close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 02 20


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1994 02 20
ലക്കം 962
മുൻലക്കം 1994 02 13
പിൻലക്കം 1994 02 27
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എന്നാല്‍പിന്നെ അവ [കഥാപാത്രങ്ങള്‍] യഥാര്‍ത്ഥ മനുഷ്യരല്ലാതെയായി മാറും. വെറും അമൂര്‍ത്താവസ്ഥകള്‍. യഥാര്‍ത്ഥ മനുഷ്യര്‍‌ പല അംശങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടവരാണ്. അവര്‍ക്കു പരസ്പര വിരുദ്ധവും കൂട്ടിയടിക്കുന്നതുമായ ആവേഗങ്ങളുണ്ട്. അവയെ നിങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ലോകത്തിന്റെ വിശ്വാസ്യമായ ചിത്രം നല്കാന്‍ കഴിയുന്നതെങ്ങനെ? മനുഷ്യജിവികളെന്നു തിരിച്ചറിയാന്‍ വയ്യാത്ത മട്ടില്‍ അവയ്ക്കു രൂപപരിവര്‍ത്തനം വരുത്താന്‍ നിങ്ങള്‍ക്ക് അധികാരമുണ്ടോ?

നവീന നോവലിന്റെ സ്രഷ്ടാക്കളില്‍ പ്രമുഖനെന്നു നിരൂപകരെല്ലാം സമ്മതിക്കുന്ന ഓസ്റ്റ്രിയിന്‍ നോവലിസ്റ്റ് ഹെര്‍മാന്‍ ബ്രോഹ് (Hermann broch 1886–1951) ഏലായാസ് കാനേററീ എന്ന ബള്‍ഗേറിയക്കാരനായ നോവലിസ്റ്റിനോടു ചോദിച്ചതാണിത്. “ഔറ്റോ ദേ ഫേ” (Auto da fe)എന്ന കാനേറ്റീ നോവലിന്റെ ആദ്യരൂപകമായ “Kant Catches Fire” എന്ന കൈയെഴുത്തുപ്രതി വായിച്ച ബ്രോഹാണ് ഈ ചോദ്യം കാനേററീയോടു ചോദിച്ചത്. അദ്ദേഹം ബ്രോഹിനു സമുചിതമായ ഉത്തരം നല്‌കുന്നു. ബ്രോഹ് പിന്നെയും ചോദ്യങ്ങള്‍ തൊടുത്തുവിട്ടു. കാനേററീ അവയെ പ്രതിബന്ധിക്കുമാറ് ഉത്തരങ്ങള്‍ നല്കുന്നു. രസപ്രദമായ ഈ വിവാദം കാനേററീയുടെ ആത്മകഥയായ “The Play of the Eyes” എന്ന പുസ്തകത്തിലാണുള്ളത്. മൂന്നാമത്തെ വാല്യമാണിത്. (Picador, Special Price £ 3.00) ആദ്യത്തെ ഭാഗമായ “The Tongue Set Free”, രണ്ടാമത്തെ ഭാഗമായ “The Torch in My Ear” ഇവയെക്കുറിച്ചു ഞാന്‍ മുന്‍പ് എഴുതിക്കഴിഞ്ഞു. ചുവപ്പില്‍ മുക്കിയ സ്മരണയാണ് ഒന്നാം ഭാഗത്തില്‍. പരിചാരികയുടെ കൈയ്ക്കു പിടിച്ച് കുഞ്ഞായ കാനേററീ വാതില്‍ കടന്നു വന്നപ്പോള്‍ ഒരാള്‍ അവന്റെ അടുത്തെത്തി “നിന്റെ നാക്കു നീട്ട്” എന്നാജ്ഞാപിച്ചു. കാനേറ്റീ നാക്കു നീട്ടിക്കാണിച്ചപ്പോള്‍ അയാള്‍ കീശയില്‍നിന്നു പിച്ചാത്തിയെടുത്തു നിവര്‍ത്തി നാക്കില്‍ച്ചെര്‍ത്തുകൊണ്ടു പറഞ്ഞു “ഞങ്ങള്‍ നിന്റെ നാക്കി മുറിച്ചുകളയും.” പരിചാരികയും അയാളും കൂടി നടത്തിയ പ്രേമലീല വെളിയില്‍ പറഞ്ഞാല്‍ അവന്റെ നാക്ക് മുറിച്ചുകളയുമെന്നാണ് അയാള്‍ ഭീഷണിപ്പെടുത്തിയത്. ഇങ്ങനെ നിശ്ശബ്ദമാക്കപ്പെട്ട നാക്ക് സ്വാതന്ത്ര്യമാര്‍ജ്ജിച്ചതെങ്ങനെയെന്നു വിവരിക്കുന്ന ഒന്നാം ഭാഗം കാനേററിയുടെ പതിനാറുവയ്സ്സുവരെയുള്ള ജീവത ചിത്രീകരണം നിര്‍വഹിക്കുന്നു. വര്‍ണ്ണോജ്ജ്വലങ്ങളായ സംഭവങ്ങളും കഥാപാത്രങ്ങളും ഹൃദയഹാരികളായിത്തീരുന്നു ഈ മാസ്റ്റര്‍ പീസില്‍. “The Torch in My Ear” എന്ന രണ്ടാംഭാഗം വേറൊരു മാസ്റ്റര്‍പീസാണ്. 1921 തൊട്ട് (അന്നു പതിനാറുവയസ്സ് കാനേററീക്ക്) 1931 വരെയുള്ള സംഭവങ്ങള്‍ വിവരിക്കുന്ന ഈ ആത്മകഥയില്‍ ഓസ്ട്രിയന്‍ കവിയും ഉപഹാസകനും നിരൂപകനുമായ കാറല്‍ ക്രൌസിന്റെ (Karl Kraus, 1874–1936) സ്വാധീനതയില്‍ അമര്‍ന്ന കാനേറ്റീയെ നമ്മള്‍ കാണുന്നു. സ്വന്തം അമ്മയോടുള്ള വിദ്വേഷം മഹാനായ നാടക കര്‍ത്താവ് ബ്രഹ്റ്റിനോടുള്ള വെറുപ്പ്. ഇവയെല്ലാം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. റഷ്യയിലെ വലിയ സാഹിത്യകാരനായ ഈസാക്ക് ബാബലിനെ (Isaac Babel, 1894–1941) പരിചയപ്പെടുന്നതുവരെ ക്രൌസിന്റെ ഈ സ്വാധീനശക്തി ഉണ്ടായിരുന്നു. ദൈനംദിന ജീവിതം നല്കുന്ന പ്രത്യക്ഷ സത്യത്തിന്റെ പിറകിലുള്ള പരോക്ഷ സത്യത്തെ എപ്പോഴും സ്ഫുടീകരിക്കുന്ന ഈ രണ്ടാംഭാഗം രചനയുടെ തീക്ഷണതയാല്‍ അന്യാദൃശമത്രേ.

