മുറിവ്
| ചില്ലുതൊലിയുളള തവള | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
| മൂലകൃതി | ചില്ലുതൊലിയുളള തവള |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
മുറിവ്
ഭൂമി രണ്ടായി പിളരും
ഒരു ദിക്കില്‍ നീയും
മറുദിക്കില്‍ ഞാനുമാകും
നഷ്ടപ്പെടുമോ എന്ന ഭയത്താല്‍
ഒരു വടം നിന്നിലേക്ക് എറിയും
അതില്‍ കൂടുങ്ങാതെ
ഒരമ്പായി മാറി നീ
എന്നില്‍ വന്നു തറയ്ക്കും.
പിളര്‍ന്ന ഭൂമി
നിമിഷമാത്രയില്‍
ഒന്നാകും.
| ||||||
