close
Sayahna Sayahna
Search

Difference between revisions of "വ്യാഖ്യാനം, അതിവ്യാഖ്യാനം"


(Created page with "{{MKN/SarathkalaDeepthi}} {{MKN/SarathkalaDeepthiBox}} “എഫിസസ് നഗരത്തിലെ വിധവ” എന്ന കഥ എ. ഡി. ഒന്ന...")
 
Line 1: Line 1:
 
{{MKN/SarathkalaDeepthi}}
 
{{MKN/SarathkalaDeepthi}}
 
{{MKN/SarathkalaDeepthiBox}}
 
{{MKN/SarathkalaDeepthiBox}}
“എഫിസസ് നഗരത്തിലെ വിധവ” എന്ന കഥ എ. ഡി. ഒന്നാം ശതാബ്ദത്തില്‍ രചിക്കപ്പെട്ടതാണ്. റോമന്‍ ഉപഹാസകന്‍ ഗേയസ് പിത്രോനീയസാണ് അതിന്റെ രചയിതാവ്. ചാരിത്രത്തിന് പ്രഖ്യാതയായ ഒരു സ്ത്രീ എഫിസസിലുണ്ടായിരുന്നു. ആ ചാരിത്രശാലിനിയെ ഒന്നു കാണാന്‍വേണ്ടി മത്രം വിദൂരദേശങ്ങളില്‍നിന്നുപോലും പല സ്ത്രീകളും വന്നു. അങ്ങനെയിരിക്കെ അവളുടെ ഭര്‍ത്താവ് മരിച്ചു. ഒരു ഗുഹയ്ക്കകത്തുവെച്ച മൃതശരീരത്തിനടുത്തിരുന്ന് അവള്‍ നിരന്തരം വിലാപവും തുടങ്ങി. ഒരാഹാരവും കഴിക്കാതെ അവള്‍ അഞ്ചുദിവസം ആ ഗുഹയ്ക്കകത്തിരുന്ന് നെഞ്ചത്തിടിക്കുകയും രോദനം നടത്തുകയും ചെയ്തു. കൂട്ടിന് ഒരു തോഴിയും. ബന്ധുക്കളും മറ്റുള്ളവരും എത്ര ഉപദേശിച്ചിട്ടും അവള്‍ അവിടം വിട്ടു വീട്ടിലേക്കു പോരാന്‍ കൂട്ടാക്കിയില്ല. വിധവ അമ്മട്ടില്‍ ശവത്തിനടുത്തിരുന്നു നിലവിളിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെയാണ് ആ ദേശത്തെ ഗവര്‍ണ്ണര്‍ ചില കള്ളന്‍മാരെ കുരുശില്‍ത്തറച്ചു കൊല്ലാന്‍ ആജ്ഞാപിച്ചത്. ശവക്കുഴിക്കടുത്ത് കുരിശുകളില്‍ തസ്കരന്‍മാരുടെ ശവങ്ങള്‍ തൂങ്ങിക്കിടക്കുന്നു. അവ ബന്ധുക്കള്‍ എടുത്തുകൊണ്ടു പോകാതിരിക്കാനായി ഒരു ഭടനും അവിടെ സൂക്ഷിപ്പുകാരനായി ഉണ്ടായിരുന്നു. അയാള്‍ അടുത്തുള്ള ഗുഹയില്‍നിന്നുയര്‍ന്ന വിലാപം കേട്ടു. അവിടത്തെവിളക്ക് കണ്ടു. ദൗര്‍ബല്യത്താലും ജിജ്ഞാസയാലും പ്രേരിപ്പിക്കപ്പെട്ട് അയാള്‍ അവിടെച്ചെന്നു നോക്കിയപ്പോള്‍ ഒരതിസുന്ദരിയിരുന്നു മാറത്തടിച്ചു കരയുന്നതുകണ്ടു. ജീവിതത്തെയും മരണത്തെയും കുറിച്ച് അയാള്‍ പറഞ്ഞ ആശ്വാസദായകങ്ങളായവാക്കുകള്‍ക്ക് ഫലമുണ്ടായില്ല. തലമുടിപിച്ചിച്ചീന്തി അവള്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിലിട്ട് കൂടുതല്‍ ഉച്ചത്തില്‍ നെഞ്ചിലിടിച്ചതേയുള്ളു. ഒടുവില്‍ ഭടന്റെ നിര്‍ബന്ധം തടുക്കാനാവാതെ അവള്‍ അയാള്‍ കൊടുത്ത ഭക്ഷണം കഴിച്ചു. തോഴി പോയി. സുന്ദരനായ ഭടനോടൊരുമിച്ച് അവള്‍ ശയിച്ചു. ഗുഹയുടെ പ്രവേശനദ്വാരം കല്ലുകൊണ്ട് അടച്ചിട്ടായിരുന്നു അവരുടെ ശയനം. ഈ സമയത്ത് കുരുശില്‍ക്കിടന്ന മൃതദേഹങ്ങളില്‍ ഒന്ന് ബന്ധുക്കളാല്‍ അപഹരിക്കപ്പെട്ടു. നേരം വെളുത്തു. ശവം കാണാനില്ലെന്നു വന്നപ്പോള്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നു ഗ്രഹിച്ച് ഭടന്‍ ഭയന്നു. ആത്മഹത്യയാണ് ഗവര്‍ണറുടെ വധശിക്ഷയെക്കാള്‍ നല്ലത് എന്നു കരുതിയ ഭടന്‍ വാളുവലിച്ചൂരി സ്വന്തം കഴുത്ത് കണ്ടിക്കാന്‍ ഭാവിച്ചപ്പോള്‍ വിധവ പറഞ്ഞു. “എനിക്കിഷ്ടപ്പെട്ട രണ്ടുപേരുടെയും മരണം സഹിക്കാനാവില്ല.” അവളുടെ നിര്‍ദ്ദേശമനുസരിച്ച് ഭര്‍ത്താവിന്റെ ശവമെടുത്ത് ഭടന്‍ ഒഴിഞ്ഞ കുരിശില്‍ തൂക്കി. ഇടയ്ക്ക് കാണാതെയായ മൃതദേഹം വീണ്ടും കുരുശില്‍വന്നതെങ്ങനെയെന്ന് ആലോചിച്ചാലോചിച്ച് ആ ദേശത്തെ ജനങ്ങള്‍ വിസ്മയിച്ചു (സത്രികൊ, Satyricon, Penther Books, Page 137–141).
+
വിശ്വവിഖ്യാതനായ കലാനിരൂപകന്‍ ആര്‍നൊള്‍റ്റ് ഹൗസറുടെ ഒരു ഗ്രന്ഥത്തില്‍ സാഹിത്യസൃഷ്ടികളിലോ ദാര്‍ശനികപ്രബന്ധങ്ങളിലോ ഇല്ലാത്ത മാനങ്ങള്‍ കണ്ടെത്തുന്ന നിരൂപകരെക്കുറിച്ചു പ്രസ്താവങ്ങളുണ്ട്. ഓര്‍മ്മ നല്കുന്ന ബലം അവലംബിച്ചുകൊണ്ട് അവ ഇവിടെ കുറിച്ചിടട്ടെ. ഫ്രഞ്ച് തത്ത്വചിന്തകന്‍ ബര്‍ഗ്സോങ്ങിന്റെ ദര്‍ശനത്തെക്കുറിച്ചു ബര്‍നാഡ്ഷാ ചില വിശദീകരണങ്ങള്‍ നല്കിയപ്പോള്‍ തന്റെ ഗ്രന്ഥങ്ങളില്‍ അവയ്ക്കൊന്നും സ്ഥാനമില്ലെന്ന് ആ തത്ത്വജ്ഞാനി പറഞ്ഞു. അപ്പോള്‍ ഷാ മറുപടി നല്കിയത്: “ചങ്ങാതീ, നിങ്ങള്‍ നിങ്ങളുടെ തത്ത്വചിന്തയെക്കുറിച്ചു മനസ്സിലാക്കിയതിനേക്കാള്‍ കൂടുതലായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്” എന്നാണ്. സ്പെയിനില്‍ ഊനാമുനോ എന്ന തത്വചിന്തകനുണ്ടായിരുന്നു. “ഡോണ്‍ ക്വിക്സോട്ട്” എന്ന നോവലെഴുതിയ തെര്‍വാന്‍റസിനു തന്റെ കഥാപാത്രമായ ഡോണ്‍ക്വിക്സോട്ടിനെ വേണ്ടപോലെ മനസ്സിലായിട്ടില്ലെന്ന് സ്പാനിഷ് ദാര്‍ശനികന്‍ അഭിപ്രായപ്പെട്ടു. “ഇത് എന്റെ ചിത്രമല്ല” എന്ന് ഒരാള്‍ ചിത്രം വരച്ചയാളിനോടു പറഞ്ഞപ്പോള്‍ “നിങ്ങള്‍ എങ്ങനെയാണോ അതില്‍ക്കവിഞ്ഞ് ഈ ചിത്രത്തിനു നിങ്ങളോടു സാദൃശ്യമുണ്ടെ”ന്നു ചിത്രകാരന്‍ മറുപടി നല്‍കി. ടേണറെക്കുറിച്ചു റസ്കിന്‍ എഴുതിയതൊക്കെ ശരിയോ തെറ്റോ എന്ന് ആലോചിക്കേണ്ടതില്ല എന്നായിരുന്നു ഓസ്കര്‍ വൈല്‍ഡിന്റെ മതം. കലാകാരന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും കലാസൃഷ്ടികളില്‍ നൂതനമാനങ്ങള്‍ കാണുന്നവനാണ് നിരൂപകന്‍ എന്നാണ് ഇതിന്റെയൊക്കെ അര്‍ത്ഥം. ഈ മാനദര്‍ശനത്തെയാണ് അല്ലെങ്കില്‍ അര്‍ത്ഥപ്രദര്‍ശനത്തെയാണ് ഇറ്റലിയിലെ നോവലിസ്റ്റും ബോലോന്യാ (Bologna) സര്‍വകലാശാലയില്‍ സീമിയോട്ടിക്സ് പ്രഫെസറുമായ ഉമ്പര്‍ടോ എകോ (Umberto Eco) Over-interpretation എന്നു വിളിക്കുന്നത് Over-interpretation എന്ന ഇംഗ്ലീഷ് പദത്തിന് അതിവ്യാഖ്യാനമെന്നോ അവിവിരണമെന്നൊ ഭാഷാന്തരീകരണം നല്കാം. നിരൂപകന്റെ മുമ്പിലിരിക്കുന്ന രചനയ്ക്കു (ടെക്സ്റ്റ് എന്ന് എകോ) അയാള്‍ കൊടുക്കുന്ന വ്യാഖ്യാനം അല്ലെങ്കില്‍ അതിവ്യാഖ്യാനം എന്നതിനെക്കുറിച്ചുള്ള വിശിഷ്ടമായ ഗ്രന്ഥമാണ് Umberto Eco, Inetpretation Over iterpretation എന്നത്. ഇതു നിരൂപണസാഹിത്യത്തിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. (Umberto Eco with Richard Rorty, Jonathan Cullor and Christine Brooke-Rose. Edited by Stefan Collini, Cambridge Univ., Special price for India Rs.295.) കേയിംബ്രിജ്ജില്‍ എകോ നടത്തിയ മൂന്നു പ്രഭാഷണങ്ങളും അവയ്ക്കു മൂന്നു ധിഷണശാലികള്‍ നല്കിയ മറുപടികളും അവയ്ക്കുള്ള എകോയുടെ മറുപടിയും ഉള്‍ക്കൊള്ളുന്നു ഈ ഗ്രന്ഥം.  
  
