ചവിട്ടുന്നിടത്തെല്ലാം
കുഴികളുണ്ടായി!
ഓരോ കുഴിയില്‍നിന്നും
ഒരു കറുത്ത പൂച്ച
പുറത്തുചാടി മറഞ്ഞു.
നടക്കുമ്പോള്‍
കുഴി
കറുത്ത പൂച്ച
കുഴി
കറുത്ത പൂച്ച…
വീടിനുളളിലെയും മുററത്തെയും കുഴികള്‍
ഭാര്യയും മക്കളും സഹിച്ചു.
വഴികള്‍ കുഴികളെക്കൊണ്ടു നിറഞ്ഞപ്പോള്‍,
നടപ്പ് വിലക്കി നാട്ടുകാര്‍.
പുറത്തിറങ്ങാതെ കാല്‍ മേശമേല്‍ ഉയര്‍ത്തിവെച്ച്
മുറിയില്‍ക്കൂടി.
ഒരു നാള്‍ പുലര്‍ച്ചെ
മുന്നില്‍ വന്നുവീണ പത്രത്തില്‍
അളകള്‍ നിറഞ്ഞ വഴികളുടെ സ്നാപ്പ്
എന്റെ മുഖം കാല്പാദങ്ങള്‍
അത്ഭുതമനുഷ്യനെന്ന് തലക്കുറി.
അപ്രത്യക്ഷരായ കറുത്ത പൂച്ചകളെക്കുറിച്ചുളള
വാര്‍ത്തകള്‍ തേടി ഞാന്‍
തിടുക്കത്തില്‍ പത്രത്താളുകള്‍ മറിച്ചു.