അതാണിത്
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
അതാണിത്
ആരാന്റെ കാലില്‍
വല്ലോന്റെ കൂടെ
പാറിപ്പറന്നാല്‍
എന്താകുമാദ്യം?
വാലും
തലുയും
മറഞ്ഞോണ്ടിരുന്നാല്
എന്താകുമാദ്യം?
ആരാന്റെ മഴവില്ല്
മാനത്തെറിഞ്ഞ്
താനേഴുനിറമെന്ന്
മോഹിച്ചിരുന്നാല്
എന്താകുമാദ്യം
പ്ലാസ്റ്റിക്കൊഴുക്ക്
അറിയാത്ത പൂപ്പല്‍ സമുദ്രം
ഇരുവരും കുളിരുന്നു
ആരാന്റെ, വല്ലോന്റെ
കാലത്തിനാഴം.
വഴിയെവിടെ?
സൂക്ഷിച്ചു നോക്കരുത്.
|