പ്രതിശരീരം
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
പ്രതിശരീരം
ഇന്ന്
പുറത്തുവരും
മറനീക്കി
ഹാ ഹാ പൂമാലകള്‍
അപദാനങ്ങള്‍…
പഞ്ചലോഹത്തിലോ
സിമന്റിലോ
മരത്തിലോ?
മഹാന് അതോ മഹതിയാ?
രാത്രിയില്‍ ഒററയ്ക്കാകുമ്പോള്
സംശയിക്കുമോ?
കളളാ, ഭ്രാന്തീ, തെരുവുനായേ
പ്രേതമേ, മൂകതേ, ഇരുളേ…
എന്നെല്ലാം!
ഉത്തരം ലഭിച്ചില്ലെങ്കില്‍
തലയില്‍ വന്നിരുന്ന് കാഷ്ഠിക്കുന്ന കാക്കയോട്
ആരെന്ന് ആരുടെതെന്ന്
എന്തെന്ന്?
ഉത്തരം ലഭിച്ചില്ലെങ്കില്‍ മാത്രം
വിഗ്രഹമേ.
|