മൂന്നാമത്തേതും അവസാനത്തേതുമായ The Play of the Eyes വായിക്കുമ്പോള്‍ 1981–ല്‍ കാനേററിക്കു നോബല്‍ സമ്മാനം നല്കിയത് ആക്ഷരാര്‍ത്ഥത്തില്‍ സമുചിതമായിയെന്നു നമ്മള്‍ പറയാതിരിക്കില്ല. ആ രീതിയില്‍ ഇതൊരു ചിരന്തന മൂല്യമുള്ള കൃതിയായി ബ്ഭവിച്ചിരിക്കുന്നു.

മൂന്നാമത്തെതും അവസാനത്തേതുമായ “The Play of the Eyes” വായിക്കുമ്പോള്‍ 1981–ല്‍ കാനേററിക്കു നോബല്‍ സമ്മാനം നല്കിയത് അക്ഷരാര്‍ത്ഥത്തില്‍ സമുചിതമായിയെന്നു നമ്മള്‍ പറയാതിരിക്കില്ല. ആ രീതിയില്‍ ഇതൊരു ചിരന്തന മൂല്യമുള്ള കൃതിയായിബ്ഭവിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നോവലില്‍ ഒരു സൈനോളജിസ്റ്റ് (ചൈനയിലെ സംസ്കാരം, സാഹിത്യം ഇവയെക്കുറിച്ചു പഠിക്കുന്നയാള്‍) തന്റെ ഗ്രന്ഥങ്ങളാകെ കത്തിച്ച് അവയുടെ നടുക്കിരുന്നു വെന്തുമരിക്കുന്നതാണല്ലോ പ്രതിപാദിച്ചിരിക്കുന്നത്. ആ ആത്മഹത്യ കാനേററിക്കു സ്വാതന്ത്ര്യത്തിന്റെ ബോധമുളവാക്കിയത്രേ. ഈ സ്വാതന്ത്ര്യത്തിനുവേണ്ടി പുസ്തകങ്ങള്‍ എരിച്ചപ്പോള്‍, അവയില്‍നിന്ന് അഗ്നി ആളിപ്പടർന്നപ്പോള്‍ അദ്ദേഹത്തിനും അതനുഭവപ്പെട്ടു. സ്വന്തം പുസ്തകങ്ങള്‍ മാത്രമല്ല, ലോകത്താകെയുള്ള പുസ്തകങ്ങളും താന്‍ ചാരമാക്കിക്കളഞ്ഞുവെന്ന് കാനേററീക്കു തോന്നി. ഈ തോന്നലിനെ ആവിഷ്കരിച്ച് ഹിററ്ലറുടെ സംസ്കാരനാശനത്തെ ധ്വനിപ്പിച്ചുകൊണ്ട് കാനേററീ ആത്മകഥ ആരംഭിക്കുന്നു. മണല്‍ക്കാട്ടിലായ പ്രതീതി അദ്ദേഹത്തിന്. അപ്പേഴാണ് യാദ്യച്ഛികമായി ജര്‍മ്മന്‍ നാടക കര്‍ത്താവ് ബുഹ്നയുടെ (George Buchner, 1824–1899) “Wozzeck” എന്ന നാടകം അദ്ദേഹം വായിക്കാനെടുത്തത്. രാത്രി മുഴുവന്‍ അദ്ദേഹമതു വായിച്ചു. മിന്നല്‍പ്പിണര്‍ ഏററ പ്രതീതി കാനേററീക്ക്. വീണ്ടും വീണ്ടും വായിച്ചു. അതിനുശേഷം ബുഹ്നയുടെ “Lenz” എന്ന കൃതിയിലേക്കായി അദ്ദേഹത്തിന്റെ പ്രയാണം. അതോടുകൂടി തന്റെ നോവലിനെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അഭിമാനം തകർന്നുപോയി. ഇക്കാര്യം താന്‍ വിവാഹം കഴിക്കാന്‍പോകുന്ന യുവതിയോടു പറഞ്ഞ് കാനേററീ ചാരിതാര്‍ത്ഥ്യമടയുന്നു.

