Difference between revisions of "സാഹിത്യവാരഫലം 1992 03 29"
(2 intermediate revisions by one other user not shown) | |||
Line 4: | Line 4: | ||
[[Category:കലാകൗമുദി]] | [[Category:കലാകൗമുദി]] | ||
[[Category:1992]] | [[Category:1992]] | ||
− | + | {{MKN/SV}} | |
{{Infobox varaphalam | {{Infobox varaphalam | ||
| name = സാഹിത്യവാരഫലം | | name = സാഹിത്യവാരഫലം | ||
− | | image = File: | + | | image = File:Mkn-06.jpg |
| size = 150px | | size = 150px | ||
| caption = [[എം കൃഷ്ണന്‍ നായര്‍]] | | caption = [[എം കൃഷ്ണന്‍ നായര്‍]] | ||
Line 17: | Line 17: | ||
| next = 1992 04 05 | | next = 1992 04 05 | ||
}} | }} | ||
− | |||
− | |||
“തീവണ്ടിമുറിയിലെ അവിചാരിതമായ കൂടിക്കാഴ്ച; അതൊരിക്കലും സംഭവിക്കില്ലെന്നാണു ഞാന്‍ കരുതിയത്. | “തീവണ്ടിമുറിയിലെ അവിചാരിതമായ കൂടിക്കാഴ്ച; അതൊരിക്കലും സംഭവിക്കില്ലെന്നാണു ഞാന്‍ കരുതിയത്. | ||
Line 153: | Line 151: | ||
ശ്രീ. പി.എ. ദിവാകരന്റെ “കറുത്ത മഴ” എന്ന ചെറുകഥയുടെ തുടക്കമാണിത് (കുങ്കുമം വാരിക). ഇങ്ങനെ എഴുതുന്നതുകൊണ്ട് എന്തു പ്രയോജനം? വ്യക്തിയെ വര്‍ണ്ണിച്ചാലും പ്രകൃതിയെ വര്‍ണ്ണിച്ചാലും അവയുടെ സാന്നിദ്ധ്യം നമ്മള്‍ക്ക് അനുഭവപ്പെടണമല്ലോ. ദിവാകരന്റെ രചനയില്‍ വസ്തുവില്ല; വെറും വാക്കുകളേയുള്ളു. ഇതു രചനയുടെ ജീര്‍ണ്ണതയിലേക്കു കൈചൂണ്ടുന്നു. | ശ്രീ. പി.എ. ദിവാകരന്റെ “കറുത്ത മഴ” എന്ന ചെറുകഥയുടെ തുടക്കമാണിത് (കുങ്കുമം വാരിക). ഇങ്ങനെ എഴുതുന്നതുകൊണ്ട് എന്തു പ്രയോജനം? വ്യക്തിയെ വര്‍ണ്ണിച്ചാലും പ്രകൃതിയെ വര്‍ണ്ണിച്ചാലും അവയുടെ സാന്നിദ്ധ്യം നമ്മള്‍ക്ക് അനുഭവപ്പെടണമല്ലോ. ദിവാകരന്റെ രചനയില്‍ വസ്തുവില്ല; വെറും വാക്കുകളേയുള്ളു. ഇതു രചനയുടെ ജീര്‍ണ്ണതയിലേക്കു കൈചൂണ്ടുന്നു. | ||
+ | {{MKN/SV}} | ||
+ | {{MKN/Works}} |
Latest revision as of 06:19, 20 June 2014
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1992 03 29 |
ലക്കം | 863 |
മുൻലക്കം | 1992 03 22 |
പിൻലക്കം | 1992 04 05 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
“തീവണ്ടിമുറിയിലെ അവിചാരിതമായ കൂടിക്കാഴ്ച; അതൊരിക്കലും സംഭവിക്കില്ലെന്നാണു ഞാന്‍ കരുതിയത്.
മുന്‍പു ചുവന്ന വസ്ത്രങ്ങള്‍ ഉടുത്തവളായിട്ടാണു അവളെ ഞാന്‍ കണ്ടിരുന്നത്; ചുവന്ന മാതളപ്പൂവിന്റെ ചുവപ്പ്. ഇപ്പോള്‍ കറുത്ത പട്ടുടുത്തിരിക്കുന്നു അവള്‍. അതിന്റെ അറ്റം തലയിലേക്ക് ഉയര്‍ത്തിയിട്ടു ചമ്പകപ്പൂവിന്റെ ശോഭയാര്‍ന്ന മുഖത്തില്‍ വട്ടം ചുറ്റിയിട്ടിരിക്കുന്നു. ആ കറുപ്പിലൂടെ ആഴമേറിയ വിദൂരതയെ അവള്‍ സ്വായത്തമാക്കിയെന്നു തോന്നി. കടുകുവയലിന്റെ അങ്ങേയരികിലുള്ള വിദൂരത.
