ഒരു തുളളി സമുദ്രം
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
ഒരു തുളളി സമുദ്രം
വെളുപ്പാന്‍ കാലം
കൂത്തമ്പലം ശൂന്യം
നിളയില്‍ നിന്നുളള ഇളംകാറ്റ്
വാനില്‍ ഒന്നുരണ്ട് നക്ഷത്രങ്ങള്‍.
ഒരു തുളളി വെളളത്തിലുളള
സമുദ്രത്തെപ്പോലെ
എന്റെ ഉളളില്‍ നീ.
ആ ഒരു തുളളി ഞാന്‍ രുചിച്ചു.
നീയാകും സമുദ്രത്തിന്റെ ഉപ്പുരസം.
പുല്ലാങ്കുഴലോ
വയലിനോ
ഉറക്കത്തിന്റെ തിരകളില്‍ വന്നില്ല.
മുങ്ങി മുങ്ങി ഞാന്‍
ഒരു തുളളി സമുദ്രത്തില്‍.
|