close
Sayahna Sayahna
Search

Difference between revisions of "മൂന്നു മൊഴികള്‍"


(Created page with "__NOTITLE____NOTOC__← സെബാസ്റ്റ്യൻ {{SFN/ChilluTholi}}{{SFN/ChilluTholiBox}} ==മൂന്നു മൊ...")
 
(No difference)

Latest revision as of 13:03, 20 January 2015

സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

മൂന്നു മൊഴികള്‍

(1)
മറന്നുപോകുന്നവയെ
കണ്ടെടുക്കുന്ന
ഇടം
എന്നിലാണ്!
അവിടേക്ക്
പ്രവേശം
നിനക്കു മാത്രം

(2)
നീ സൂര്യന്‍
സൂര്യനിലേക്ക്
എന്നെ
തൊടുത്ത്,
ഞാന്‍.

(3)
തനിയെ സംസാരിക്കുന്ന
സന്ദര്‍ഭങ്ങളുണ്ട്;
പ്രകാശിക്കുന്നതിനെ
പിന്‍തുടരുമ്പോള്‍.
നീ സ്വയം പ്രകാശിക്കുന്നു
ഞാന്‍
സംസാരിക്കുന്നു
തനിയെ.