സ്ത്രീയുടെ ചാഞ്ചല്യം, സ്നേഹപ്രകടനത്തിന്റെ കാപട്യം, ദുഖ:ത്തിന്റെ അസ്ഥിരത ഇവയോക്കെ ഇക്കഥയില്‍ പിത്രോനീയസ് കലാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. ഇക്കഥയുടെ രചനയ്ക്കുശേഷം ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഏതാനും കൊല്ലങ്ങള്‍ക്കുമുമ്പ് ഉറൂബ് എഴുതിയ “വാടകവീടുകള്‍” എന്ന ചെറുകഥയിലെ പ്രതിപാദ്യ വിഷയങ്ങളും ഇവതന്നെയല്ലേ? സമയത്തിനു വാടകകൊടുക്കാത്തതുകൊണ്ട് താമസസ്ഥലത്തുനിന്ന് ഗളഹസ്തം ചെയ്യപ്പെട്ട ഒരു സാഹിത്യകാരന്‍, ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന ഒരു പങ്കജത്തിന്റെ ലോജ്ജില്‍ (Lodge) വന്ന് താമസമാകുന്നു. ആദ്യത്തെ ലോജ്ജുടമസ്ഥന്‍ സാഹിത്യകാരന്റെ പെട്ടി വാടകക്കുടിശ്ശികയ്ക്കുവേണ്ടി പിടിച്ചുവച്ചില്ല. നവാഗതനെ പങ്കജം ഹൃദയസാരള്യത്തോടെ സ്വീകരിച്ചു. എപ്പോഴെങ്കിലും പണം തന്നാല്‍ മതിയെന്ന് അവരുടെ മട്ട്. വാടക കുടിശ്ശികയായി. ക്രമേണ പങ്കജം ഭര്‍ത്താവുമായി അടുത്തു. അയാളുമായി പുനസമാഗമം ഉണ്ടായപ്പോള്‍ അവള്‍ ഭര്‍ത്താവിനെക്കൊണ്ട് വാടക ചോദിപ്പിച്ചു. അയാളോട് ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തു. പോകുന്ന സന്ദര്‍ഭത്തില്‍ അവള്‍ അറിയിച്ചു. വാടകകുഠിശിക കൊടുത്തതിനുശേഷം പെട്ടി കൊണ്ടുപോകാമെന്ന്. അതിസുന്ദരമായ കഥ. രണ്ടു കഥകളും നോക്കുക. പിത്രോനീയസിന്റെ കാലയളവിലെ സാമൂഹികസ്ഥിതികളും ഉറൂബിന്റെ കാലയളവിലെ സാമൂഹികസ്ഥിതികളും തമ്മിലുള്ള ബഹിര്‍ഭാഗസ്ഥങ്ങളായ വ്യത്യാസങ്ങളല്ലാതെ മറ്റൊരു വിഭിന്നതയും ഇക്കഥകള്‍ക്കു തമ്മിലില്ല. സ്ത്രീസ്വഭാവത്തിന്റെ സവിശേഷതകള്‍ രണ്ടുകഥകളിലും ഒന്നുതന്നെ. വ്യാപകമായിപ്പറഞ്ഞാല്‍ മനുഷ്യസ്വഭാവത്തിന് ഒരു വിഭേദവുമില്ല രണ്ടു രചനകളിലും. കഥകളുടെ സാങ്കേതികമായ സംവിധാനം മാത്രം രണ്ടായി കാണപ്പെടുന്നു. അടിസ്ഥാനപരമായി കേരളത്തിലെ പങ്കജവും എഫിസിസിലെ വിധവയും ഒരാള്‍ തന്നെ. ഇതുകൊണ്ടാണ് കലയില്‍ പുരോഗമനമില്ല എന്നു പറയേണ്ടതായി വരുന്നത്. ഹോമറിനെയോ വാല്മീകിയെയോ ഷെയ്ക്സ്പിയറിനെയോ അതിശയിച്ച കവിയെവിടെ?
+
എകോയുടെ പ്രഭാഷണങ്ങളിലേക്കു കടക്കുന്നതിനുമുന്‍പു പൂര്‍വപീഠിക എന്ന നിലയില്‍ “ഡികണ്‍സ്ട്രക്സ്ഷന്‍” എന്ന ചിന്താപദ്ധതിയെക്കുറിച്ചു ചിലതു പറയേണ്ടിയിരിക്കുന്നു. ഫ്രഞ്ച് തത്ത്വചിന്തകന്‍ ഷാക്ദെറീദയാണ് ഇതിന്റെ ഉദ്ഘോഷകന്‍. എഴുത്തുകാരന്‍ എന്തു സൃഷ്ടിക്കുന്നുവെന്നു വിചാരിക്കുന്നുവോ അതില്‍നിന്നു വിഭിന്നമായ കഥയാണ് രചന പറയുന്നത് എന്ന് അദ്ദേഹം കരുതുന്നു. വേറൊരുരത്തില്‍ ഈ ആശയം ആവിഷ്കരിക്കാം. രചനയ്ക്ക് ഒരര്‍തഥമുണ്ട് എന്നു കരുതുന്നതു ശുദ്ധമായ ഭോഷ്കാണ്. കാരണം ഭാഷ എന്ന പഞ്ജരത്തിനകത്ത് അര്‍ത്ഥമില്ല എന്നതുതന്നെ. ഭാഷയെന്നു പറഞ്ഞാല്‍ വിഭിന്നതയാണ്. ശബ്ദത്തിന്റെ (ഒച്ചയെന്ന അര്‍ത്ഥത്തില്‍) വിഭിന്നതകള്‍ മാത്രമാണ് അര്‍ത്ഥമുണ്ടാക്കുന്നത്. ഉദാഹരണം Pin, Pen.അങ്ങനെ രചനയും അര്‍ത്ഥവും തമ്മിലുള്ള ബന്ധത്തെ ദെറീദ ഛേദിച്ച് എറിയുന്നു. രചനയിലെ ഭാഷയിലൂടെ കടന്നു ഭാഷാപരമല്ലാത്ത സാരാംശത്തിലേക്ക് — അര്‍ത്ഥത്തിലേക്ക് — ചെല്ലാനാവില്ല എന്നു ദെറീദ സ്ഥാപിക്കുന്നു. അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? ഒരിക്കലും സാകല്യാവസ്ഥയിലുള്ള അര്‍ത്ഥത്തില്‍ ചെല്ലാനാവില്ലെങ്കിലും വ്യാഖ്യാനങ്ങളില്‍ — അതിവ്യാഖ്യാനങ്ങളില്‍ — സ്വതന്ത്രവിഹാരം നടത്തുകയാണു വേണ്ടത്. അതിനു ദെറീദ വായനക്കാരെ ആഹ്വാനം ചെയ്യുന്നു. രചനയെ തകര്‍ക്കണം. വികേന്ദ്രീകരണം. തകര്‍ക്കലും വികേന്ദ്രീകരിക്കലും എന്താണെന്നു സംശയം ജനിപ്പിക്കുന്നുണെങ്കില്‍ — അപഗ്രഥിക്കല്‍ എന്ന പദം ആയിക്കൊള്ളട്ടെ. അമ്മട്ടില്‍ അപഗ്രഥിച്ച് അപഗ്രഥിച്ചു ചെല്ലുമ്പോള്‍ ധാതുക്കളെ വരെ അപഗ്രഥിക്കേണ്ടിവരും. ആ സന്ദര്‍ഭത്തില്‍ അന്യോന്യ വിരുദ്ധങ്ങളെങ്കിലും ആധിക്യമുള്ള അര്‍ത്ഥങ്ങള്‍ വെളിപ്പെട്ടുവരും.
 +
ദെറീദയുടെ ഈ സിദ്ധാന്തം പിന്തിരിപ്പനാണെന്ന് അല്പജ്ഞാനായ എനിക്കു പറയാന്‍ എന്തധികാരം? എങ്കിലും അങ്ങനെ പറഞ്ഞുകൊള്ളട്ടെ. കലയുടെ രാമണീയകത്തെ വൈരൂപ്യമാക്കുന്നു ഇത് എന്നതു നമുക്കു മറക്കാം. മേശയെ കണ്ടാല്‍ മേശ എന്ന വസ്തുവായി അതിനെ പരിഗണിച്ച് ആശയങ്ങള്‍ ആവിഷ്കരിച്ചുകൂടെ? മേശയെ മോളിക്യൂളായും ആറ്റമായും, ആറ്റത്തെ ഇലക്ട്രോണായും പ്രോട്ടോണായും കണ്ടേ തീരൂ എന്നുണ്ടോ? ദെറീദ മേശയെ മേശയായി കാണുന്നില്ല; ഇലക്ട്രോണായും പ്രോട്ടോണായും കണ്ട് അവ വിഭിന്നത ആവഹിക്കുന്നു എന്നു പ്രഖ്യാപിക്കുകയാണ്.
  
