close
Sayahna Sayahna
Search

Difference between revisions of "മറുക്"


(Created page with "__NOTITLE____NOTOC__← സെബാസ്റ്റ്യൻ {{SFN/ChilluTholi}}{{SFN/ChilluTholiBox}} ==മറുക്== <poem> ...")
 
(No difference)

Latest revision as of 12:59, 20 January 2015

സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

മറുക്

അക്ഷരങ്ങളുടെയും
നിറങ്ങളുടെയും രാജകുമാരി
അറിവിന്റെ
ചെപ്പില്‍നിന്നും
നീ പെറുക്കിയെടുക്കുന്നവ
വാക്കുകളായി
താളുകളില്‍ നിറയുന്നു.
ഒരു കുഞ്ഞക്ഷരമായി ഞാന്‍
മേശയിലിരിക്കുന്നു
വിരലുകളുടെ ചടുലത, വേഗം
എന്നില്‍ വാത്സല്യം നിറയ്ക്കുന്നു.
നിന്റെ അക്ഷരങ്ങളിലൂടെ നടന്ന്
പേനയിലൂടെ കൈവിരല്‍ തുമ്പിലെത്തി
അതില്‍ ഉമ്മവെയ്ക്കുന്നു.
അക്ഷരങ്ങളോട് കുശലം പറയുന്നു
വിരലുകളുടെ നീളങ്ങളില്‍ ഓടിനടക്കുന്നു.
അവയുടെ അനക്കത്താല്‍ പുളകിതനാകുന്നു.
നിറങ്ങളും അക്ഷരങ്ങളും നിറഞ്ഞ
നിന്റെ ഹൃദയമിടിപ്പ് കേൾക്കാനായ്
കൈകളിലൂടെ ഇഴഞ്ഞുകയറി
തോളിലൂടെ ഇറങ്ങി
ഇടതുമുലയ്ക്കിടയില്‍
ഒരു മറുകായ് ഒളിക്കുന്നു
ഒരിക്കല്‍
നീ അത് കണ്ടെത്തി
വിസ്മയത്തോടെ
തൊട്ടുനോക്കുംവരെ.