എഴുത്ത്
| ചില്ലുതൊലിയുളള തവള | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
| മൂലകൃതി | ചില്ലുതൊലിയുളള തവള |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
എഴുത്ത്
ആകാശത്തൊരു
കിണര്‍ പ്രത്യക്ഷമായി
ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍
അതിലെ വെളളം
കുടുംനീല.
തൊട്ടിയും കയറും ഊര്‍ന്നിറങ്ങുമ്പോള്‍
കപ്പി കരയുന്ന സ്വരം
വിചിത്രം!
എന്റെ കൈകളില്‍ അതിന്റെ അററം
വൈകിയില്ല
ധൃതിയില്‍ വലിച്ചു;
കിണററില്‍
വെളളത്തില്‍
ആണ്ടുകിടന്ന
കവിത
പൊങ്ങിവന്നു.
| ||||||