എത്രയെത്ര സാഹിത്യനായകന്മാരാണ് ഈ ആത്മകഥയില്‍ വന്നുനില്ക്കുന്നത്! അവരിലൊരാള്‍ “The Man Without Qualities” എന്ന നോവലെഴുതിയ മൂസിൽ (Robert Musil, 1880–1942) ആണ്. കാനേററീ ബഹുമാനിക്കുന്ന നോവലിസ്റ്റ്. അദ്ദേഹം ‘ഔറ്റോ ദേ ഫേ’എഴുതിയതിനു കാനേറ്റീയെ അഭിനന്ദിച്ചപ്പോള്‍ റ്റോമസ് മാനും അഭിനന്ദനസൂചനകമായി കത്തയച്ചുവെന്ന് അദ്ദേഹം (കാനേററീ) പറഞ്ഞു. അതോടെ മുസിലും കാനേററിയും തമ്മിലുള്ള ബന്ധം എല്ലക്കാലത്തേക്കുമായി അവസാനിച്ചു. “Dismissed for ever” എന്ന് കാനേറ്റീ ആത്മകഥയില്‍. “യൂലിസീസ്” എഴുതിയ ‍‍ജോയിസിനെ വെറുപ്പായിരുന്നു മൂസിലിന്. 1935 ആരംഭത്തില്‍ താന്‍ ജോയിസിനെ കണ്ടെന്ന് കാനേററീ മൂസിലിനോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വന്നു. “You think that’s important?” — “അത് പ്രാധാന്യമുളളതാണെന്നോണോ നിങ്ങളുടെ വിചാരം” എന്നാണ് കാനേറ്റിയോട് മൂസിൽ ചോദിച്ചത്. “The Man Without Qualities” എന്ന നോവലിനെ ഒരാള്‍ വാനോളം പുകഴ്ത്തിയെന്ന് സ്നേഹിതന്മാര്‍ മൂസിലിനോടു പറഞ്ഞപ്പോല്‍ അദ്ദേഹം ചോദിച്ചത് “അയാള്‍ പിന്നെ ആരെയാണ് സ്തുതിക്കുക?” എന്നായിരുന്നു. ബ്രോഹിന് മൂസിലിനോടു ബഹുമാനമില്ല. “കടലാസ് സാമ്രാജ്യത്തിന്റെ രാജാവ്” — “King of paper empire” എന്നാണ് ബ്രോഹ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കാനേററീ ബ്രോഹിനോടു യോജിക്കാതെ “He had no wish to be a king and he was not one. In The Man Without Qualities, Musin was a King.” — “അദ്ദേഹത്തിനു രാജാവാകാന്‍ ആഗ്രഹമില്ലായിരുന്നു. രാജാവുമല്ലായിരുന്നു അദ്ദേഹം. The Man Without Qualities എന്നതില്‍ അദ്ദേഹം രാജാവായിരുന്നു.” എന്നു പറഞ്ഞു (പുറം 172).

ആത്മകഥയുടെ രണ്ടാം ഭാഗത്തില്‍ അപ്രമേയപ്രഭാവാനായി നില്‌ക്കുന്നത് കാറല്‍ ക്രൌസാണ്. എണ്ണൂറു പുറങ്ങള്‍ വരുന്ന “The Last Days of Mankind എന്ന നാടകമെഴുതിയ ഉപഹാസകന്‍. “When he read aloud from it you wre simply flabbergasted” — “അദ്ദേഹം അതുറക്കെ വായിച്ചപ്പോൾ കേട്ടവര്‍ അമ്പരന്നുപോയി” എന്നാണ് കാനേററീ എഴുതിയത്. ഈ മൂന്നാംഭാഗത്തില്‍ വേറൊരു മഹാവ്യക്തി സ്വാധികാരം അദ്ദേഹത്തില്‍ ചെലുത്തുന്നുണ്ട്; ഡോക്ടര്‍ സനേ ക്രൌസിന്റെ ഛായ. പക്ഷേ അദ്ദേഹത്തിന്റെ ദോഷമൊന്നുമില്ല സനേക്ക്. അസാധാരണമായ ആധ്യാത്മികത ശക്തിയുടെ പ്രതിരൂപമായി ഈ മഹാവ്യക്തി കാനേറ്റീയുടെ മുന്‍പില്‍ നിന്നു. സനേ എന്നതു ശരിയായ പേരല്ല. Avraham ben Yitshak എന്ന പ്രസിദ്ധനായ ഹീബ്രൂ കവിയായിരുന്നു അദ്ദേഹം. (ബെന്‍ യിത്ഷാക്കിന്റെ [1883–1950] ചില കാവ്യങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഒരു ചെറിയ കാവ്യം എടുത്തെഴുതാം. ‘Whose Dawn എന്ന് അതിന്റെ പേര്.’

‘Whose dawn did the cock proclaim?
And the darkness reiterated his
wheezing fanfare; and your feeble hand
that shielded your eyes from the sun’s
might-but no sun had come. The
mouth and the hand-both had lied.’)

