close
Sayahna Sayahna
Search

പാട്ട് വസ്ത്രം


സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

പാട്ട് വസ്ത്രം

തെരുവില്‍
നഗ്നര്‍ പാടുന്നു
അവര്‍ അഞ്ചു പേര്‍
അതോ ആറോ?
ചുററിനും കൂടിയവര്‍
മുഴുവന്‍ നഗ്നര്‍
തിടുക്കത്തില്‍
സ്വയം നോക്കി.
ഞാനും നഗ്നന്‍!
മടിയോടെ
നഗ്നരുടെ കൂട്ടത്തിലേക്ക്
ചേര്‍ന്നുനിന്നു..
തെരുവില്‍
നഗ്നര്‍
പാടുന്നു.