സമ്പാദ്യം
| ചില്ലുതൊലിയുളള തവള | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
| മൂലകൃതി | ചില്ലുതൊലിയുളള തവള |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
സമ്പാദ്യം
വാങ്ങിയ ഉടനെ
നഗരത്തിരക്കില്‍ വെച്ചുതന്നെ
അതു മറിച്ചുനോക്കി.
തിളങ്ങുന്ന കടലാസില്‍
പലവര്‍ണങ്ങളില്‍
സമ്പന്നനാകുന്നതിനെക്കുറിച്ചുളള
പ്ലാനുകള്‍ പദ്ധതികള്‍
സമ്പന്നരുമായുളള അഭിമുഖങ്ങള്‍.
പൊടുന്നനെ
ഓര്‍മയിലെത്തി
വീട്ടിലേക്കു വാങ്ങാനുളള
പലവൃഞ്ജനങ്ങളും അരിയും.
പോക്കററില്‍ കൈയിട്ടു;
ഒരു ലോട്ടറിയും
പിന്നിയ നൂലുകളും.
വേഗത്തില്‍
തിരിച്ചുനടന്നു.
‘സമ്പാദ്യം’
ഇന്നുതന്നെ
വായിച്ചുതീര്‍ക്കണം.
| ||||||