അതിനാല്‍ ഡി. സി. ബുക്സ് പ്രസാധനം ചെയ്ത ‘100 വര്‍ഷം 100 കഥ’ എന്ന കഥാസമാഹാര ഗ്രന്ഥത്തിലെ ആദ്യകാല കഥകളുടെ വൈലക്ഷ്യണ്യം കാലയളവുകളിലെ സാഹിത്യത്തിന്റെ സ്വഭാവ സവിശേഷതയുടെ ഫലമാണെന്നു വാദിക്കാനാവുന്നതല്ല. മൂത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ ‘വിധവയുടെ വിധി’ എന്ന കഥ നോക്കുക. ഭര്‍ത്താവ് മരിച്ച ഒരന്തര്‍ജനത്തെ ഒരു ഡോക്ടര്‍ കാമിക്കുന്നു. മരിച്ചയാളിനോടുള്ള പ്രതിജ്ഞ നിറവേറ്റാനും സ്വന്തം ഹൃദയശുദ്ധി പാലിക്കാനും വേണ്ടി അവള്‍ രണ്ടാമത്തെ വിവാഹത്തിന് ഇഷ്ടമില്ല എന്നറിയിക്കുന്നു. ഇഷ്ടമെന്നു ബന്ധുക്കള്‍ തെറ്റിദ്ധരിച്ചപ്പോള്‍ യാതനയില്‍ വീണ വിധവ നദിയുടെ കയത്തില്‍ ചെന്നുവീണു ജീവനൊടുക്കുന്നു.  
+
ദെറീദയുടെയും അദ്ദേഹത്തിന്റെ സ്വാധീനശക്തിയില്‍ അമര്‍ന്ന ചില അമേരിക്കന്‍ നിരൂപകരുടെയും സിദ്ധാന്തങ്ങള്‍ ശരിയാണെന്നു കരുതി അനന്തങ്ങളായ അര്‍ത്ഥങ്ങള്‍ രചനകളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന രീതിയെ എകോ നിന്ദിക്കുന്നു. വ്യാഖ്യാനങ്ങള്‍ക്ക് അതിരുണ്ട്. അതിവ്യാഖ്യാനങ്ങളെ നിരാകരിക്കുകയും വേണം. ഇതാണ് അദ്ദേഹത്തിന്റെ നിലപാട് Interpretation and History എന്നാണ് ആദ്യത്തെ പ്രഭാഷണത്തിന്റെ പേര്. ഭാഷയിലെ നിഗൂഢാര്‍ത്ഥങ്ങളെ കണ്ടുപിടിക്കുനവരുടെ ദീര്‍ഘചരിത്രത്തെ പ്രതിപാദിക്കുകയാണ് അതില്‍. പണ്ട് കാലിഫ് ആജ്ഞാപിച്ചു അലക്സാണ്ട്റിയയിലെ ഗ്രന്ഥശാല നശിപ്പിക്കണമെന്ന്. കാരണമുണ്ടായിരുന്നു ആ നശിപ്പിക്കലിന്. ഒന്നുകില്‍ ഖുറാനില്‍ പറയുന്ന കാര്യങ്ങളേ ഗ്രന്ഥങ്ങളിലുള്ളു. അപ്പോള്‍ ഗ്രന്ഥങ്ങള്‍ പ്രയോജനരഹിതങ്ങളായിത്തീരുന്നു. അല്ലെങ്കില്‍ ഖുറാനിലുള്ളവയില്‍നിന്നു വിഭിന്നമായിട്ടാവും ഗ്രന്ഥങ്ങളില്‍ പലതും പറഞ്ഞിരിക്കുക. അങ്ങനെയാനെങ്കില്‍ അവ തെറ്റാണ്; ദോഷജനകമാണ്. ഇവിടെ കാലിഫിനു സത്യമെന്തെന്ന് അറിയാം. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഗ്രന്ഥങ്ങളുടെ മൂല്യം നിര്‍ണയിച്ചു. പക്ഷേ, പിന്നീടുള്ളവര്‍ തങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത സത്യത്തെയാണ് ഗ്രന്ഥങ്ങളില്‍ അന്വേഷിച്ചത്.
  
ഭാവനാദരിദ്രവും ചിന്താദരിദ്രവുമായ മെലോഡ്രാമയായിട്ടേ ഇതിനെ സഹൃദയര്‍ കാണുകയുള്ളൂ. കലയുടെ അനുപേക്ഷണീയാംശമായ ദൃഢപ്രത്യയം (വിശ്വാസം) ഇതുളവാക്കുന്നില്ല. സാഹിത്യത്തിനു പ്രചിന്തിതസ്വഭാവം വരുമ്പോള്‍ കലാംശം പമ്പ കടക്കുന്നു. നമ്പൂതിരിപ്പാടിന്റെ കഥയില്‍ സംഭവിക്കുന്നത് അതുതന്നെയാണ്. ഞാന്‍ സമഹര്‍ത്താക്കളെ കുറ്റപ്പെടുത്തുകയല്ല, അവര്‍ക്ക് ഇതേ സാധിക്കുകയുള്ളു. കാലത്തെയും സ്ഥലത്തെയും സംബന്ധിച്ച യഥാതഥ്യങ്ങള്‍കൊണ്ടു ശരിയാവില്ല എന്നു വ്യക്തമാക്കാനേ എനിക്കുദ്ദേശ്യമുള്ളു.
+
ജര്‍മ്മനിയിലാണ് ജനിച്ചതെങ്കിലും അമേരിക്കയില്‍ ചെന്നു താമസമാക്കിയ ഹാര്‍ട്മാന്‍ എന്ന നിരൂപകന്‍, രചനയോടു നിരൂപകന്‍ സത്യസ്ന്ധത പുലര്‍ത്തണം, അതിനെ വ്യാഖ്യാനിക്കണം. തന്നെയും വ്യാഖ്യാനിക്കണം എന്ന് അഭിപ്രായപ്പെട്ടു. നമ്മുടെ ആവശ്യകതകളും കാഴ്ചപ്പാടുകളും എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാല്‍ പ്രകൃതിയെക്കുറിച്ചു സുനിശ്ചിതമായി ഒന്നും പറയാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ മതം. അതുപോലെ രചനയെക്കുറിച്ചും നിര്‍ണായകമായി ഒന്നും പ്രസ്താവിക്കാന്‍ കഴിയുകയില്ല. ഹാര്‍ട്മാന്റെ സ്ഥൂലീകരിച്ച, നീതിപഥംവിട്ട വ്യാഖ്യാനങ്ങളെ എകോ വിമര്‍ശിക്കുന്നു രണ്ടാമത്തെ പ്രഭാഷണത്തില്‍. വേഡ്സ്വര്‍ത്തിന്റെ ലൂസി കാവ്യങ്ങളില്‍ ഒന്നില്‍ കവി ഒരു പെണ്‍കുട്ടിയുടെ മരണം വര്‍ണിക്കുന്നു:
 +
<poem>
 +
:&ldquo;I had no human fears
 +
:She seemed a thing that couldnot feel
 +
:The touch of earthly years.
 +
:No motion has she now, no force;
 +
:She neither hears nor sees,
 +
:Rolled round in earth&rsquo;s diurnal course
 +
:With rocks and stones and trees&rdquo;
 +
</poem>
 +
ഇതില്‍ ശവസംസ്കാരത്തോടുബന്ധപ്പെട്ട അര്‍ത്ഥസൂചനകളുണ്ടെന്നു ഹാര്‍ട്മാന്‍ പറയുന്നു (Funeral molifs) അവ രചനയുടെ ഉപരിതലത്തിനു താഴെ മറഞ്ഞിരിക്കുകയാണത്രേ. കവിയുടെ diurnal course എന്ന പ്രയോഗത്തെ die എന്നും urn എന്നും ഹാര്‍ട്മാന്‍ പിരിച്ചെഴുതുന്നു. ദിവസത്തെ സംബന്ധിക്കുന്ന എന്ന അര്‍ത്ഥമുള്ള diurnal എന്ന പ്രയോഗത്തെ മരണത്തോടും (die)ചിതാഭസ്മം വയ്ക്കുന്ന പാത്രത്തോടും (urn) നിരൂപകന്‍ ബന്ധിപ്പിക്കുന്നു. course എന്ന പദത്തിന്റെ ആദ്യകാലത്തെ ഉച്ചാരണം Corpse (ശവം) എന്നായിരുന്നുവെന്നും ചുണ്ടിക്കാണിക്കുന്നു. വേഡ്സ്വര്‍ത്തിന്റെ tress എന്ന വാക്കിലെ അക്ഷരങ്ങള്‍ മാറ്റിമറിച്ചിട്ടാല്‍ tears ആകുമെന്നും ഹാര്‍ട്മാന്‍ എഴുതുന്നു. (ഇത് അത്രകണ്ട് ശരിയല്ലെന്നു ഏകോ). പദങ്ങള്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന പ്രത്യക്ഷമായ ശബ്ദസാദൃശ്യമായി കരുതുകയാണ് ഈ നിരൂപകന്‍) ഇതു ശുദ്ധമായ അസംബന്ധമാണെന്നു പറയാന്‍ എകോ വേണ്ട; നമ്മള്‍ മാത്രം മതി. എങ്കിലും മാന്യനായ എകോ മൃദുലങ്ങളായ വാക്കുകള്‍ പ്രയോഗിച്ചു ഹാര്‍ട്മാടെ മതത്തോടു വിയോജിപ്പു പ്രകടിപ്പിക്കുന്നു.
  
വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ തൊട്ടുള്ള പഴയ കഥാകാരന്‍മാരുടെ രചനകളെക്കുറിച്ചും എനിക്ക് ഇതേ പറയാനുള്ളു. സാഹിത്യവും ജീവിതവും ഒരിക്കലും പരസ്പരശത്രുക്കളല്ല. അവ ഗാഡസൗഹൃദം പുലര്‍ത്തുന്നവയാണ്. ആ സൗഹൃദത്തെ വേണ്ടവിധത്തില്‍ സ്ഫുടീകരിച്ചാല്‍ പ്രാചീനമായതു നവീനമമായതിന്റെ പ്രതീതിയുളവാക്കും. പനിനീര്‍പ്പൂക്കള്‍ വില്‍ക്കാന്‍ വരുന്ന ഒരു സുന്ദരിപ്പെണ്‍കുട്ടിയെക്കണ്ട് 2500 കൊല്ലങ്ങള്‍ക്കുമുമ്പ് ഗ്രീസിലെ ഒരു കവി ചോദിച്ചു: &ldquo;You with the roses, rosy is your charm, do you sell roses? Yourself? or both? &ldquo;വേണമോ പനിനീര്‍പ്പൂ വേണമോ പനിനീര്‍പ്പൂ&rdquo; എന്നു വെണ്ണിക്കുളം ഒരു പെണ്‍കുട്ടിയെക്കൊണ്ടു ചോദിപ്പിക്കുന്നതിനും ഇതിനും തമ്മില്‍ എന്തേ വ്യത്യാസം.?
+
എഴുത്തുകാരനു തന്റെ രചനയുടെ വ്യാഖ്യാതാവായി നില്ക്കാന്‍ അര്‍ഹതയുണ്ടോ എന്നു പരിശോധിക്കുകയാണ് എകോ മൂന്നാമത്തെ പ്രഭാഷണത്തിൽ.രചനയ്ക്കു മുമ്പുള്ള എഴ്ത്തുകാരന്റെ അന്തര്‍ഗതം മനസ്സിലാക്കി അതിനെ വ്യാഖ്യാനിക്കുന്നതു ശരിയല്ലെങ്കിലും നിരൂപകന്‍ നല്കുന്ന ചില വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നു പറയാന്‍ എഴുത്തുകാരന് അധികാരമുണ്ടെന്ന് എകോ അസന്ദിഗദ്ധമായി പ്രസ്താവിക്കുന്നു &ldquo;A poet couldnot but be gay&rdquo;എന്നത്. വേഡ്സ് വര്‍ത്തിന്റെ ഒരു വരിയാണ്. കവിക്ക് ആഹ്ലാദിക്കാതിരിക്കാന്‍ വയ്യ എന്നാണല്ലോ കവിവചനത്തിന്റെ അര്‍ത്ഥം. എന്നാല്‍ gay എന്ന വാക്കിനു സ്വവര്‍ഗാനുരാഗമുള്ള എന്ന അര്‍ത്ഥവുമുണ്ട്. അതുകൊണ്ട് കവിക്കു സ്വ്വവര്‍ഗാനുരാഗമുള്ളവനാകാതെ തരമില്ല എന്ന അര്‍ത്ഥം പറഞ്ഞാലോ&rdquo;.  
  
റഷ്യന്‍ സമൂഹശാസ്ത്രജ്ഞന്‍ പ്ലൈഹാനഫ് (Plekhanov) പറഞ്ഞു, പ്രാചീനമനുഷ്യന്‍ ക്ഷുദ്രജന്തുക്കളില്‍നിന്നു രക്ഷനേടാന്‍ കളിമണ്ണ്, സസ്യങ്ങളില്‍നിന്നെടുക്കുന്ന ദ്രാവകം ഇവ ശരീരത്തില്‍ പുരട്ടിയിരുന്നുവെന്ന്. നവീന മനുഷ്യന്‍ സുഗന്ധലേപനം നടത്തുന്നു. ആദ്യത്തേത് പ്രയോജനത്തെ മുന്‍നിര്‍ത്തി: രണ്ടാമത്തേത് സൗന്ദര്യത്തെ പരിഗണിച്ച്. കുഞ്ഞിരാമന്‍നായരുടേയും എം. ആര്‍. കെ. സിയുടേയും പ്രാകൃതകഥകളില്‍നിന്നു തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി ഇവരുടെ കഥകളിലേക്കു കടക്കുമ്പോള്‍ സോപകാരത്വവുമുണ്ട്, സൗന്ദ്ര്യാഭിമുഖ്യവുമുണ്ട്. അങ്ങനെ പ്രഥിതങ്ങളായ &lsquo;വെള്ളപ്പൊക്കത്തില്‍&rsquo; (തകഴി), &lsquo;പൂവമ്പഴം&rsquo; (കാരൂര്‍) വിശ്വവിഖ്യാതമായ മൂക്ക്(ബഷീര്‍) ഇവയെല്ലാം സമാഹാരഗ്രന്ഥത്തിന്റെ തിളക്കംകൂട്ടുമാറ് സ്ഥലംപിടിക്കുന്നു. ചേര്‍ത്ത കഥകള്‍ രചിയിതാക്കളുടെ പ്രകൃഷ്ട രചനകളാണോ എന്ന ചോദ്യത്തിനു സാംഗത്യമില്ല. പാഞ്ഞുപോകുന്ന അമ്പ് പാഞ്ഞുപോകുന്നില്ല, നിശ്ചലമാണ് എന്നു സീണോ തെളിയിച്ചു. യുക്തിവാദത്തിനു അതിനു കഴിയും. വികാരാധിഷ്ഠിതമായ സാഹിത്യാരചനയെക്കുറിച്ച് അന്തിമമായി ഒന്നും പറയാനാവില്ല. ഞാന്‍ സമാഹര്‍ത്താവായിരുന്നെങ്കില്‍ ബഷീറിന്റെ &lsquo;വിശ്വവിഖ്യാതമായ മൂക്കി&rsquo;നു പകരമായി &lsquo;പൂവമ്പഴം&rsquo; ചേര്‍ക്കുമായിരുന്നെന്നോ കേശവദേവിന്റെ &lsquo;കൂള്‍ഡ്രിങ്കി&rsquo;നു പകരമായി &lsquo;പ്രതിജ്ഞ&rsquo;യോ &lsquo;അജ്ഞാത്കവിയോ&rsquo; &lsquo;വില്പനക്കാര&rsquo;നോ ചേര്‍ക്കുമായിരുന്നെന്നോ പറയുന്നതില്‍ ഒരര്‍ഥവുമില്ല. പായുന്ന അമ്പ് പായുന്നു എന്നു തെളിയിക്കാനാണ് ഏറെ വൈഷമ്യം. അതിനാല്‍ വ്യക്തിഗതമായ അഭിരുചിയുടെ മുമ്പില്‍ തലകുനിച്ചു നില്‍ക്കുന്നതേയുള്ളൂ ഞാന്‍. അങ്ങനെ നില്‍ക്കുന്ന ഞാന്‍ പുളിമാന പരമേശ്വരന്‍പിള്ളയുടെ &lsquo;എഞ്ചിന്‍ ഡിസാട്ടര്‍&rsquo;ക്കോ ഇ. എം. കോവൂരിന്റെ &lsquo;പശുക്കുട്ടി&rsquo;ക്കോ ജോസഫ് മുണ്ടശ്ശേരിയുടെ &lsquo;ആ കണ്ണുനീരി&rsquo;നോ ഈ സമാഹാര ഗ്രന്ഥത്തില്‍ കടന്നുകൂടാന്‍ യോഗ്യതയില്ലെ എന്നും പറയുകയില്ല. എന്നും പറയുകയില്ല. സമാഹര്‍ത്താക്കളുടെ വ്യക്തിഗതങ്ങളായ അഭിരുചികള്‍ക്കു മുമ്പില്‍ മറ്റുള്ളവരുടെ മതങ്ങള്‍ തോറ്റു തുന്നം പാടുകയേയുള്ളൂ. അതിനാലാണല്ലോ എം.ടി.വാസുദേവന്‍നായരുടെ മാസ്റ്റര്‍പീസായ &lsquo;വാനപ്രസ്ഥം; എന്ന കഥയെ ഉപേക്ഷിച്ചതു ശരിയായില്ല എന്നു ഞാന്‍ പറയാത്തത്. ചിരപരിചിതമായ വിഷയം അതിരുകടന്ന റൊമാന്‍റിസിസത്തിലൂടെ പ്രതിപാദിക്കുന്ന റ്റി. പത്ഭനാഭന്റെ &lsquo;ഗൗരി&rsquo; എന്ന കഥയേക്കാള്‍ ആദരണീയവും സ്വീകരണീയവും ആയതു സെന്‍റിമെന്‍റലായ &lsquo;പ്രകാശം പരത്തുന്ന പെണ്‍കുട്ടി&rsquo;യാണെന്ന് എഴുതാത്തത്. &lsquo;ഗൗരി&rsquo; എന്ന കഥയുടെ നേര്‍ക്കു നിന്ദനമില്ല എനിക്കെന്നും കൂടി പറയട്ടെ.  
+
വേഡ്സ് വര്‍ത്ത് അതെഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ എന്താശയമുണ്ടായിരുന്നുവെന്ന് എങ്ങനെ പറയാം? ഇമ്മട്ടിലൊക്കെ ചോദിക്കാവുന്നതേയുള്ളു. പക്ഷേ നിരൂപകനു ചെയ്യാവുന്നത് വേഡ്സ് വര്‍ത്തിന്റെ കാലത്ത് ഉണ്ടായിരുന്ന ശബ്ദകോശ സംബന്ധിയായ വ്യവസ്ഥയനുസരിച്ച് അതിന് അര്‍ത്ഥം നല്കുക എന്നതുമാത്രമാണ്. [വേഡ്സ് വര്‍ത്ത് എഴുതുന്ന കാലത്തു ഗെയ് (gay)പദത്തിനു സ്വവര്‍ഗാനുരാഗപരമായ അര്‍ത്ഥമില്ലായിരുന്നു.]
  
നക്ഷത്രങ്ങള്‍ ഒരേ രീതിയില്‍ കാന്തിചിന്തുന്നുവെന്നു ഭൂമിയില്‍ നില്‍ക്കുന്ന നമുക്കുതോന്നും. അവ വളരെ അടുത്തു നില്‍ക്കുന്നുവെന്ന പ്രതീതിയുളവാകും. പക്ഷേ എത്രയോ പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ് നക്ഷത്രങ്ങള്‍ വര്‍ത്തിക്കുക. അവിടെച്ചെല്ലാന്‍ മാര്‍ഗമില്ല. ചെന്നാല്‍ ഓരോ നക്ഷത്രവും വിഭിന്നമാണെന്നു ഗ്രഹിക്കാം. ദൂരെ നിന്നു നോക്കു. ഒരേമട്ടില്‍ മയൂഖമാലകള്‍ പ്രസരിപ്പിക്കുന്ന താരങ്ങളാണ് മാധവിക്കുട്ടിയും സേതുവും ഒ. വി. വിജയനും. സംഭവ വിവരണങ്ങളോട് അകലെ എന്നു പറഞ്ഞ് ഒരു ജീവിതനിമിഷത്തെ സൗന്ദര്യം ഘ്നീഭവിച്ചുകിടക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്ന &lsquo;പക്ഷിയുടെ മണം&rsquo;, &lsquo;ദൂത്&rsquo;, &lsquo;കടല്‍തീരത്ത്&rsquo; എന്നീ കഥകള്‍ സമാഹാരഗ്രന്ഥത്തിന്റെ ഉത്കൃഷ്ടത വിളിച്ചോതുന്നു. ഇവയില്‍ ഏതെങ്കിലുമൊരു കഥയെക്കുറിച്ച് ഈ ലേഖകന്‍ ആവിഷ്കരിച്ച അഭിപ്രായം അതിന്റെ സാകല്യാവസ്ഥയിലുള്ള സൗന്ദ്ര്യത്തെ നിഷേധിക്കുന്നുല്ല. മനുഷ്യപ്രേമാത്മകത്വത്തിനു വല്ലാത്ത ഇടിവുവന്നിരിക്കുന്ന ഇക്കാലത്ത് ഇവര്‍ മൂന്നുപേരും അതിനെ പരോക്ഷമായി വാഴ്ത്തി കലാശില്പങ്ങള്‍ നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. അവയെ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയ സമാഹര്‍ത്താക്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു.
+
ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് എഴുതിയതു പോലെ മൂന്നുപേരാണ് എകോയുടെ വാദങ്ങളെ ഖണ്ഡിക്കുന്നത്. നൂതനമായി ആവിര്‍ഭവിച്ച ഒരു ഗ്രന്ഥത്തിന്റെ സവിശേഷത എന്തെന്നു സൂചിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ള ലേഖനത്തില്‍ ഓരോ വ്യക്തിയുടെയും ദുര്‍ഗ്രഹങ്ങളായ വാദങ്ങളെ സംഗ്രഹിച്ചുപോലും അവതരിപ്പിക്കാന്‍ വയ്യ.
  
