ഉടല്‍ കത്തും മണം
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
ഉടല്‍ കത്തും മണം
വേനല്‍ പെയ്തതിന്റെ പിറ്റേന്ന്
വഴിയില്‍ കണ്ട മേഘം പരിഭവിച്ചു.
‘പെയ്തിട്ടും
നിങ്ങള്‍ സന്തോഷിച്ചില്ലല്ലോ
ഒന്നു ചിരിക്കുകയോ
തുളളിച്ചാടുകയോ?
ഞാനിനി വരില്ല.’
ഇടിയോടെ മഴ പെയ്തത്
ഉറക്കത്തിനിടയില്‍ കേട്ടിരുന്നു
പുലര്‍ന്നപ്പോള്‍
നനഞ്ഞ മണ്ണിനേയോ മരങ്ങളേയോ
തെളിഞ്ഞ വാനത്തേയോ
നോക്കുകപോലും ചെയ്തില്ല.
സമയമില്ലായിരുന്നു.
പിണങ്ങിയ മേഘത്തിന് മുഖംകൊടുക്കാതെ
തിടുക്കത്തില്‍ നടന്നു.
ദൂരെ വെയിലില്‍ ഭൂമിയുടെ തൊലി പൊളളി
വീര്‍ത്ത് പൊട്ടാറായതുപോലെ.
|