ധ്യാനം
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
ധ്യാനം
ഒററയ്ക്കിരുന്നു
ഭൂമിയും ആകാശവും ഉളളിടത്ത്
കാററ് സംസാരിക്കുന്നിടത്ത്
പക്ഷികളുടെ ഭാഷകള്‍ ചെവിയോര്‍ത്ത്
പുല്ലുകളും മരങ്ങളും മൂകമായ്–
പരസ്പരം പറയുന്ന വര്‍ത്തമാനങ്ങള്‍ കേട്ട്.
ഇളവെയില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി…
മനുഷ്യര്‍ എവിടെ?
അവന്റെ രൂപമെന്ത്?
അലിഞ്ഞുപോയിരിക്കുന്നു കുഞ്ഞുപുല്ലുകളേ
എന്റെ ദേഹം
നിങ്ങളുടെ ആഹ്ലാദങ്ങള്‍ കണ്ട്.
|