close
Sayahna Sayahna
Search

പുതിയലോകത്തില്‍ ഗതാഗതം


പുതിയലോകത്തില്‍ ഗതാഗതം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: പുതിയ ലോകത്തില്‍ ഗതാഗതസൗകര്യം എങ്ങനെ?

ഉത്തരം: ടിക്കറ്റ് എന്നൊരേര്‍പ്പാട് ഉണ്ടായിരിക്കുക ഇല്ല. വാഹനയാത്രയേക്കാള്‍ കാല്‍നടയാത്ര വര്‍ദ്ധിക്കും. വാഹനയാത്രയേക്കാള്‍ കാല്‍നടയാത്ര വര്‍ദ്ധിക്കും. വാഹനയാത്ര കൂടുതലും ആകാശമാര്‍ഗേണ ആയിരിക്കും. ഓരോരുത്തര്‍ക്കും യഥേഷ്ടം ആകാശത്തുകൂടി സഞ്ചരിക്കത്തക്ക ‘സൈക്കിള്‍ പ്ലെയിന്‍ ’ ശാസ്ത്രം വികസിപ്പിച്ചെടുത്തിരിക്കും. ആഗ്രഹിക്കുന്ന വേഗത്തില്‍ യാത്രചെയ്യാം. വിചാരിക്കുന്നിടത്തിറങ്ങാം. മലിനീകരണങ്ങള്‍ ഒന്നും ഉണ്ടാവില്ല; ശബ്ദമലിനീകരണം ഉള്‍പ്പെടെ. ട്രെയിനും കപ്പലും എല്ലാം ഓടിക്കൊണ്ടിരിക്കും. ചരക്കുകള്‍ക്കോ ആളുകള്‍ക്കോ എങ്ങോട്ടു വേണമെങ്കിലും കയറി ഇറങ്ങാം. അതിര്‍ത്തി തടസ്സങ്ങള്‍ ഒന്നും ഇല്ലല്ലോ. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്ക് ദൂരയാത്ര ചെയ്യേണ്ട ആവശ്യം ആര്‍ക്കും ഉണ്ടാവില്ല. തീര്‍ത്ഥയാത്രികരായിരിക്കും ഏറ്റവും കൂടുതല്‍.