത്തെമാതിരിയുള്ള മേലധികാരമായിരിക്കുകയില്ല.
ചോദ്യം: ആ നിയന്ത്രണത്തിന്റെ സ്വഭാവം എന്തായിരിക്കും?
ഉത്തരം: നിയമം നിര്‍മിക്കുന്നവര്‍, അതു നടപ്പിലാക്കുന്നവര്‍, നിയമപാലകര്‍, ഇതിന്റെ എല്ലാം ഫലം അനുഭവിക്കുന്നവര്‍ എന്നീ നാലു വ്യത്യസ്ത തലങ്ങള്‍ ഇന്നുള്ളമാതിരി അന്നുണ്ടായിരിക്കുകയില്ല. പ്രാദേശികസമൂഹങ്ങള്‍ അവര്‍ക്കുവേണ്ടി നിയമമുണ്ടാക്കുന്നു. അവരുതന്നെ അതു നടപ്പിലാക്കുന്നു. പരിരക്ഷിക്കുന്നു. അതിന്റെ ഫലം അനുഭവിക്കുന്നു. ലോകത്തിനാകെ ഒരു നിയമം വേണ്ടിവരില്ല. ലോകമാകെ എല്ലാ സ്ഥലങ്ങളിലും പ്രാദേശിക ചെറുസമൂഹങ്ങള്‍ ഉണ്ടായിരിക്കും. അവ പരസ്പരം ബന്ധപ്പെട്ടിരിക്കുകയും പരസ്പരം നിയന്ത്രിക്കുകയും ചെയ്യും.
ചോദ്യം: അത്തരം സമൂഹങ്ങള്‍ക്ക് ശിക്ഷാധികാരം ഉണ്ടായിരിക്കുമോ?
ഉത്തരം: ഉണ്ടായിരിക്കും. ശിക്ഷണം എന്ന നിലയ്ക്കായിരിക്കും. അതു പ്രയോഗിക്കുക. ചിലപ്പോള്‍ വേദനിപ്പിക്കേണ്ടതായി വരും. അതൊക്കെ അന്നത്തെ സമൂഹങ്ങള്‍ പരസ്പരം ആലോചിച്ച് തീരുമാനിക്കും.
|