അവള്‍ വര്‍ത്തമാനപ്പത്രം പെട്ടെന്നു താഴെയിട്ട് എനിക്കു പ്രണാമമരുളി... ഞാന്‍ സംഭാഷണം ആരംഭിച്ചു. ‘സുഖമാണോ? കുടുംബം എങ്ങനെ?’ ഇമ്മട്ടില്‍ പലതും. സമീപകാലദിനങ്ങളുടെ മലിനീകരണത്തിന് അതീതമായിയെന്നു തോന്നുന്ന രീതിയില്‍ അവള്‍ ജന്നലില്‍ക്കൂടി നോക്കിക്കൊണ്ട് ഇരുന്നു. ഒന്നോ രണ്ടോ തീരെച്ചെറിയ ഉത്തരങ്ങള്‍. ചില ചോദ്യങ്ങള്‍ക്കു മറുപടിയില്ല. കൈകൊണ്ടുള്ള അക്ഷമയാര്‍ന്ന ചലനങ്ങളിലൂടെ അക്കാര്യങ്ങള്‍ വീണ്ടും പറയുന്നതു വ്യര്‍ത്ഥമാണെന്നും മൗനമായി ഇരിക്കുന്നതാണു നല്ലതെന്നും അവള്‍ എന്നെ ഗ്രഹിപ്പിച്ചു.
അവളുടെ കൂട്ടുകാരോടു കൂടി ഞാന്‍ വേറൊരു ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്നു. തന്റെ അടുത്തു വന്നിരിക്കാന്‍ അവള്‍ വിരലുകള്‍ കൊണ്ടു എന്റെ നേര്‍ക്ക് ആംഗ്യം കാണിച്ചു. അത് അവളുടെ ധൈര്യമായിക്കണ്ട് ഞാന്‍ അവള്‍ പറഞ്ഞതുപോലെ ചെയ്തു.
മൃദുലമായി അവള്‍ പറഞ്ഞു; തീവണ്ടിയുടെ കടകട നാദത്താല്‍ തടുക്കപ്പെട്ടുകൊണ്ട്. ‘ദയവുചെയ്തു കാര്യമാക്കരുത്. നമുക്കു സമയം വ്യര്‍ത്ഥമാക്കാന്‍ സമയമില്ല. അടുത്ത തീവണ്ടിയാപ്പീസില്‍ എനിക്ക് ഇറങ്ങണം. താങ്കള്‍ പിന്നെയും മുന്നോട്ടുപോകും. നമ്മള്‍ ഇനിയൊരിക്കലും കാണുകില്ല. ഇത്രയുംകാലം നീട്ടിവച്ച ചോദ്യത്തിനു താങ്കളില്‍നിന്ന് എനിക്കു ഉത്തരം വേണം. സത്യം പറയുമോ?’
മൃദുല ഹൃദയം ഡിസാസ്റ്റ്രസാണ്—വിനാശകരമാണ്. അതുള്ളവന്‍ നിന്ദിക്കപ്പെടും അപമാനിക്കപ്പെടും.
‘പറയാം’ എന്നു ഞാന്‍ അറിയിച്ചു. അവള്‍ ആകാശത്തേക്ക് അപ്പോഴും നോക്കിക്കൊണ്ട് ചോദിച്ചു. ‘നമ്മുടെ ആ മറഞ്ഞുപോയ ദിനങ്ങള്‍. അവ സമ്പൂര്‍ണ്ണമായും പൊയ്ക്കഴിഞ്ഞോ? അവശേഷിക്കുന്നത് ഒന്നുമില്ലേ?’
ഒരു നിമിഷത്തേക്കു ഞാന്‍ നാവടക്കി വച്ചു. എന്നിട്ടു മറുപടി പറഞ്ഞു. ‘ദിനത്തിന്റെ പ്രകാശത്തിനുള്ള ആഴത്തില്‍ രാത്രിയുടെ നക്ഷത്രങ്ങളാകെയുണ്ടല്ലോ.’”