പക്ഷേ, വ്യക്തിഗതമായ അഭിരുചികള്‍ക്കു വലിയ ഒരു മാര്‍ജിനിട്ടാലും തെറ്റായിപ്പോയിയെന്നു പറയേണ്ട വസ്തുതകളും വന്നുചേരും; ക്ഷണിക്കാതെ വിവാഹത്തിനെത്തുന്ന ചിലയാളുകളെപ്പോലെ. അങ്ങനെയുള്ള ഒരു തെറ്റാണ് സാറാ ജോസഫിന്റെ കഥ ഇതില്‍ ഉള്‍പ്പെടുത്താത്തത്. കഥയെഴുത്തുകാരി മറുപടി അയിച്ചില്ലെന്നോ എന്റെ കഥ ചേര്‍ക്കേണ്ടതില്ല എന്ന് അവര്‍ പറഞ്ഞെന്നോ ഞങ്ങള്‍ ചോദിക്കാന്‍ മറന്നുപോയിയെന്നോ സമാഹര്‍ത്താക്കള്‍ക്കു പറയാനാവും. അതൊന്നും ശരിയായ സമാധാനമല്ല. മലയാള ചെറുകഥയുടെ പ്രാതിനിധ്യസ്വാഭാവം കാണിക്കുന്ന ഒരു കഥാസമാഹാര ഗ്രന്ഥത്തില്‍ സാറാ ജോസഫിന്റെ കഥ വരുന്നില്ലെങ്കില്‍ (അവരുടെ കഥകളെക്കുറിച്ച് എന്റെ അഭിപ്രായം എന്തുതന്നെയായാലും) അത് പത്രഭാഷയില്‍ അക്ഷന്തവ്യമായ അപരാധം തന്നെയാണ്. ഫയല്‍വാന്‍ ഗുസ്തിയില്‍ തോറ്റിട്ട്, ലങ്കോട്ടിയിലെ പൊടി തട്ടിക്കളഞ്ഞിട്ട് ഞാന്‍ തോറ്റില്ല എന്ന മട്ടില്‍ ഗോദായില്‍നിന്ന് ഇറങ്ങിപ്പോകുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഞാന്‍ ഗുസ്തിമത്സര ദര്‍ശനത്തില്‍ കൗതുകമുള്ളവനല്ലെങ്കിലും എന്റെ മുത്തച്ഛന്‍ പേരുകേട്ട ഗുസ്തിക്കാരനായിരുന്നതുകൊണ്ട് അക്കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട്. ഈഗ്രന്ഥത്തിന്റെ സമാഹര്‍ത്താക്കള്‍ക്ക് അമ്മട്ടില്‍ ഇറങ്ങിപ്പോകാന്‍ പറ്റില്ലെന്ന് പറയേണ്ടിയിരിക്കുന്നു.  
+
ആദ്യത്തെ ഖണ്ഡനക്കാരന്‍ ഹോര്‍ടിയാണ്. രചനയ്ക്ക് ഒരു സ്വഭാവം മാത്രമേയുള്ളു. അതു മനസ്സിലാക്കുകയാണ് നിരൂപകന്റെ കടമയെന്ന് എകോ പറയുന്നത് തെറ്റാണെന്നാണ് ഹോര്‍ടിയുടെ വാദം. രചനയില്‍ രഹസ്യാംശങ്ങളെ തേടുന്നത് ശരിയല്ല എന്ന ഏകോയുടെ അഭിപ്രായം അസംബന്ധമാണെന്നുകാണിക്കാന്‍ അദ്ദേഹത്തിന്റെ രണ്ടു നോവലുകളിലും &ldquo;(The Name of the Rose.&rdquo; &ldquo;Foucault&rsquo;s Pendulum&rdquo;)രഹസ്യാംശങ്ങളുണ്ടെന്നു ഹോര്‍ടി ചൂണ്ടിക്കാണിക്കുന്നു.
  
എന്റെ ബാല്യകാലത്തു കുതിരപ്പവന്‍ എന്നു വിളിച്ചിരുന്ന സ്വര്‍ണനാണയം സര്‍വസാധാരണമായിരുന്നു. മാര്‍ക്കറ്റില്‍ച്ചെന്നു വസ്തുക്കള്‍ വാങ്ങുന്നതിനു പവന്‍ ഉപയോഗിച്ചിരുന്നില്ലെങ്കിലും പവന്‍ കൈയിലില്ലാത്തവര്‍ വിരളം. രൂപ വെള്ളികൊണ്ടു നിര്‍മ്മിതം. ഒരു രൂപയുടെ വെള്ളിനാണയത്തിന് അതിന്റെ തൂക്കമുള്ള വെള്ളി ലോഹത്തേക്കാള്‍ മൂല്യമുണ്ടായിരുന്നു. ക്രമേണ പവന്‍ കാണാതെയായി. വെള്ളിരൂപാ അപ്രത്യക്ഷമായി. ഇന്നു നിക്കല്‍ കൊണ്ടുള്ള രൂപയേയുള്ളു. അതിലേറെ റിസര്‍വ് ബാങ്കിന്റെ നോട്ടുകളും. സാഹിത്യത്തിലെ പവന്‍ പോയി. വെള്ളിപോയി. ഇപ്പോള്‍ നടുക്കുദ്വാരമുള്ള മുഷിഞ്ഞ ഒരു രൂപാനോട്ടുകള്‍ മാത്രം. ആ നോട്ടുകളെയെടുത്ത് ഇപ്പുസ്തകത്തില്‍ നിരത്തിവെച്ചിരിക്കുന്നു. അവയെ സ്പര്‍ശിച്ചാല്‍ ആന്‍റിസെപ്റ്റിക് ലോഷന്‍കൊണ്ടു കൈകഴുകണം. ഇല്ലെങ്കില്‍ ബാക്റ്റീരിയ രക്തപ്രവാഹത്തിലേക്കു കടന്നു മാരകരോഗങ്ങളുണ്ടാക്കും. ഞാന്‍ മുന്‍പു പറഞ്ഞതിനു വിരുദ്ധമായി പറയുകയാണെന്നു കരുതരുത്. വ്യക്തിഗതമായ അഭിരുചി എന്നു പറഞ്ഞു നീതിമത്കരിക്കാനാവാത്തവിധം പല കഥാകരന്‍മാരുടെയും കഥകള്‍ ഇതില്‍ നിവേശിപ്പിച്ചിരിക്കുന്നു. രഘുനാഥ് പലേരി, അഷ്ടമൂര്‍ത്തി, വി. എസ്. അനില്‍കുമാര്‍, കെ. രഘുനാഥന്‍, ഹാഫീസ് മുഹമമദ്, സുമിത്രാവര്‍മ ഇങ്ങനെ പലരുടേയും കഥകളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ രചനകള്‍ ഇല്ലാത്ത നൂറുവര്‍ഷത്തെ കഥകള്‍ ആ പേരിന് അര്‍ഹമല്ല (വിശേഷിച്ചും സുമിത്രാവര്‍മ്മയുടെ കഥകള്‍). മുന്‍പ് കുനിഞ്ഞുപോയ എന്റെ ശിരസ്സ് ഇപ്പോള്‍ ഉയരുന്നത് നിഷ്പക്ഷത പാലിക്കൂ എന്നു പ്രഖ്യാപിക്കാന്‍ മാത്രമാണ്.
+
ഹോര്‍ടി പ്രഫെസറാണ്. എകോയെ എതിര്‍ക്കുന്ന കൂലറും പ്രഫസര്‍തന്നെ. രചനകള്‍ അദ്ഭുത പ്രതീതി ഉളവാക്കണമെന്നും അതിവ്യാഖ്യാനം ആ പ്രതീതി ജനിപ്പിക്കുന്നില്ലെങ്കില്‍ അതു ദുഃഖദായകമാണെന്നും പറയുന്ന കൂലര്‍ ഭംഗ്യന്തരേണ അതിവ്യാഖ്യാനത്തെ നീതിമത്കരിക്കുകയാണ്. എകോയുടെ നോവലുകള്‍തന്നെ അദ്ഭുതപ്രതീതി ജനിപ്പിക്കുന്നുവെന്നു പറഞ്ഞു കൂലൂര്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നു. റോസ് എന്ന നോവലിസ്റ്റാണ് മൂന്നാമതായി എകോയെ വിമര്‍ശിക്കുന്നത്. രചനകളിലെ റിയലിസത്തെ എല്ലാക്കാലത്തും എതിര്‍ത്തിട്ടുള്ള ഈ നോവലെഴുത്തുകാരി സല്‍മാന്‍ റുഷ്ദിയുടെ The Satanic Verses, കാര്‍ലോസ് ഘേന്തസിന്റെ Terra Nostra യുഗോസ്ലാവിയയിലെ നോവലിസ്റ്റ് പാവിച്ചിന്റെ (Miloraad Pavic) Dictionary of Kazars, മാര്‍കേസിന്റെ A Hundred years of Solitude, തോമസ് പിഞ്ചിന്റെ Gravity&rsquo;s Rainbow, റോബര്‍ട് കൂവറുടെ The Public Burning, ഏകോയുടെ The Name of the Rose, Foucault&rsquo;s Pendulum ഇവയെ വാഴ്ത്തി നവീനവും നവീനതരവും നവീനത്വുമായ രചനകള്‍ക്കുള്ള അധീശസ്വഭാവം വ്യക്തമാക്കുന്നു. (പാവിച്ചിന്റെ നോവലും ഈ ലേഖകന്‍ വായിച്ചിട്ടുണ്ട്. അത് അത്രയ്ക്കു കലാഭംഗിയാര്‍ന്നതാണോ എന്നു സംശയമുണ്ട് എനിക്ക്.) അന്യരുടെ രചനകളിലെ ഭംഗിയേറിയ അംശങ്ങളെ സ്വായക്തമാക്കുന്ന റുഷീദി ഘേന്തസിന്റെ Terra Nostra-യില്‍നിന്ന് സ്വന്തമാക്കിയ ഒരു ഭാഗത്തെറോസ് എടുത്തു കാണിക്കുന്നുണ്ട്.) എകോയുടെ വാദങ്ങളെ റോസ് ഖണ്ഡിക്കുന്നില്ലെങ്കിലും മറ്റുകൃതികള്‍ക്കു നല്കുന്ന പ്രശംസയിലൂടെ അവര്‍ അതിവ്യാഖ്യാനം ശരിയെന്നു സ്ഥാപിക്കുകയാണ്.  
  
