close
Sayahna Sayahna
Search

Difference between revisions of "എ. അയ്യപ്പന്"


(Created page with "__NOTITLE____NOTOC__← സെബാസ്റ്റ്യൻ {{SFN/ChilluTholi}}{{SFN/ChilluTholiBox}} ==എ. അയ്യപ്...")
 
(No difference)

Latest revision as of 13:04, 20 January 2015

സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

എ. അയ്യപ്പന്

ഹൃദയം മണ്ണോടു ചേര്‍ത്ത്
ഭൂമിയെ ചുംബിച്ച്
മരിക്കുമെന്ന്
പറഞ്ഞില്ലല്ലോ?‍
എന്റെ ചുവന്ന മുണ്ട്
എവിടെ കളഞ്ഞു?
കണ്ണടക്കൂട്
മറന്നുവെച്ചതോ
എനിക്ക് തന്നതോ?
ബാഗ് ഏതു കവിക്ക്
സമ്മാനിച്ചു?
മരിച്ചെന്ന് പറയുന്നത്
പററിക്കലെന്ന്
ഓര്‍ക്കാപ്പുറത്ത്
എവിടെ നിന്നെങ്കിലും
‘കഴുവേറിമോനേ’
എന്നു വിളിച്ച്
ഞെട്ടിക്കുമോ?
ഒരു രാത്രി
പെരുമഴയത്ത്
നനഞ്ഞൊലിച്ചു വരുമോ
ഉപേക്ഷിച്ചുപോയ മുറിയില്‍
ഒന്നിച്ചുറങ്ങാന്‍.