സായൂജ്യം
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
സായൂജ്യം
പല്ലികള്‍ മുറിച്ചിടുന്ന
വാലുകള്‍ ശേഖരിച്ച്
ചില്ലുകുപ്പിയില്‍ സൂക്ഷിച്ച്
ആണ്ടെത്തുന്നതിന്‍ മുന്‍പ്
നൂറെണ്ണം തികച്ചു.
വലിച്ചുകളയുന്ന ബീഡിക്കുററി
നൂറെണ്ണം പെറുക്കി
പല്ലിക്കുപ്പിയിലിട്ട്
കോര്‍ക്കിട്ടടച്ച്
പാമ്പിന്‍ പടംകൊണ്ട് പൊതിഞ്ഞു.
ഇനി
മററവന്റെ വീടിന്റെ
നടുമുററത്ത്
കൃത്യം പാതിരാത്രി കുഴിച്ചിട്ട്
തിരിഞ്ഞുനോക്കാതെ നടന്ന്
വേലിയേററത്തില്‍ പൊങ്ങി
കരകവിഞ്ഞ പുഴയില്‍
മുങ്ങിക്കുളിച്ചാല്‍
ഉദ്ദിഷ്ട കാര്യസിദ്ധി ഫലം.
സമാപ്തം
|