ചരിത്രപാഠങ്ങള്‍
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
ചരിത്രപാഠങ്ങള്‍
ഭീഷ്മരും ദ്രോണരും കര്‍ണനും
സുയോധനനും വീണപ്പോള്‍ അന്ധനായ ധൃതരാഷ്ടര്‍
സഞ്ജയന്റെ തുണയോടെ
പഴയ നിയമവണ്ടി കൈകാട്ടി നിറുത്തി
ദാവീദിനെ വിളിച്ച് ‘രക്ഷിക്കണേ’ എന്നു പറഞ്ഞു.
ദൂരാഗ്രഹിയായ ധൃതരാഷ്ട്രരുടെ ആവശ്യപ്രകാരം
ദാവീദ് തന്റെ പഴയ കളി കവണകൊണ്ട്
രോമം കത്രിച്ച് ശോഭായാത്ര പോകുന്ന
കൃഷ്ണനേയും പാണ്ഡവരേയും
ശത്രുയോദ്ധാക്കളേയും കൊന്നുവീഴ്ത്തി.
വിജയോന്മാദത്തില്‍
ധൃതരാഷ്ട്രര്‍ ദാവീദുമായി
കൂട്ടുമന്ത്രിസഭ തുടങ്ങി.
(അശ്വത്ഥാമാവ് ഇതറിയാതിരിക്കട്ടെ!)
രണ്ടായിരത്തി അഞ്ഞൂറാമാണ്ടുവരെ
ഇവര്‍ ഇന്ത്യ ഭരിച്ചു.
|