ഗബ്രിയല്‍ മാലാഖയായിട്ടാണ് കാനേറ്റീ ഈ മഹാപുരുഷനെ കാണുന്നത്. എല്ലാ ദിവസവും രണ്ടുമണിക്കൂര്‍ നേരം കാനേററീയും സനേയും തമ്മില്‍ സംസാരിക്കും. മൂസിലിന്റെ നോവലിലെ ആയിരം പുറങ്ങളും സനേയുമായി നടത്തിയ നൂറു സംഭാഷണങ്ങളും. ഇവ തമ്മില്‍ച്ചെരുമ്പോള്‍ കാനേറ്റീക്ക് മഹാഭാഗ്യം. 1937–ല്‍ അമ്മ മരിക്കുന്നതോടെ കാനേററീയുടെ ആത്മകഥ അവസാനിക്കുന്നു. ഒന്നാം ഭാഗത്തില്‍ നാക്കിനു പ്രാധാന്യം. രണ്ടാമത്തേതില്‍ കാതിനു പ്രാധാന്യം. മൂന്നാം ഭാഗത്തില്‍ കണ്ണുകള്‍ക്കു പ്രാധാന്യം. നേത്രലീലയാണെവിടെയും. ബാബലിന് “ദാഹിക്കുന്ന കണ്ണുകള്‍.” ജര്‍മ്മന്‍ നാടക കര്‍ത്താവും നോവിസ്റ്റുമായ വെര്‍ഫലിന് (Franz Werfel, 1890–1945) സ്ഫോടാനാത്മകങ്ങളായ കണ്ണുകള്‍. അന്ന എന്നൊരു സുന്ദരിക്കു അപകടം പിടിച്ച കണ്ണുകള്‍. അവള്‍ അവ ആരുടെയെങ്കിലും ശരീരത്തില്‍ വ്യാപരിപ്പിച്ചാല്‍ പൂച്ച നൂല്‍പ്പന്തു കൊണ്ടു കളിക്കുന്ന പ്രതീതിയാണ് മറ്റുള്ളവര്‍ക്ക്.

തീക്ഷണതയാർന്ന രചനയാണു കനേററീയുടേത്. അതിനു മൃദുത്വം വളരെക്കുറയും എങ്കിലും ഈ ശതാബ്ദത്തിലെ മഹാഗ്രന്ഥമായും മഹദ്ഗ്രന്ഥമായും ഞാന്‍ ഈ ആത്മകഥയെ കാണുന്നു.

* * *

കാനേററീ പറഞ്ഞത്:– വാര്‍ത്തയുടെ സുനിശ്ചിതത്വം അത് പകര്‍ന്നുകൊടുക്കുന്ന രീതിയനുസരിച്ച് മാറും. സന്ദേശവാഹകന്‍ ഓടിവരുന്നു. അയാളുടെ ക്ഷോഭം സന്ദേശം സ്വീകരിക്കുന്നനിലവിലേക്കു പകരും. ഉടനെ പ്രവര്‍ത്തിക്കേണ്ടതായും വരും. ക്ഷോഭമാണ് സന്ദേശത്തിനു വിശ്വാസ്യത നല്കുന്നത്. [എന്നാല്‍] എഴുത്തു ശാന്തമാണ്. ഉള്ളടക്കം രഹസ്യമായതു കൊണ്ടാണ് ആ ശാന്തത. എഴുത്തു കിട്ടുന്നവര്‍ അതു വിശ്വസിക്കുന്നെങ്കിലും അതിലും ഒരു നിയന്ത്രണമുണ്ട്. [അതനുസരിച്ച്] പ്രവര്‍ത്തിക്കാന്‍ പ്രേരണയുണ്ടാവുകയില്ല… കമ്പിസന്ദേശത്തില്‍ ഏതാണ്ട് മരണമുണ്ട്. നാം അതിനെ (കമ്പിസന്ദേശത്തെ) വിശ്വസിക്കുന്നു. കമ്പി വാര്‍ത്ത കള്ളമായിരുന്നുവെന്നു മനസ്സിലാക്കുന്നതിനേക്കാള്‍ അസ്വാസ്ഥ്യജനകമായി വേറെ ഒന്നുമില്ല.

ഒ.എന്‍.വിയുടെ ചോതോഹരമായ കാവ്യം

കാളിദാസ കവിതയെ ഉത്കട വികാരമാര്‍ന്ന് ആദരിക്കുക; സ്നേഹിക്കുക. ആ രണ്ടു പ്രക്രിയകളെയും ലയാത്മകമായ ഭാഷയില്‍, ആകര്‍ഷകങ്ങളായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുക ഇതാണ് “ഉജ്ഝയിനി”യുടെ സവിശേഷത. ആ ഉത്കട വികാരത്തെ അനുവാചകര്‍ക്കു ദൃഷ്ടിഗതമാക്കിക്കൊടുക്കുന്നു എന്നതു വേറെ സവിശേഷത. ഒ.എന്‍.വി. കുറുപ്പിന്റെ മാസ്റ്റര്‍ പീസായിത്തീരുമെന്നാണ് എന്റെ വിചാരം.

