മൂന്നു മൊഴികള്‍
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
മൂന്നു മൊഴികള്‍
(1)
മറന്നുപോകുന്നവയെ
കണ്ടെടുക്കുന്ന
ഇടം
എന്നിലാണ്!
അവിടേക്ക്
പ്രവേശം
നിനക്കു മാത്രം
(2)
നീ സൂര്യന്
സൂര്യനിലേക്ക്
എന്നെ
തൊടുത്ത്,
ഞാന്‍.
(3)
തനിയെ സംസാരിക്കുന്ന
സന്ദര്‍ഭങ്ങളുണ്ട്;
പ്രകാശിക്കുന്നതിനെ
പിന്തുടരുമ്പോള്.
നീ സ്വയം പ്രകാശിക്കുന്നു
ഞാന്‍
സംസാരിക്കുന്നു
തനിയെ.
|