പ്രാണഭയം
| ചില്ലുതൊലിയുളള തവള | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
| മൂലകൃതി | ചില്ലുതൊലിയുളള തവള |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
പ്രാണഭയം
മരിക്കുവാന്‍
തയ്യാറായി നില്ക്കുന്ന
ഒരു മരത്തെ കണ്ടു.
വാടിയിട്ടില്ല
ഉണങ്ങിയിട്ടില്ല
നിറയെ പൂക്കളും കനികളുമായി
പച്ചപ്പ് നില്ക്കുന്നു.
എന്തുകൊണ്ടാണ് മരമേ
മരിക്കാന്‍ തയ്യാറായതെന്ന് ചോദിച്ച്
അടുത്തു ചെന്നു.
പൊടുന്നനെ
കനികള്‍ എന്റെ തലയിലേക്ക് എറിഞ്ഞ്
പ്രതിഷേധിച്ചു.
ഇലകള്‍ മൂളക്കമുണ്ടാക്കി കൂക്കുവിളിച്ചു.
ചില്ലകളിലെ കിളികളും അണ്ണാന്മാരും
ചിലച്ച് ഒച്ചയുണ്ടാക്കി.
പ്രാണനും കൊണ്ടോടുമ്പോള്‍
ചവിട്ടേററ
കുഞ്ഞു പുല്ലുകള്‍
എഴുന്നേററു നിന്ന്
കൈവീശി
കളിയാക്കി.
| ||||||
