close
Sayahna Sayahna
Search

Difference between revisions of "പ്രതിശരീരം"


(Created page with "__NOTITLE____NOTOC__← സെബാസ്റ്റ്യൻ {{SFN/ChilluTholi}}{{SFN/ChilluTholiBox}} ==പ്രതിശരീ...")
 
(No difference)

Latest revision as of 13:02, 20 January 2015

സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

പ്രതിശരീരം

ഇന്ന്
പുറത്തുവരും
മറനീക്കി
ഹാ ഹാ പൂമാലകള്‍
അപദാനങ്ങള്‍…
പഞ്ചലോഹത്തിലോ
സിമന്റിലോ
മരത്തിലോ?
മഹാന്‍ അതോ മഹതിയാ?
രാത്രിയില്‍ ഒററയ്ക്കാകുമ്പോള്‍
സംശയിക്കുമോ?
കളളാ, ഭ്രാന്തീ, തെരുവുനായേ
പ്രേതമേ, മൂകതേ, ഇരുളേ…
എന്നെല്ലാം!
ഉത്തരം ലഭിച്ചില്ലെങ്കില്‍
തലയില്‍ വന്നിരുന്ന് കാഷ്ഠിക്കുന്ന കാക്കയോട്
ആരെന്ന് ആരുടെതെന്ന്
എന്തെന്ന്?
ഉത്തരം ലഭിച്ചില്ലെങ്കില്‍ മാത്രം
വിഗ്രഹമേ.