സമാപനക്കുറിപ്പ്
സമാപനക്കുറിപ്പ് | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ഞങ്ങളുടെ സംഭാഷണം പൂര്‍ണമായി ഈ പുസ്തകത്തില്‍ ചേര്‍ക്കാന്‍ കഴിയാതെ വന്നതില്‍ ഖേദമുണ്ട്. 200 പേജില്‍ സമാപിക്കുമെന്ന് കരുതിയാണ് എഴുതിത്തുടങ്ങിയത്. 208 പേജായിട്ടും തീര്‍ന്നില്ല. ബാക്കി ചെറുതല്ല. ഞങ്ങളുടെ അടിസ്ഥാന വിചാര ധാര ഇതില്‍ വന്നിട്ടുണ്ട് എന്നത് സമാധാനം തരുന്നു.
ഈ പുസ്തകത്തില്‍നിന്ന് ‘അയല്‍ക്കൂട്ടം ’ എന്ന ഒരേ ഒരാശയം സ്വീകരിച്ചുകൊണ്ട് ബാക്കിയെല്ലാമുപേക്ഷിച്ചാലും ഞങ്ങളുടെ ശ്രമം സഫലമാകും.
തെറ്റുകള്‍ വന്നിട്ടുണ്ട്. വായനക്കാര്‍ക്ക് തിരുത്താവുന്നതേയുള്ളു. അഭിപ്രായവ്യത്യാസം വരാവുന്ന വളരെ പോയിന്റുകള്‍ ഇതിലുണ്ട്. അപ്രായോഗികമെന്നും തോന്നാം. ഞങ്ങള്‍ക്ക് വ്യക്തമായി ശരി എന്നു തോന്നിയിട്ടുള്ളതു മാത്രമാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പുസ്തകത്തെ ഒരു തുടക്കമായി കരുതി നമുക്ക് ചര്‍ച്ചചെയ്യാം. പരിവര്‍ത്തന രംഗത്ത് ഒരു പുതിയ പ്രവര്‍ത്തനശൈലി തുറക്കുകയാണ് ലക്ഷ്യം. ചര്‍ച്ച ധാരാളം വേണ്ടിവരും. പ്രയോഗിച്ചുനോക്കാതെ, ബുദ്ധിപരമായി ഈ പുസ്തകത്തെ നിരൂപണംചെയ്ത്, അംഗീകരിച്ചാലും നിഷേധിച്ചാലും ഫലം സമമായിരിക്കും.
|