സ്വച്ഛന്ദം
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
സ്വച്ഛന്ദം
പുല്‍ത്തുമ്പിലിരുന്ന്
ഇണചേരുന്നു; മഞ്ഞ ശലഭങ്ങള്‍
ശല്യപ്പെടുത്താന്‍
ചെറു കാററുപോലുമില്ല.
ഇലകളെല്ലാം ജലകണങ്ങള്‍ ചൂടി
എന്തോ ഓര്‍ത്തുനില്‍ക്കുന്നു.
നിശ്ശബ്ദതയുടെ ഇടവഴികളില്‍
ഭൂമി ഇപ്പോള്‍ ചുവടുവെയ്ക്കുകയാവാം.
ഓര്‍ക്കാപ്പുറത്ത്
ഒരു മഞ്ഞശലഭമായ്
എന്റെ ഉള്ളില്‍ നിന്നവള്‍ പറന്നു
എന്നെയും പേറിക്കൊണ്ട്.
ദൂരെ ആകാശത്ത് തലനീട്ടുന്ന
ഒരു പുല്‍നാമ്പ് ലക്ഷ്യമാക്കി.
|