അതിസുന്ദരമായ ഈ കാവ്യം രവീന്ദ്രനാഥ റ്റാഗോറിന്റേതാണ്. 1992-ല്‍ ആദ്യമായി UBS Publishers’ Distributors New Delhi, London പ്രസാധനം ചെയ്ത “I won’t let you go” എന്ന റ്റാഗോര്‍ക്കവിതകളുടെ സമാഹാരത്തില്‍ ഇതുണ്ട്. ഒക്സ്‌ഫഡില്‍ താമസിക്കുന്ന പ്രസിദ്ധയായ ബംഗാളി എഴുത്തുകാരി Ketaki Kushari Dyson ഇംഗ്ളീഷിലേക്കു തര്‍ജ്ജമ ചെയ്ത നൂറ്റിപ്പത്തിലധികം കാവ്യങ്ങളും ഇരുപത്തിനാലു ഗാനങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. റ്റാഗോര്‍ തന്നെ തര്‍ജ്ജമ ചെയ്ത കാവ്യങ്ങളെ കേതകി വീണ്ടും തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. റ്റാഗോറിന്റെ തര്‍ജ്ജമ എപ്പോഴും മൂലകാവ്യത്തിന്റെ പുനഃസൃഷ്ടിയാണ്. കേതകിയാവട്ടെ അവയെ അതേ രീതിയില്‍ ഭാഷാന്തരീകരണം ചെയ്തിരിക്കുന്നു. റ്റാഗോറിന്റെ പുനഃസൃഷ്ടിയും കേതകിയുടെ തര്‍ജ്ജമയും തമ്മില്‍ താരതമ്യ വിവേചനം നടത്തിയാല്‍ സഹൃദയന്റെ നെറ്റി ചുളിയും. കാരണം റ്റാഗോറിന്റെ പദപ്രയോഗങ്ങള്‍ക്കുള്ള ഇന്ദ്രിയഗതാനുഭൂതി കേതകിയുടെ പദപ്രയോഗങ്ങള്‍ക്കില്ല എന്നതാണ്. നോക്കുക:
വ്യക്തികളെ തേജോവധം ചെയ്യാന്‍ സാഹിത്യത്തെ ഉപകരണമാക്കുന്നത് ഒരു തരത്തിലുള്ള വ്യഭിചാരമാണ്.
- റ്റാഗോര്‍
- “Supposing I became a champa flower, just for fun, and grew on a branch high up that tree, and shook in the wind with laughter and danced upon the newly budded leaves, would you know me mother?”
- കേതകി
-
- “If I played a naughty trick on you, Mum,
- and flowered as a champa on a champa tree
- and at sunrise, upon a branch
- had a good play among the young leaves
- then you’d lose, and I’d be the winner,
- for you won’t recognise me.
- You’d call ‘Khoka, where are you?’
- I’d just smile quiety.
ബംഗാളില്‍ വിടര്‍ന്ന പുഷ്പത്തെ റ്റാഗോര്‍ ഇംഗ്ളീഷ് ഭാജനത്തില്‍ വച്ചിട്ടും അതിന്റെ കാന്തി മങ്ങിയില്ല. കേതകി അതേ കൃത്യം അനുഷ്ഠിച്ചപ്പോള്‍ പൂ വാടിപ്പോയി. കുറ്റപ്പെടുത്താനില്ല. റ്റാഗോര്‍ എവിടെ? കേതകി എവിടെ? എങ്കിലും ഇതുവരെ മലയാളികള്‍ കണ്ടിട്ടില്ലാത്ത റ്റാഗോര്‍ക്കാവ്യങ്ങള്‍ നല്കിയെന്ന നിലയില്‍ ശ്രീമതിയോട് അവര്‍ക്കു കടപ്പാടുണ്ട്. എത്ര വിരസമായ തര്‍ജ്ജമയിലൂടെയും മൂലകാവ്യത്തിന്റെ സവിശേഷതയിലേക്ക് അനുവാചകന് ചെല്ലാമല്ലോ. മുകളില്‍ ആദ്യമായി ചേര്‍ത്ത ഗദ്യപരിഭാഷയിലെ അവസാനത്തെ വാക്യം നോക്കുക. പ്രകാശത്തിന്റെ അഗാധതയില്‍ നക്ഷത്രങ്ങള്‍ മറഞ്ഞിരിക്കുന്നു എന്ന പ്രസ്താവം. സാഹിത്യ പഞ്ചാനനന്‍ വേറൊരു കവിയെക്കുറിച്ചെഴുതിയതിന് ഇവിടെയും സാംഗത്യമുണ്ട്. “രസഭാവ നിബന്ധനത്തിന്റെ മകുടസ്ഥാനം കവി ഉറപ്പിച്ചിരിക്കുന്നത് ഇവിടെയാണ്” (ഓര്‍മ്മയില്‍നിന്ന്). [ഗ്രന്ഥത്തിന്റെ പുറങ്ങള്‍ 272, വില 150 രൂപ]
The moon’s laughter’s dam has burst light spills out.