ശ്രീചിത്തിരതിരുന്നാള്‍ മഹാരാജാവ് പദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് ശംഖുംമുഖത്തേക്ക് ആറാട്ടിന് എഴുന്നല്ലുമ്പോള്‍ ഒരു മുണ്ടന്‍ മുന്‍വശത്ത്. ട്രെപ്പിസില്‍ സര്‍ക്കസ്സുകാര്‍ ക്ഷോഭജനകങ്ങളായ വിദ്യകള്‍ കാണിക്കുമ്പോള്‍ ഒരു ഹ്രസ്വകായകനായ കോമാളി താഴെ. ഏതു വലിയ സംഭവത്തിനും വൈചിത്ര്യം വരുത്താന്‍ കൊച്ചു സംഭവങ്ങള്‍ വേണം. മഹാവ്യക്തികളുടെ മുന്‍പില്‍ മുണ്ടന്‍മാരും വേണം. നടക്കെട്ട. പക്ഷേ, മുണ്ടന്‍മാര്‍ ബൃഹദകാരമാര്‍ന്നവര്‍ക്കു സദൃശ്യന്‍മാരാണെന്ന് പറയാതിരുന്നാല്‍ മാത്രം മതി.  
+
ഈ മൂന്നുപേര്‍ക്കും എകോ നല്കുന്ന മറുപടി തികച്ചും ഉജ്ജെഅലമാണ് &mdash; ധിഷണാശക്തിയുടെ പാരമ്യം അതിലുണ്ടെന്നുപോലും പ്രസ്താവിക്കാന്‍ താന്‍ സന്നദ്ധനാണ്. വസ്തുതകളെ ആവിഷ്കരിക്കുന്ന ഭാഷയ്ക്ക് ആ വസ്തുതകളില്‍നിന്ന് ഒരിക്കലും മാറിനില്ക്കാനാവില്ലെന്നു സ്ഥാപിച്ചു രചനകള്‍ക്ക് അവയുടേതായ സ്വഭാവമുണെന്നു വ്യക്തമാക്കിത്തരുന്നു എകോ. നീതിയുക്തമായ വ്യാഖ്യാനങ്ങളില്‍ കവിഞ്ഞുള്ള രചനയുടെ സ്വഭാവം സമ്മതിക്കുന്ന വ്യാഖ്യാനത്തെ അതിശയിച്ചുള്ള &mdash; ഏത് അതിവ്യാഖ്യാനവും അയഥാര്‍ത്ഥമാണെന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നു. രചയുടെ ലക്ഷ്യം വ്യാഖ്യാനത്തിനു പരിധി കല്പിക്കുന്നു എന്ന എകോയുടെ മതം എത്രകണ്ടു ശരിയാണെന്നു മനസ്സിലാക്കണമെങ്കില്‍ വെഡ്സ് വര്‍ത്തിന്റെ ലൂസികാവ്യത്തിനു നിരൂപകന്‍ നല്കിയ അതിവ്യാഖ്യാനത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി. അടിസ്ഥാനപരങ്ങളായ മാനുഷികമൂല്യങ്ങളെ ധ്വംസിക്കുകയാണു ദെറീദയും കൂട്ടുകാരും. അവര്‍ക്കുള്ള എകോയുടെ ഈ മറുപടി രചനയെ ശരിയായി ആസ്വദിക്കുന്നതിനു നമ്മളെ സഹായിക്കുന്നു. ആ നിലയിലാണ് ഞാന്‍ ഈ ഗ്രന്ഥത്തെ നിരൂപണമാര്‍ഗത്തിലെ നാഴികക്കല്ലായി കാണുന്നത്.  
 
{{MKN/SarathkalaDeepthi}}
 
{{MKN/SarathkalaDeepthi}}
 
{{MKN/SV}}
 
{{MKN/SV}}
 
{{MKN/Works}}
 
{{MKN/Works}}

Revision as of 08:43, 16 June 2014

വ്യാഖ്യാനം, അതിവ്യാഖ്യാനം
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

വിശ്വവിഖ്യാതനായ കലാനിരൂപകന്‍ ആര്‍നൊള്‍റ്റ് ഹൗസറുടെ ഒരു ഗ്രന്ഥത്തില്‍ സാഹിത്യസൃഷ്ടികളിലോ ദാര്‍ശനികപ്രബന്ധങ്ങളിലോ ഇല്ലാത്ത മാനങ്ങള്‍ കണ്ടെത്തുന്ന നിരൂപകരെക്കുറിച്ചു പ്രസ്താവങ്ങളുണ്ട്. ഓര്‍മ്മ നല്കുന്ന ബലം അവലംബിച്ചുകൊണ്ട് അവ ഇവിടെ കുറിച്ചിടട്ടെ. ഫ്രഞ്ച് തത്ത്വചിന്തകന്‍ ബര്‍ഗ്സോങ്ങിന്റെ ദര്‍ശനത്തെക്കുറിച്ചു ബര്‍നാഡ്ഷാ ചില വിശദീകരണങ്ങള്‍ നല്കിയപ്പോള്‍ തന്റെ ഗ്രന്ഥങ്ങളില്‍ അവയ്ക്കൊന്നും സ്ഥാനമില്ലെന്ന് ആ തത്ത്വജ്ഞാനി പറഞ്ഞു. അപ്പോള്‍ ഷാ മറുപടി നല്കിയത്: “ചങ്ങാതീ, നിങ്ങള്‍ നിങ്ങളുടെ തത്ത്വചിന്തയെക്കുറിച്ചു മനസ്സിലാക്കിയതിനേക്കാള്‍ കൂടുതലായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്” എന്നാണ്. സ്പെയിനില്‍ ഊനാമുനോ എന്ന തത്വചിന്തകനുണ്ടായിരുന്നു. “ഡോണ്‍ ക്വിക്സോട്ട്” എന്ന നോവലെഴുതിയ തെര്‍വാന്‍റസിനു തന്റെ കഥാപാത്രമായ ഡോണ്‍ക്വിക്സോട്ടിനെ വേണ്ടപോലെ മനസ്സിലായിട്ടില്ലെന്ന് ആ സ്പാനിഷ് ദാര്‍ശനികന്‍ അഭിപ്രായപ്പെട്ടു. “ഇത് എന്റെ ചിത്രമല്ല” എന്ന് ഒരാള്‍ ചിത്രം വരച്ചയാളിനോടു പറഞ്ഞപ്പോള്‍ “നിങ്ങള്‍ എങ്ങനെയാണോ അതില്‍ക്കവിഞ്ഞ് ഈ ചിത്രത്തിനു നിങ്ങളോടു സാദൃശ്യമുണ്ടെ”ന്നു ചിത്രകാരന്‍ മറുപടി നല്‍കി. ടേണറെക്കുറിച്ചു റസ്കിന്‍ എഴുതിയതൊക്കെ ശരിയോ തെറ്റോ എന്ന് ആലോചിക്കേണ്ടതില്ല എന്നായിരുന്നു ഓസ്കര്‍ വൈല്‍ഡിന്റെ മതം. കലാകാരന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും കലാസൃഷ്ടികളില്‍ നൂതനമാനങ്ങള്‍ കാണുന്നവനാണ് നിരൂപകന്‍ എന്നാണ് ഇതിന്റെയൊക്കെ അര്‍ത്ഥം. ഈ മാനദര്‍ശനത്തെയാണ് അല്ലെങ്കില്‍ അര്‍ത്ഥപ്രദര്‍ശനത്തെയാണ് ഇറ്റലിയിലെ നോവലിസ്റ്റും ബോലോന്യാ (Bologna) സര്‍വകലാശാലയില്‍ സീമിയോട്ടിക്സ് പ്രഫെസറുമായ ഉമ്പര്‍ടോ എകോ (Umberto Eco) Over-interpretation എന്നു വിളിക്കുന്നത് Over-interpretation എന്ന ഇംഗ്ലീഷ് പദത്തിന് അതിവ്യാഖ്യാനമെന്നോ അവിവിരണമെന്നൊ ഭാഷാന്തരീകരണം നല്കാം. നിരൂപകന്റെ മുമ്പിലിരിക്കുന്ന രചനയ്ക്കു (ടെക്സ്റ്റ് എന്ന് എകോ) അയാള്‍ കൊടുക്കുന്ന വ്യാഖ്യാനം അല്ലെങ്കില്‍ അതിവ്യാഖ്യാനം എന്നതിനെക്കുറിച്ചുള്ള വിശിഷ്ടമായ ഗ്രന്ഥമാണ് Umberto Eco, Inetpretation Over iterpretation എന്നത്. ഇതു നിരൂപണസാഹിത്യത്തിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു. (Umberto Eco with Richard Rorty, Jonathan Cullor and Christine Brooke-Rose. Edited by Stefan Collini, Cambridge Univ., Special price for India Rs.295.) കേയിംബ്രിജ്ജില്‍ എകോ നടത്തിയ മൂന്നു പ്രഭാഷണങ്ങളും അവയ്ക്കു മൂന്നു ധിഷണശാലികള്‍ നല്കിയ മറുപടികളും അവയ്ക്കുള്ള എകോയുടെ മറുപടിയും ഉള്‍ക്കൊള്ളുന്നു ഈ ഗ്രന്ഥം.

