close
Sayahna Sayahna
Search

Difference between revisions of "സ്വച്ഛന്ദം"


(Created page with "__NOTITLE____NOTOC__← സെബാസ്റ്റ്യൻ {{SFN/ChilluTholi}}{{SFN/ChilluTholiBox}} ==സ്വച്ഛന്...")
 
(No difference)

Latest revision as of 13:02, 20 January 2015

സെബാസ്റ്റ്യൻ

ചില്ലുതൊലിയുളള തവള
ChilluTholi-01.jpg
ഗ്രന്ഥകർത്താവ് സെബാസ്റ്റ്യൻ
മൂലകൃതി ചില്ലുതൊലിയുളള തവള
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64

സ്വച്ഛന്ദം

പുല്‍ത്തുമ്പിലിരുന്ന്
ഇണചേരുന്നു; മഞ്ഞ ശലഭങ്ങള്‍
ശല്യപ്പെടുത്താന്‍
ചെറു കാററുപോലുമില്ല.
ഇലകളെല്ലാം ജലകണങ്ങള്‍ ചൂടി
എന്തോ ഓര്‍ത്തുനില്‍ക്കുന്നു.
നിശ്ശബ്ദതയുടെ ഇടവഴികളില്‍
ഭൂമി ഇപ്പോള്‍ ചുവടുവെയ്ക്കുകയാവാം.
ഓര്‍ക്കാപ്പുറത്ത്
ഒരു മഞ്ഞശലഭമായ്
എന്റെ ഉള്ളില്‍ നിന്നവള്‍ പറന്നു
എന്നെയും പേറിക്കൊണ്ട്.
ദൂരെ ആകാശത്ത് തലനീട്ടുന്ന
ഒരു പുല്‍നാമ്പ് ലക്ഷ്യമാക്കി.