പുതിയ ലോകത്തെപ്പറ്റിയുള്ള
പുതിയ ലോകത്തെപ്പറ്റിയുള്ള | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ഭാവനയുടെ തടസ്സം
രണ്ടാമത്തേത് ഭാവനയാണ്. പുതിയ ലോകത്തെപ്പറ്റിയുള്ള സ്വപ്നം അതാണല്ലോ നമ്മുടെ ഇന്നത്തെ ചര്‍ച്ചാവിഷയം.
കബീര്‍: അതായിരുന്നു ഇങ്ങോട്ടു വരാന്‍ ഞങ്ങളെ പ്രേരിപ്പിച്ച കാര്യവും.
മിനി: ഈ സ്വപ്നം സാമൂഹ്യസ്വപ്നമായി മാറണം. വളരെ കുറച്ചുപേരുടെ ഭാവനയിലേ ഇന്നുള്ളു.
ഞാന്‍: അതുതന്നെയാണു പ്രശ്‌നം. അമ്പലപ്പുഴയില്‍ അയല്‍ക്കൂട്ടം ഇന്നും വളരെ കുറച്ചുപേരുടെമാത്രം സ്വപ്നമാണ്. പലര്‍ക്കും ഇതൊന്നും ഒരു ചിന്താവിഷയംപോലും ആയിട്ടില്ല. പുതിയ ജീവിതഭാവന എങ്ങനെ എല്ലാവരിലും ഉദ്ദീപിപ്പിക്കാം എന്നതൊരു പ്രശ്‌നം തന്നെയാണ്. മറുപടി കിട്ടാത്ത പ്രശ്‌നം.
|