കുഞ്ഞിക്കായ്ക്ക്
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
കുഞ്ഞിക്കായ്ക്ക്
വണ്ടി വിട്ടപ്പോള്‍
കുഞ്ഞിക്കാ, ഒപ്പം നിങ്ങളും ഓടാന്‍ തുടങ്ങി
ഞാനിരിക്കും ജാലകത്തിലേക്ക്
പാളിപ്പാളി നോക്കി.
സ്റ്റേഷന്‍ കഴിഞ്ഞു
ഗ്രാമാന്തരങ്ങള്‍ പിന്നിട്ടു
എന്നിട്ടും എനിക്ക് കാണാനായി
അങ്ങ് അവിടെ തന്നെ നിന്നു.
ഇടയിലെ പാലങ്ങള്‍ പുഴകള്‍
ഇടുങ്ങിയ ഇടങ്ങള്‍
ഒന്നും അങ്ങേയ്ക്ക് തടസ്സമായില്ല.
അങ്ങയുടെ ഉടുപുടവകള്‍ കാററില്‍
പാറിപ്പാറി നീണ്ടുപടര്‍ന്നു.
കാലുകള്‍ നിലം തൊട്ടില്ല
മിന്നല്‍ പോലെ പാഞ്ഞു.
ഇപ്പോഴും പായുകയാണ്
വണ്ടി: അങ്ങേയ്ക്കെതിരെ
ഒരിടത്തും നിര്‍ത്താതെ
അങ്ങയെത്തന്നെ
നോക്കിയിരിക്കുന്ന
എന്നെയുംകൊണ്ട്.
|