മഞ്ഞ മറുകര
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
മഞ്ഞ മറുകര
എത്രമാത്രം സ്നേഹം
പകര്‍ന്നിരിക്കും അവള് പതിക്ക്
പുലിരിക്കും
രാത്രിക്കും നല്‍കാതെ.
ഭൂമിയില്‍ കണ്ടെത്താനാവാത്ത ഇടങ്ങള്‍
അവന് കണ്ടുപിടിച്ചിരിക്കും.
ആ ദ്വീപുകളില്‍
നാട്ടിയിരിക്കും അവള്
വിജയപതാകകള്‍.
എല്ലാം എനിക്കും ആനന്ദം.
അവളുടെ അനുഭൂതികള്‍
പുതിയ ഒരു ഗ്രഹമായ്
വിദൂര വാനില്‍
പ്രത്യക്ഷമായ്!
അതിന്റെ പേര്?
|