കണ്ണട തല്ലിപ്പൊട്ടിച്ച്
വിഴുങ്ങി.
ചെരിപ്പുകള്‍ കുടുംപുളിയിട്ട് വററിച്ച്
ചോറില്‍ക്കൂട്ടി.
വസ്ത്രങ്ങള്‍ വറുത്തുപൊടിച്ചു
വൈകുന്നേരത്തെ ചായയ്ക്കു കടിയാക്കി
കസേരയും മേശയും കട്ടിലും കത്തിച്ച്
തീ കാഞ്ഞു.
വീടിന്റെ മേല്‍ക്കൂരയും തറയും ചുമരും വേര്‍പ്പെടുത്തി
കുട്ടിക്ക് കളിക്കാന്‍ കൊടുത്തു.
തൊടിയിലെ പച്ചയെല്ലാം പറിച്ച് ചാറെടുത്ത്
മുറിവിലൊഴിച്ചു.
കിണററിലെ വെളളമെല്ലാം സ്ട്രോകൊണ്ട്
വലിച്ചുകുടിച്ചു.
റോഡുകള്‍ ചുരുട്ടി റോളാക്കി
ബേക്കറികളില്‍ വില്ക്കാന്‍ കൊടുത്തു.
തൊലിയെല്ലാം ഉരിഞ്ഞ്
അഴയിലിട്ടപ്പോള്‍
മാംസം പല നിറങ്ങളുളള ഒച്ചുകളായി വേര്‍പെട്ട്
ഇഴഞ്ഞിഴഞ്ഞ് പോകുന്നത്
നിലത്തുരുണ്ടു കളിക്കുന്ന
കണ്ണുകള്‍ കണ്ടു.