ശ്രീ. ഒ.എന്‍.വി. കുറുപ്പിന്റെ കലാപ്രചോദനത്തിന്റെ പ്രഭവകേന്ദ്രത്തിലേക്കു ചെല്ലുമ്പോള്‍ വിഭിന്നങ്ങളായ രണ്ടവസ്ഥകൾ കാണാം. ഒന്ന്: വിശുദ്ധമായ ഭാവാത്മകത്വം. രണ്ട്: രാഷ്ട്രവ്യവഹാരപ്രേരിതമായ പ്രചാരണാംശം. ഈ രണ്ടുവസ്തുക്കളും വെവ്വേറെയല്ല പ്രാദുര്‍ഭാവം കൊള്ളുന്നത്.സ്പഷ്ടമായി പറയാം. കുറച്ചു കാലത്തേക്ക് ഭാവാത്മകത്വത്തിന്റെ പ്രവാഹം; വെറൊരു കാലത്തേക്കു പ്രചാരണത്തിന്റെ പ്രവാഹം — ഇതല്ല അദ്ദേഹത്തിന്റെ രീതി. ശുദ്ധമായ സൗന്ദര്യത്തിന്റെ ഉപാസകനായിരിക്കുമ്പോള്‍ത്തന്നെ ‘നടകാളേ’ എന്ന ശുഷ്കമായ രചന ആവിര്‍ഭവിക്കുന്നു. അടുത്ത് നിമിഷത്തില്‍ രാഷ്ട്രവ്യവഹാരത്തിന്റെ പ്രേരണയില്‍പ്പെട്ട് ‘ഇനിയുമൊരവതാരമുണ്ടെങ്കില്‍’ എന്ന പ്രചാരണപരമായ പദ്യം രൂപംകൊള്ളുന്നു. തന്റെ യഥാര്‍ത്ഥമായ സത്തയെ അവഗണിച്ച്, കലാപ്രചോദനത്തിന്റെ വിശുദ്ധിയാര്‍ന്ന ഭാവാത്മകത്വത്തെ അവഗണിച്ചു കാവ്യം രചിക്കാന്‍ നിര്‍ബന്ധനാവുമ്പോഴാണ് ഇപ്പറഞ്ഞ രണ്ടു കാവ്യങ്ങളും വാരികയില്‍ മഷിപുരണ്ടുവരുന്നത്. പക്ഷേ സത്യത്തിനു പ്രച്ഛന്നമായിരിക്കാന്‍ വയ്യ. അത് സ്വന്തം രൂപം കാണിക്കും. ആ രൂപപ്രദര്‍ശനത്തിന്റെ ഫലമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ “ഉജ്ജയിനി” എന്ന ചേതോഹരമായ കാവ്യം. ഇവിടെ വിശുദ്ധിയാര്‍ന്ന ഭാവാത്മകതയേയുള്ളു. ഈ ഭാവാത്മകത എപ്പോഴും നിലനിറുത്തിക്കൊണ്ടുപോയാല്‍ വിമര്‍ശനത്തിലും നിരൂപണത്തിലും പ്രവര്‍ത്തിക്കുന്നവര്‍ക്കു ഒ.എന്‍.വിയുടെ ‘ഈ കവിത കൊള്ളാം അതു കൊള്ളികില്ല’ എന്നു പറയേണ്ടിതായി വരില്ല്. കവിക്കു ഭാവാത്മകത്വത്തില്‍ നിന്ന് പ്രചാരണത്തിലേക്കും പ്രചാരണത്തില്‍ നിന്നു ഭാവാത്മകതയിലേക്കും ഹനുമാന്‍ ചാട്ടം ചാടാതെ ഒരിടത്തുതന്നെ നില്ക്കാനും സാധിക്കും. അപ്പോള്‍ മാത്രമാണ് അനുവാചകര്‍ക്കു ‘ഇതാ സ്ഥിരതയാര്‍ന്ന കവി’ എന്ന് ഉദ്ഘോഷിക്കാന്‍ കഴിയുക.

കാളിദാസ കവിതയെ ഉത്കട വികാരമാര്‍ന്ന് ആദരിക്കുക, സ്നേഹിക്കുക. ആ രണ്ടു പ്രക്രിയകളെയും ലയാത്മകമായ ഭാഷയില്‍, ആകര്‍ഷകങ്ങളായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുക — ഇതാണ് “ഉജ്ജയിനി”യുടെ സവിശേഷത. ആ ഉത്കട വികാരത്തെ അനുവാചകര്‍ക്കു ദൃഷ്ടി ഗതമാക്കിക്കൊടുക്കുന്നു എന്നതു വേറെ സവിശേഷത. ഈ കാവ്യം പൂര്‍ണ്ണമാവുമ്പോള്‍ ഒ. എന്‍.വി. കുറുപ്പിന്റെ മാസ്ററര്‍ പീസായിത്തീരുമെന്നാണ് എന്റെ വിചാരം.

ചോദ്യം, ഉത്തരം

ചിത്രശലഭം പൂവിന്റെ ഇതളുകളില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പാറിപ്പറക്കുന്നതുപോലെ വാക്കുകളെ നോവിക്കാതെയാണ് സ്ത്രീകള്‍ എഴുതുക. പുരുഷന്മാര്‍ നോവിച്ചുകൊണ്ടുതന്നെ വാക്കുകളുടെ കാലുകള്‍ കെട്ടുവച്ചുകളുംയും.