എകോയുടെ പ്രഭാഷണങ്ങളിലേക്കു കടക്കുന്നതിനുമുന്‍പു പൂര്‍വപീഠിക എന്ന നിലയില്‍ “ഡികണ്‍സ്ട്രക്സ്ഷന്‍” എന്ന ചിന്താപദ്ധതിയെക്കുറിച്ചു ചിലതു പറയേണ്ടിയിരിക്കുന്നു. ഫ്രഞ്ച് തത്ത്വചിന്തകന്‍ ഷാക്ദെറീദയാണ് ഇതിന്റെ ഉദ്ഘോഷകന്‍. എഴുത്തുകാരന്‍ എന്തു സൃഷ്ടിക്കുന്നുവെന്നു വിചാരിക്കുന്നുവോ അതില്‍നിന്നു വിഭിന്നമായ കഥയാണ് രചന പറയുന്നത് എന്ന് അദ്ദേഹം കരുതുന്നു. വേറൊരുരത്തില്‍ ഈ ആശയം ആവിഷ്കരിക്കാം. രചനയ്ക്ക് ഒരര്‍തഥമുണ്ട് എന്നു കരുതുന്നതു ശുദ്ധമായ ഭോഷ്കാണ്. കാരണം ഭാഷ എന്ന പഞ്ജരത്തിനകത്ത് അര്‍ത്ഥമില്ല എന്നതുതന്നെ. ഭാഷയെന്നു പറഞ്ഞാല്‍ വിഭിന്നതയാണ്. ശബ്ദത്തിന്റെ (ഒച്ചയെന്ന അര്‍ത്ഥത്തില്‍) വിഭിന്നതകള്‍ മാത്രമാണ് അര്‍ത്ഥമുണ്ടാക്കുന്നത്. ഉദാഹരണം Pin, Pen.അങ്ങനെ രചനയും അര്‍ത്ഥവും തമ്മിലുള്ള ബന്ധത്തെ ദെറീദ ഛേദിച്ച് എറിയുന്നു. രചനയിലെ ഭാഷയിലൂടെ കടന്നു ഭാഷാപരമല്ലാത്ത സാരാംശത്തിലേക്ക് — അര്‍ത്ഥത്തിലേക്ക് — ചെല്ലാനാവില്ല എന്നു ദെറീദ സ്ഥാപിക്കുന്നു. അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? ഒരിക്കലും സാകല്യാവസ്ഥയിലുള്ള അര്‍ത്ഥത്തില്‍ ചെല്ലാനാവില്ലെങ്കിലും വ്യാഖ്യാനങ്ങളില്‍ — അതിവ്യാഖ്യാനങ്ങളില്‍ — സ്വതന്ത്രവിഹാരം നടത്തുകയാണു വേണ്ടത്. അതിനു ദെറീദ വായനക്കാരെ ആഹ്വാനം ചെയ്യുന്നു. രചനയെ തകര്‍ക്കണം. വികേന്ദ്രീകരണം. തകര്‍ക്കലും വികേന്ദ്രീകരിക്കലും എന്താണെന്നു സംശയം ജനിപ്പിക്കുന്നുണെങ്കില്‍ — അപഗ്രഥിക്കല്‍ എന്ന പദം ആയിക്കൊള്ളട്ടെ. അമ്മട്ടില്‍ അപഗ്രഥിച്ച് അപഗ്രഥിച്ചു ചെല്ലുമ്പോള്‍ ധാതുക്കളെ വരെ അപഗ്രഥിക്കേണ്ടിവരും. ആ സന്ദര്‍ഭത്തില്‍ അന്യോന്യ വിരുദ്ധങ്ങളെങ്കിലും ആധിക്യമുള്ള അര്‍ത്ഥങ്ങള്‍ വെളിപ്പെട്ടുവരും. ദെറീദയുടെ ഈ സിദ്ധാന്തം പിന്തിരിപ്പനാണെന്ന് അല്പജ്ഞാനായ എനിക്കു പറയാന്‍ എന്തധികാരം? എങ്കിലും അങ്ങനെ പറഞ്ഞുകൊള്ളട്ടെ. കലയുടെ രാമണീയകത്തെ വൈരൂപ്യമാക്കുന്നു ഇത് എന്നതു നമുക്കു മറക്കാം. മേശയെ കണ്ടാല്‍ മേശ എന്ന വസ്തുവായി അതിനെ പരിഗണിച്ച് ആശയങ്ങള്‍ ആവിഷ്കരിച്ചുകൂടെ? മേശയെ മോളിക്യൂളായും ആറ്റമായും, ആറ്റത്തെ ഇലക്ട്രോണായും പ്രോട്ടോണായും കണ്ടേ തീരൂ എന്നുണ്ടോ? ദെറീദ മേശയെ മേശയായി കാണുന്നില്ല; ഇലക്ട്രോണായും പ്രോട്ടോണായും കണ്ട് അവ വിഭിന്നത ആവഹിക്കുന്നു എന്നു പ്രഖ്യാപിക്കുകയാണ്.

ദെറീദയുടെയും അദ്ദേഹത്തിന്റെ സ്വാധീനശക്തിയില്‍ അമര്‍ന്ന ചില അമേരിക്കന്‍ നിരൂപകരുടെയും സിദ്ധാന്തങ്ങള്‍ ശരിയാണെന്നു കരുതി അനന്തങ്ങളായ അര്‍ത്ഥങ്ങള്‍ രചനകളില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന രീതിയെ എകോ നിന്ദിക്കുന്നു. വ്യാഖ്യാനങ്ങള്‍ക്ക് അതിരുണ്ട്. അതിവ്യാഖ്യാനങ്ങളെ നിരാകരിക്കുകയും വേണം. ഇതാണ് അദ്ദേഹത്തിന്റെ നിലപാട് Interpretation and History എന്നാണ് ആദ്യത്തെ പ്രഭാഷണത്തിന്റെ പേര്. ഭാഷയിലെ നിഗൂഢാര്‍ത്ഥങ്ങളെ കണ്ടുപിടിക്കുനവരുടെ ദീര്‍ഘചരിത്രത്തെ പ്രതിപാദിക്കുകയാണ് അതില്‍. പണ്ട് കാലിഫ് ആജ്ഞാപിച്ചു അലക്സാണ്ട്റിയയിലെ ഗ്രന്ഥശാല നശിപ്പിക്കണമെന്ന്. കാരണമുണ്ടായിരുന്നു ആ നശിപ്പിക്കലിന്. ഒന്നുകില്‍ ഖുറാനില്‍ പറയുന്ന കാര്യങ്ങളേ ഗ്രന്ഥങ്ങളിലുള്ളു. അപ്പോള്‍ ആ ഗ്രന്ഥങ്ങള്‍ പ്രയോജനരഹിതങ്ങളായിത്തീരുന്നു. അല്ലെങ്കില്‍ ഖുറാനിലുള്ളവയില്‍നിന്നു വിഭിന്നമായിട്ടാവും ഗ്രന്ഥങ്ങളില്‍ പലതും പറഞ്ഞിരിക്കുക. അങ്ങനെയാനെങ്കില്‍ അവ തെറ്റാണ്; ദോഷജനകമാണ്. ഇവിടെ കാലിഫിനു സത്യമെന്തെന്ന് അറിയാം. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഗ്രന്ഥങ്ങളുടെ മൂല്യം നിര്‍ണയിച്ചു. പക്ഷേ, പിന്നീടുള്ളവര്‍ തങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത സത്യത്തെയാണ് ഗ്രന്ഥങ്ങളില്‍ അന്വേഷിച്ചത്.

ജര്‍മ്മനിയിലാണ് ജനിച്ചതെങ്കിലും അമേരിക്കയില്‍ ചെന്നു താമസമാക്കിയ ഹാര്‍ട്മാന്‍ എന്ന നിരൂപകന്‍, രചനയോടു നിരൂപകന്‍ സത്യസ്ന്ധത പുലര്‍ത്തണം, അതിനെ വ്യാഖ്യാനിക്കണം. തന്നെയും വ്യാഖ്യാനിക്കണം എന്ന് അഭിപ്രായപ്പെട്ടു. നമ്മുടെ ആവശ്യകതകളും കാഴ്ചപ്പാടുകളും എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാല്‍ പ്രകൃതിയെക്കുറിച്ചു സുനിശ്ചിതമായി ഒന്നും പറയാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ മതം. അതുപോലെ രചനയെക്കുറിച്ചും നിര്‍ണായകമായി ഒന്നും പ്രസ്താവിക്കാന്‍ കഴിയുകയില്ല. ഹാര്‍ട്മാന്റെ സ്ഥൂലീകരിച്ച, നീതിപഥംവിട്ട വ്യാഖ്യാനങ്ങളെ എകോ വിമര്‍ശിക്കുന്നു രണ്ടാമത്തെ പ്രഭാഷണത്തില്‍. വേഡ്സ്വര്‍ത്തിന്റെ ലൂസി കാവ്യങ്ങളില്‍ ഒന്നില്‍ കവി ഒരു പെണ്‍കുട്ടിയുടെ മരണം വര്‍ണിക്കുന്നു:

“I had no human fears
She seemed a thing that couldnot feel
The touch of earthly years.
No motion has she now, no force;
She neither hears nor sees,
Rolled round in earth’s diurnal course
With rocks and stones and trees”

ഇതില്‍ ശവസംസ്കാരത്തോടുബന്ധപ്പെട്ട അര്‍ത്ഥസൂചനകളുണ്ടെന്നു ഹാര്‍ട്മാന്‍ പറയുന്നു (Funeral molifs) അവ രചനയുടെ ഉപരിതലത്തിനു താഴെ മറഞ്ഞിരിക്കുകയാണത്രേ. കവിയുടെ diurnal course എന്ന പ്രയോഗത്തെ die എന്നും urn എന്നും ഹാര്‍ട്മാന്‍ പിരിച്ചെഴുതുന്നു. ദിവസത്തെ സംബന്ധിക്കുന്ന എന്ന അര്‍ത്ഥമുള്ള diurnal എന്ന പ്രയോഗത്തെ മരണത്തോടും (die)ചിതാഭസ്മം വയ്ക്കുന്ന പാത്രത്തോടും (urn) നിരൂപകന്‍ ബന്ധിപ്പിക്കുന്നു. course എന്ന പദത്തിന്റെ ആദ്യകാലത്തെ ഉച്ചാരണം Corpse (ശവം) എന്നായിരുന്നുവെന്നും ചുണ്ടിക്കാണിക്കുന്നു. വേഡ്സ്വര്‍ത്തിന്റെ tress എന്ന വാക്കിലെ അക്ഷരങ്ങള്‍ മാറ്റിമറിച്ചിട്ടാല്‍ tears ആകുമെന്നും ഹാര്‍ട്മാന്‍ എഴുതുന്നു. (ഇത് അത്രകണ്ട് ശരിയല്ലെന്നു ഏകോ). പദങ്ങള്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന പ്രത്യക്ഷമായ ശബ്ദസാദൃശ്യമായി കരുതുകയാണ് ഈ നിരൂപകന്‍) ഇതു ശുദ്ധമായ അസംബന്ധമാണെന്നു പറയാന്‍ എകോ വേണ്ട; നമ്മള്‍ മാത്രം മതി. എങ്കിലും മാന്യനായ എകോ മൃദുലങ്ങളായ വാക്കുകള്‍ പ്രയോഗിച്ചു ഹാര്‍ട്മാടെ മതത്തോടു വിയോജിപ്പു പ്രകടിപ്പിക്കുന്നു.

