എ. അയ്യപ്പന്
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
എ. അയ്യപ്പന്
ഹൃദയം മണ്ണോടു ചേര്‍ത്ത്
ഭൂമിയെ ചുംബിച്ച്
മരിക്കുമെന്ന്
പറഞ്ഞില്ലല്ലോ?
എന്റെ ചുവന്ന മുണ്ട്
എവിടെ കളഞ്ഞു?
കണ്ണടക്കൂട്
മറന്നുവെച്ചതോ
എനിക്ക് തന്നതോ?
ബാഗ് ഏതു കവിക്ക്
സമ്മാനിച്ചു?
മരിച്ചെന്ന് പറയുന്നത്
പററിക്കലെന്ന്
ഓര്‍ക്കാപ്പുറത്ത്
എവിടെ നിന്നെങ്കിലും
‘കഴുവേറിമോനേ’
എന്നു വിളിച്ച്
ഞെട്ടിക്കുമോ?
ഒരു രാത്രി
പെരുമഴയത്ത്
നനഞ്ഞൊലിച്ചു വരുമോ
ഉപേക്ഷിച്ചുപോയ മുറിയില്‍
ഒന്നിച്ചുറങ്ങാന്‍.
|