Symbol question.svg.png “ഇന്നത്തെ ചെറുകഥകളുടെയും കവിതകളുടെയും സാമാന്യ സ്വഭാവമെന്ത്?”

“അവയ്ക്കു റിമാര്‍ക്കുകളുടെ (Remarks — അഭിപ്രായം പറയുക എന്നത്) സ്വാഭാവമാണുള്ളത്. Remarks are not literature എന്ന് അമേരിക്കന്‍ എഴുത്തുകാരി ഗര്‍ട്രൂഡ് സ്റ്റൈന്‍ — Gertrude Stein, 1847–1946 പറഞ്ഞിട്ടുണ്ട്.” [ഹെമി‌ങ്‌വെ എന്ന സാഹിത്യനായകൻ അമേരിക്കൻ എഴുത്തുകാരനായ കമിങ്സിന്റെ “The Enormous Room” എന്ന കൃതി അത്യുല്‍കൃഷ്ടമാണെന്നു പറഞ്ഞപ്പോള്‍ സ്റ്റൈല്‍ അദ്ദേഹത്തോടു പറഞ്ഞതാണിത്. It was then that Gertrude Stein said, Hemingway, remarks are not literature, The Autobiography of Alice B. Toklas, Page 207; Modern Library Edition.]

Symbol question.svg.png “സ്ത്രീകള്‍ അതിസുന്ദരികളായി വിശേഷിപ്പിക്കപ്പെടുന്നവര്‍ പുരുഷന്മാരുടെ ദൃഷ്ടിയില്‍ അങ്ങനെ ആകാത്തതെന്ത്?”

“സ്ത്രീകളുടെ സൗന്ദര്യബോധവും പുരുഷന്മാരുടെ സൗന്ദര്യബോധവും വിഭിന്നങ്ങളാണ്. പുരുഷന് സൗന്ദര്യം ഇംഗ്ളീഷില്‍ Charm എന്നു പറയുന്ന അംശവും ചേര്‍ന്നു വരുന്നതാണ്. Charm ഇല്ലാത്ത സൗന്ദര്യം ചൂടില്ലാത്ത അഗ്നിനാളം പോലെയാണ്. പിഞ്ഞാണിപ്പാവപോലെയിരിക്കുന്ന സ്ത്രീയെ മററു സ്ത്രീകള്‍ ‘ഹാ സൂന്ദരി’ എന്നു പറയും. പുരുഷന്‍ അവളില്‍ ഒരു സൗന്ദര്യവും കാണുകയില്ല.”

Symbol question.svg.png “ഭാര്യയ്ക്ക് അസാന്മാര്‍ഗ്ഗികത്വം ഉണ്ടെങ്കില്‍?”

“ഭര്‍ത്താവ് മാത്രം അറിയുകയില്ല. ലോകമാകെ അറിയും...”

Symbol question.svg.png “നിങ്ങളെ ഞാന്‍ ഏഭ്യന്‍ എന്നു വിളിച്ചാല്‍ ദേഷ്യപ്പെടുമോ?”

“ഇല്ല. എനിക്കു വര്‍ഗ്ഗബോധം വളരെക്കൂടുതലാണ്.”

Symbol question.svg.png “ഒരു മനുഷ്യനോടു ചെയ്യാവുന്ന ഏററവും വലിയ അപരാധമെന്ത്?”

“സദസ്സില്‍ വച്ച് പരിഹസിക്കുക. അതുളവാക്കുന്ന വേദന ഒരിക്കലും മറക്കാനാവില്ല. എന്‍. ഗോപാലപിള്ള അതേ ചെയ്തിരുന്നുള്ളു. അതുകൊണ്ടാണ് അദ്ദേഹത്തെ മരണത്തിനു ശേഷവും ശത്രുവായി ഏറെയാളുകള്‍ കാണുന്നത്.”

Symbol question.svg.png “നായരേ?”

“എന്തുദ്ദേശിച്ചാണ് ചങ്ങാതി ഈ സംബോധന? വര്‍ഗ്ഗീയതയെ ലക്ഷ്യമാക്കിയാണോ? സി. രാജഗോപാലാചാരിയെ ഒന്നു പോറി നോക്കൂ. ബ്രാഹ്മണന്റെ ഗന്ധം വരും. ജവാഹര്‍ ലാലിന്റെ തൊലി പോറിയാല്‍ കാശ്മീരി ബ്രാഹ്മണന്റെ ഗന്ധം വരില്ല. സ്ക്രാച്ച ചെയ്താല്‍ നായരുടെ ദുസ്സഹമായ നാററം വരുന്ന നായന്മാര്‍ കാണും...”
ഞാനതില്‍പ്പെടുകയില്ല. എന്റെ കൂട്ടുകാര്‍ പോലും മുസ്‌ലിങ്ങളാണ്.”

Symbol question.svg.png “നൂറു സിഗറററ് നിങ്ങളുടെ മുന്‍പില്‍ വച്ചു തന്നൊല്‍ നിങ്ങള്‍ ഇരുപതെണ്ണമെങ്കിലും വലിക്കില്ലേ? എന്തിന് ഇങ്ങനെ സ്വയം മരിക്കുന്നു?”

“നൂറു സിഗ്ററ്റില്‍ എണ്‍പതെണ്ണം വലിക്കാതെ ഞാന്‍ വളരെക്കാലം ജീവിച്ചിരിക്കാന്‍ ശ്രമിക്കുകയല്ലേ?”

