മൂകാംബിക
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
മൂകാംബിക
തിരിച്ചുപോരുമ്പാള്‍
മുഖത്ത്
ഒന്നുരണ്ടുവട്ടം തൊട്ടു
മഴത്തുളളികള്‍.
മണ്ഡപത്തില്‍
ഞാന്‍ വിരിച്ചിട്ട ‘ഉളളിനെ’
അവള്‍ കണ്ടിരിക്കും.
രാത്രിയില്‍ അതില്‍
ഉറങ്ങിയിരിക്കും അവള്‍.
അവളില്‍ നിന്ന് കുങ്കുമമൂര്‍ന്ന്
‘ഉളള്’ മുഴുവന്‍ ചോന്നിരിക്കും.
അവിടെയിരുന്ന് വാഴ്ത്തട്ടെ
ഇനിമുതൽ പ്രതിഭകൾ;
പാടി, ആടി,
വരച്ച്, എഴുതി
നീര്‍ത്തി വിരിച്ച
എന്റെ ഉളളിലിരുന്ന്.
|