മനോരഥം
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
മനോരഥം
വിചാരങ്ങൾ
നെടുവീര്‍പ്പുകളായ് പുറത്തുവരുമ്പോള്‍
മണ്ണിനും മരത്തിനും മുകളിലുളള
അന്തരീക്ഷത്തിലാണ്
അതിന്റെ അടയാളങ്ങള്‍ ഉണ്ടാകുക.
ഓര്‍ക്കപ്പെട്ട ആളുടെ അത്രയും വലിപ്പത്തിലുളള
പളുങ്ക് അറകള്‍.
എത്രവട്ടം വിചാരിച്ചുവെന്ന്
ഈ അറകള്‍ എണ്ണി തിട്ടപ്പെടുത്താം
എന്റെ വിചാരങ്ങളെ എണ്ണിനോക്കുക
കണക്കാക്കുവാന്‍ കഴിയുന്ന കാലം വരുംവരെ
|