ഭാവദീപ്തി

“പ്രേമം പീഡനംപോലെയാണ് അല്ലെങ്കില്‍ ശസ്ത്രക്രിയപോലെ. കാമുകിയും കാമുകനും അഗാധപ്രമേത്തിലാണെന്നും പരസ്പരം ആകര്‍ഷിക്കപ്പെടുന്നുവെന്നും ഇരിക്കട്ടെ. അവരിലൊരാള്‍ കൂടുതല്‍ ശാന്തത കാണിക്കും; ആത്മനിയന്ത്രണവും പ്രദര്‍ശിപ്പിക്കും. അപ്പോള്‍ കൂടുതലായി നിസ്സംഗത കാണിക്കുന്നയാള്‍ ഡോക്ടറാവും. അല്ലെങ്കില്‍ മര്‍ദ്ദനം നടത്തുന്ന ആളാവും. മറ്റേയാള്‍ രോഗിയോ ബലിമൃഗമോ ആകും. തിന്മയായതു സാക്ഷാത്കരിക്കുമെന്നതിന്റെ സുനിശ്ചിതത്വത്തിലാണ് പ്രേമത്തിന്റെ അന്യാദൃശ്യവും പരമവുമായ ആഹ്ളാദമിരിക്കുന്നത്. ജനിച്ചനാൾ തൊട്ടു സ്ത്രീക്കും പുരുഷനും അറിയാം തിന്മ ചെയ്യുന്നതില്‍ തീക്ഷണതമമായ ആഹ്ളാദമുണ്ടെന്ന്.”

ഫ്രഞ്ച് കവി ബോദലെര്‍ പറഞ്ഞതാണിത്. നശിപ്പിക്കാനുള്ള ഉപകരണമാണ് പലര്‍ക്കും പ്രേമം. ചെറുപ്പകാലത്ത് ഒരുമിച്ചുനടന്നു; പ്രേമമായി ഉത്കടപ്രണയമായി. അവളെ വേറൊരാള്‍ വിവാഹം കഴിച്ചുകൊണ്ടുപോയാല്‍ കാമുകന്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടില്‍ മാറി നില്ക്കുകയാണ് മാന്യത. പക്ഷേ ആരും അതു ചെയ്യാറില്ല. ശ്രി. പി. ഭാസ്കരന്റെ ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന കാവ്യത്തില്‍ വര്‍ണ്ണിച്ചതുപോലെ പെണ്ണും അവളുടെ ഭര്‍ത്താവും കയറിപ്പോകുന്ന തീവണ്ടിയുടെ അടുത്തുചെന്നനിന്ന് അയാള്‍ ‘യാത്രയാക്കുന്നു സഖി നിന്നെ ഞാന്‍…’ എന്നു പറയും. ‘കറുത്തമ്മയെ വേറൊരുത്തന്‍ കെട്ടിക്കൊണ്ടുപോയി, ഞാന്‍ മാറി നില്ക്കട്ടെ’ എന്നു വിചാരിച്ചോ പരീക്കുട്ടി? ഇല്ല. അവള്‍ സ്വൈരജീവിതം നയിക്കുന്നിടത്തു ചെന്ന് ശല്യമുണ്ടാക്കി. ഭര്‍ത്താവറിഞ്ഞ് ദാമ്പത്യജീവിതം തകരട്ടെയെന്നു വിചാരിച്ച് പൂര്‍വ കാമുകിക്കു കത്തെഴുതി തപാല്‍പെട്ടിയിലിടുന്നവര്‍ എത്രപേര്‍? ഇവിടെയെല്ലാം അബോധാത്കമമായ ദ്രോഹ വാസനയാണുള്ളത്. ബോധമണ്ഡലത്തില്‍ സ്നേഹചിന്തയും. ശ്രീ. ഇ. എം. ഹാഷിം ദേശാഭിമാനി വാരികയില്‍ എഴുതിയ ‘പുക’ എന്ന നല്ല കഥയില്‍ ഹൃദ്രോഗമുളള ഭര്‍ത്താവിനോടുകൂടി, കൊച്ചു മകനോടുകൂടി ജീവിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയെ അവളുടെ പൂര്‍വ കാമുകള്‍ റ്റെലിഫോണില്‍ വിളിച്ച് ആകുലാവസ്ഥയിലാക്കുന്നത് മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു. പീഡിപ്പിക്കുന്നു, മര്‍ദ്ദിക്കുന്നു എന്നൊക്കെ ബേദലെര്‍ പറഞ്ഞെങ്കിലും ആ പീഡയിലും മര്‍ദ്ദനത്തിലും ആഹ്ളാദത്തിന്റെ ലഹരിയുണ്ടാകാതിരിക്കുന്നില്ല സ്ത്രീക്ക്. ഹാഷിമിന്റെ കഥയിലെ സ്ത്രീക്കം അതുണ്ട്. ഹ്രസ്വമായ ഈ ചെറുകഥയ്ക്കു ഭാവദീപ്തിയുണ്ട്.

നീരീക്ഷണങ്ങള്‍

അനന്തമായ കാലപ്രവാഹത്തിലെ ആവര്‍ത്തിക്കപ്പെടാത്ത നിമിഷങ്ങളാണ് വാല്മീകി, വ്യാസന്‍, കാളിദാസന്‍, റ്റാഗോര്‍, ഷെയ്ക്സ്പിയര്‍, ഗെറ്റേ, ദാന്തെ എന്നിവര്‍.

