ഭൂമി ഹാ!
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
ഭൂമി ഹാ…!
പാത
പായ്പോലെ
ചുരുണ്ടുവന്ന്
പൊതിയും.
അനങ്ങാതെ
കിടക്കണം
എത്തേണ്ടയിടത്ത്
താനെ എത്തും.
എത്ര എളുപ്പം
സഞ്ചാരം.
ചുരുണ്ട പാതകള്‍
യാത്രക്കാരുമായി പായുന്നു!!!
വാഹനങ്ങള്‍
ആര്‍ക്കും വേണ്ട
അന്തരീക്ഷത്തിനെന്തു വൃത്തി
വെടിപ്പ്.
ആകാശചാരികള്‍
സന്ദേഹിക്കും:
‘വല്ലാത്തൊരു
ഭൂമി.’
|