എഴുത്തുകാരനു തന്റെ രചനയുടെ വ്യാഖ്യാതാവായി നില്ക്കാന്‍ അര്‍ഹതയുണ്ടോ എന്നു പരിശോധിക്കുകയാണ് എകോ മൂന്നാമത്തെ പ്രഭാഷണത്തിൽ.രചനയ്ക്കു മുമ്പുള്ള എഴ്ത്തുകാരന്റെ അന്തര്‍ഗതം മനസ്സിലാക്കി അതിനെ വ്യാഖ്യാനിക്കുന്നതു ശരിയല്ലെങ്കിലും നിരൂപകന്‍ നല്കുന്ന ചില വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നു പറയാന്‍ എഴുത്തുകാരന് അധികാരമുണ്ടെന്ന് എകോ അസന്ദിഗദ്ധമായി പ്രസ്താവിക്കുന്നു “A poet couldnot but be gay”എന്നത്. വേഡ്സ് വര്‍ത്തിന്റെ ഒരു വരിയാണ്. കവിക്ക് ആഹ്ലാദിക്കാതിരിക്കാന്‍ വയ്യ എന്നാണല്ലോ കവിവചനത്തിന്റെ അര്‍ത്ഥം. എന്നാല്‍ gay എന്ന വാക്കിനു സ്വവര്‍ഗാനുരാഗമുള്ള എന്ന അര്‍ത്ഥവുമുണ്ട്. അതുകൊണ്ട് കവിക്കു സ്വ്വവര്‍ഗാനുരാഗമുള്ളവനാകാതെ തരമില്ല എന്ന അര്‍ത്ഥം പറഞ്ഞാലോ”.

വേഡ്സ് വര്‍ത്ത് അതെഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ തലച്ചോറില്‍ എന്താശയമുണ്ടായിരുന്നുവെന്ന് എങ്ങനെ പറയാം? ഇമ്മട്ടിലൊക്കെ ചോദിക്കാവുന്നതേയുള്ളു. പക്ഷേ നിരൂപകനു ചെയ്യാവുന്നത് വേഡ്സ് വര്‍ത്തിന്റെ കാലത്ത് ഉണ്ടായിരുന്ന ശബ്ദകോശ സംബന്ധിയായ വ്യവസ്ഥയനുസരിച്ച് അതിന് അര്‍ത്ഥം നല്കുക എന്നതുമാത്രമാണ്. [വേഡ്സ് വര്‍ത്ത് എഴുതുന്ന കാലത്തു ഗെയ് (gay)പദത്തിനു സ്വവര്‍ഗാനുരാഗപരമായ അര്‍ത്ഥമില്ലായിരുന്നു.]

ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് എഴുതിയതു പോലെ മൂന്നുപേരാണ് എകോയുടെ വാദങ്ങളെ ഖണ്ഡിക്കുന്നത്. നൂതനമായി ആവിര്‍ഭവിച്ച ഒരു ഗ്രന്ഥത്തിന്റെ സവിശേഷത എന്തെന്നു സൂചിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചിട്ടുള്ള ഈ ലേഖനത്തില്‍ ഓരോ വ്യക്തിയുടെയും ദുര്‍ഗ്രഹങ്ങളായ വാദങ്ങളെ സംഗ്രഹിച്ചുപോലും അവതരിപ്പിക്കാന്‍ വയ്യ.

ആദ്യത്തെ ഖണ്ഡനക്കാരന്‍ ഹോര്‍ടിയാണ്. രചനയ്ക്ക് ഒരു സ്വഭാവം മാത്രമേയുള്ളു. അതു മനസ്സിലാക്കുകയാണ് നിരൂപകന്റെ കടമയെന്ന് എകോ പറയുന്നത് തെറ്റാണെന്നാണ് ഹോര്‍ടിയുടെ വാദം. രചനയില്‍ രഹസ്യാംശങ്ങളെ തേടുന്നത് ശരിയല്ല എന്ന ഏകോയുടെ അഭിപ്രായം അസംബന്ധമാണെന്നുകാണിക്കാന്‍ അദ്ദേഹത്തിന്റെ രണ്ടു നോവലുകളിലും “(The Name of the Rose.” “Foucault’s Pendulum”)രഹസ്യാംശങ്ങളുണ്ടെന്നു ഹോര്‍ടി ചൂണ്ടിക്കാണിക്കുന്നു.

ഹോര്‍ടി പ്രഫെസറാണ്. എകോയെ എതിര്‍ക്കുന്ന കൂലറും പ്രഫസര്‍തന്നെ. രചനകള്‍ അദ്ഭുത പ്രതീതി ഉളവാക്കണമെന്നും അതിവ്യാഖ്യാനം ആ പ്രതീതി ജനിപ്പിക്കുന്നില്ലെങ്കില്‍ അതു ദുഃഖദായകമാണെന്നും പറയുന്ന കൂലര്‍ ഭംഗ്യന്തരേണ അതിവ്യാഖ്യാനത്തെ നീതിമത്കരിക്കുകയാണ്. എകോയുടെ നോവലുകള്‍തന്നെ ആ അദ്ഭുതപ്രതീതി ജനിപ്പിക്കുന്നുവെന്നു പറഞ്ഞു കൂലൂര്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നു. റോസ് എന്ന നോവലിസ്റ്റാണ് മൂന്നാമതായി എകോയെ വിമര്‍ശിക്കുന്നത്. രചനകളിലെ റിയലിസത്തെ എല്ലാക്കാലത്തും എതിര്‍ത്തിട്ടുള്ള ഈ നോവലെഴുത്തുകാരി സല്‍മാന്‍ റുഷ്ദിയുടെ The Satanic Verses, കാര്‍ലോസ് ഘേന്തസിന്റെ Terra Nostra യുഗോസ്ലാവിയയിലെ നോവലിസ്റ്റ് പാവിച്ചിന്റെ (Miloraad Pavic) Dictionary of Kazars, മാര്‍കേസിന്റെ A Hundred years of Solitude, തോമസ് പിഞ്ചിന്റെ Gravity’s Rainbow, റോബര്‍ട് കൂവറുടെ The Public Burning, ഏകോയുടെ The Name of the Rose, Foucault’s Pendulum ഇവയെ വാഴ്ത്തി നവീനവും നവീനതരവും നവീനത്വുമായ രചനകള്‍ക്കുള്ള അധീശസ്വഭാവം വ്യക്തമാക്കുന്നു. (പാവിച്ചിന്റെ നോവലും ഈ ലേഖകന്‍ വായിച്ചിട്ടുണ്ട്. അത് അത്രയ്ക്കു കലാഭംഗിയാര്‍ന്നതാണോ എന്നു സംശയമുണ്ട് എനിക്ക്.) അന്യരുടെ രചനകളിലെ ഭംഗിയേറിയ അംശങ്ങളെ സ്വായക്തമാക്കുന്ന റുഷീദി ഘേന്തസിന്റെ Terra Nostra-യില്‍നിന്ന് സ്വന്തമാക്കിയ ഒരു ഭാഗത്തെറോസ് എടുത്തു കാണിക്കുന്നുണ്ട്.) എകോയുടെ വാദങ്ങളെ റോസ് ഖണ്ഡിക്കുന്നില്ലെങ്കിലും മറ്റുകൃതികള്‍ക്കു നല്കുന്ന പ്രശംസയിലൂടെ അവര്‍ അതിവ്യാഖ്യാനം ശരിയെന്നു സ്ഥാപിക്കുകയാണ്.

ഈ മൂന്നുപേര്‍ക്കും എകോ നല്കുന്ന മറുപടി തികച്ചും ഉജ്ജെഅലമാണ് — ധിഷണാശക്തിയുടെ പാരമ്യം അതിലുണ്ടെന്നുപോലും പ്രസ്താവിക്കാന്‍ താന്‍ സന്നദ്ധനാണ്. വസ്തുതകളെ ആവിഷ്കരിക്കുന്ന ഭാഷയ്ക്ക് ആ വസ്തുതകളില്‍നിന്ന് ഒരിക്കലും മാറിനില്ക്കാനാവില്ലെന്നു സ്ഥാപിച്ചു രചനകള്‍ക്ക് അവയുടേതായ സ്വഭാവമുണെന്നു വ്യക്തമാക്കിത്തരുന്നു എകോ. നീതിയുക്തമായ വ്യാഖ്യാനങ്ങളില്‍ കവിഞ്ഞുള്ള രചനയുടെ സ്വഭാവം സമ്മതിക്കുന്ന വ്യാഖ്യാനത്തെ അതിശയിച്ചുള്ള — ഏത് അതിവ്യാഖ്യാനവും അയഥാര്‍ത്ഥമാണെന്ന് അദ്ദേഹം സ്പഷ്ടമാക്കുന്നു. രചയുടെ ലക്ഷ്യം വ്യാഖ്യാനത്തിനു പരിധി കല്പിക്കുന്നു എന്ന എകോയുടെ മതം എത്രകണ്ടു ശരിയാണെന്നു മനസ്സിലാക്കണമെങ്കില്‍ വെഡ്സ് വര്‍ത്തിന്റെ ലൂസികാവ്യത്തിനു നിരൂപകന്‍ നല്കിയ അതിവ്യാഖ്യാനത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി. അടിസ്ഥാനപരങ്ങളായ മാനുഷികമൂല്യങ്ങളെ ധ്വംസിക്കുകയാണു ദെറീദയും കൂട്ടുകാരും. അവര്‍ക്കുള്ള എകോയുടെ ഈ മറുപടി രചനയെ ശരിയായി ആസ്വദിക്കുന്നതിനു നമ്മളെ സഹായിക്കുന്നു. ആ നിലയിലാണ് ഞാന്‍ ഈ ഗ്രന്ഥത്തെ നിരൂപണമാര്‍ഗത്തിലെ നാഴികക്കല്ലായി കാണുന്നത്.