മുപ്പതു കൊല്ലത്തിലധികകാലം അധ്യാപകനായിരുന്ന എനിക്ക് സര്‍വകലാശാലാപ്പരീക്ഷകളുടെ ഉത്തരക്കടലാസ്സുകള്‍ നോക്കേണ്ടതായി വന്നുവെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഫാള്‍സ് നമ്പറിട്ട ആ കടലാസ്സുകള്‍ നോക്കുമ്പോള്‍ കൈയക്ഷരം കൊണ്ടുമാത്രമല്ല ശൃംഗാരപരങ്ങളായ വിഷയങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ പൊതിഞ്ഞുപറയുന്ന രീതികൊണ്ടും അവ എഴുതിയതു പെണ്‍കുട്ടികളാണെന്നു മനസ്സിലാക്കാന്‍ കഴിയും. ആണ്‍കുട്ടികള്‍ ‘പച്ച’യായി എഴുതുന്നത് പ്രച്ഛന്ന ഭാഷകൊണ്ടാണ് പെണ്‍കുട്ടികള്‍ ആവിഷ്കരിക്കുന്നത്. അത് അവരുടെ മാനസിക ഘടനയെ കാണിക്കുന്നു. സ്ത്രീകളുടെ രചനകളെ നിശിതമായി ഈ പംക്തിയില്‍ വിമര്‍ശിക്കുമ്പോള്‍ അവരില്‍ ചിലര്‍ എനിക്കു നേരിട്ട് കത്തുകള്‍ എഴുതാറുണ്ട്. നൂറിന് തൊണ്ണൂററിയൊന്‍പതു സ്ത്രീകളും മര്യാദ ലംഘിച്ച് ഒരു വാക്കുപോലും എനിക്ക് എഴുതാറില്ല. ഒരു സാഹിത്യകാരി മാത്രം അസഭ്യപദങ്ങള്‍ ഉപയോഗിച്ചു. അവര്‍ അന്തരിച്ചുപോയെങ്കിലും ഞാന്‍ അവരുടെ പേരു പറയുന്നില്ല.

സ്ത്രീകളുടെ ഈ സ്വഭാവ സവിശേഷത അവരുടെ നോവലുകളിലും ചെറുകഥകളിലും കാവ്യങ്ങളിലും കാണാം. ചിത്രശലഭം പൂവിന്റെ ഇതളുകളില്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ പാറിപ്പറക്കുന്നതുപോലെ വാക്കുകളെ നോവിക്കാതെയാണ് സ്ത്രീകള്‍ എഴുതുക. പുരുഷന്മാര്‍ നോവിച്ചുകൊണ്ടുതന്നെ വാക്കുകളുടെ കാലുകള്‍ കെട്ടിവച്ചുകളയും. (ജീയുടെ ബിംബകല്പന ഞാന്‍ കടംവാങ്ങിയത്) അതുകൊണ്ട് സ്ത്രീകളുടെ രചനകള്‍ക്കുള്ള ഹൃദ്യത പലപ്പോഴും പുരുഷന്മാരുടെ രചനകള്‍ക്കില്ല. ഇത്രയും എഴുതിയതുകൊണ്ട് സ്ത്രീകളുടെ രചനകള്‍ക്കു പുരുഷന്മാരുടെ രചനകളെക്കാള്‍ കലാത്മകതയുണ്ടെന്നു ഞാന്‍ കരുതുന്നതായി ആരും അനന്തമായ കാലപ്രവാഹത്തിലെ ആവര്‍ത്തിക്കപ്പെടാത്ത നിമിഷങ്ങളാണ് വാല്മീകി, വ്യാസന്‍, കാളിദാസന്‍, റ്റാഗോര്‍, ഷെയ്ക്സ്പിയര്‍, ഗെറ്റേ, ദാന്തേ എന്നിവര്‍. ആര്‍ക്കും ഇവരുടെ കൃതികളെപ്പോലെ മററു കൃതികള്‍ എഴുതാനാവില്ല. എഴുതിയാല്‍ അതു കലാസൃഷ്ടിയാവില്ല. മൌലിക സൃഷ്ടിയുടെ ‘ഗോസ്റ്റാ’യി പ്രത്യക്ഷപ്പെടും അത്രേയുള്ളു.

താജ്‌മഹല്‍പോലെ വേറൊരു കുടീരം പണിയാന്‍ അറംഗസീബ് ശ്രമിച്ചു. ഉണ്ടായതു താജ്മഹലിന്റെ പ്രേതം മാത്രം. കാഫ്ക ഇമ്മട്ടില്‍ ഒരു നിമിഷമാണ് കാലമാകുന്ന പ്രവാഹത്തിലെ. വേറൊരു Castle, Trial, Metamorphosis ഇവ ഉണ്ടാകുകയില്ല ആരു യത്നിച്ചാലും. ഈ സത്യം അനുകര്‍ത്താക്കള്‍ ഗ്രഹിക്കാത്തതുകൊണ്ടാണ് അനേകം വിലക്ഷണങ്ങളായ കൃതികള്‍ ആവിര്‍ഭവിച്ചത്.