വിറകുപുരയും കാററില്‍ ഷെഡ്ഡും കഞ്ഞിപ്പുരയും
ഓലമറച്ച ടോയ്‌ലെറ്റും ഫോട്ടോ എടുത്തു വെയ്ക്കാമായിരുന്നില്ലേ–
എനിക്കു കാണാന്‍?
മകള്‍ ചോദിച്ചു.
പഴങ്കഥ അമ്മൂമ്മ പറഞ്ഞതാകും.
‘വെറുകപെരുയും, പൈത്തൊഴുത്തും, കഞ്ഞിപ്പെരയും, മറപ്പെരയും
പുതുവീട് പണിതപ്പോ പൊളിച്ചുകളഞ്ഞു നിന്റെ പപ്പ’
എന്നാകുമോ പേരക്കുട്ടിയോട് പറഞ്ഞത്?
കഞ്ഞിപ്പുരയിലെ അടുപ്പില്‍
സമൃദ്ധമായ തീയില്‍
കല്ലുചട്ടിയില്‍ വേകുന്ന ഇറച്ചിക്കറിയുടെ മണം മാത്രം ഓര്‍മയില്‍.
വായില്‍ വെളളമുറി.
നെററിലെ സ്ക്രീനില്‍ സല്ലപിച്ചിരിക്കുമ്പോള്‍
വീണ്ടും മകള്‍;
‘ഇപ്പോഴായിരുന്നെങ്കില്‍ എന്തെളുപ്പം
മൊബൈലില്‍ ഇങ്ങനെ
ടിക് ടിക് എന്ന്
എടുത്തു സൂക്ഷിച്ചു വെക്കാമായിരുന്നു.’
അമ്മൂമ്മയ്ക്കു നേരെ മൊബൈല്‍ ഫോക്കസ് ചെയ്തു അവള്‍!