Tube rose, pour your odour
എന്നു റ്റാഗോര്‍ (കേതകിയുടെ തര്‍ജ്ജമ). ഈ പരിമളം പ്രസരിച്ചപ്പോള്‍ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ അരവിന്ദഘോഷ് പറഞ്ഞുപോയി ‘റ്റാഗോറിന്റെ കവിത decorative poetry ആണെ’ന്ന്. ഒരു വരിയെങ്കിലും കവിതയായി എഴുതാതെ ‘philosophical verses’ മാത്രം എഴുതിയ അരവിന്ദഘോഷിന്റെ ഈ പ്രസ്താവം പരിഹാസ്യമത്രേ. അദ്ദേഹം മറ്റു സന്ദര്‍ഭങ്ങളില്‍ റ്റാഗോറിനെ വാഴ്ത്തിയിട്ടുണ്ടെന്നും ഞാന്‍ ഓര്‍മ്മിക്കുന്നു.
പച്ചവെള്ളം
രാഷ്ട്രവ്യവഹാരത്തിലൂടെയും സാമൂഹികാവസ്ഥകളിലൂടെയും കടന്നുചെന്ന് അവയുടെ ജീര്‍ണ്ണതയെ ചിത്രീകരിക്കുകയും അതിലൂടെ ഒരു മൂല്യത്തിന്റെ പ്രകീര്‍ത്തനത്തിനു ശ്രമിക്കുകയും ചെയ്യുന്ന ശ്രീ. എന്‍. പ്രഭാകരന്റെ “കൊടും ഭീകരന്‍” എന്ന ചെറുകഥ (കലാകൗമുദി) ചെറിയ പരാജയമല്ല, വലിയ പരാജയമാണ്. മാന്യനാണ് കഥയിലെ പ്രധാന വ്യക്തി. തിരഞ്ഞെടുപ്പു കാലത്ത് പോളിങ് ഓഫീസറായി ജോലിക്കു പോയ അയാള്‍ സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയുടെ ചൂണ്ടുവിരലിലല്ല, നടുവിരലില്‍ മഷി തൊട്ടുവച്ചു പോയി. പൊലീസുകാരന്റെ സഹായം കൊണ്ടു അയാള്‍ മരിക്കാതെ രക്ഷപ്പെട്ടു. പാര്‍ട്ടി സമ്മേളനത്തില്‍ വച്ച് ആര്‍ജ്ജവത്തോടെ സംസാരിച്ച അയാളെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്നു. ആരോ ബോംബ് പൊട്ടിച്ചപ്പോള്‍, നിരപരാധനായ അയാള്‍ സാപരാധനായി. മനസ്സിനെ സംബന്ധിക്കുന്ന ഏതെങ്കിലും രോഗം തനിക്കുണ്ടെന്ന് ഡോക്ടറില്‍ നിന്നു സേര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് അയാളുടെ ശ്രമം. നിഷ്കളങ്കത്വം എന്ന മൂല്യത്തെ ഇങ്ങനെ വികസിപ്പിച്ചു കൊണ്ടുവരാന്‍ പ്രഭാകരന്‍ യത്നിക്കുന്നു. പക്ഷേ രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനു ശക്തിയില്ല. സമൂഹത്തിന്റെ കൊള്ളരുതായ്മയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നോട്ടവും അതിന്റെ ആവിഷ്കാരവും ദുര്‍ബലം. അവയോട് അയാള്‍ സംഘട്ടനത്തിനു ശ്രമിക്കാതെ ഓടിയകലുന്നതുകൊണ്ട് ക്ഷോഭജനകത്വം ആ ഓട്ടത്തിനു തീരെയില്ല. ചുരുക്കിപ്പറഞ്ഞാല്‍ കഥാകാരന്‍ എന്തുദ്ദേശിച്ചുവോ അത് അനുവാചകഹൃദയത്തില്‍ വന്നു വീഴുന്നില്ല. അതിനാല്‍ ദാഹമില്ലാത്തപ്പോള്‍ പച്ചവെള്ളം കുടിച്ച പ്രതീതി.
ചോദ്യം, ഉത്തരം
“ഇരുപത്തിരണ്ടു വയസ്സു കഴിഞ്ഞ യുവതിയാണ് ഞാന്‍. എനിക്കു ജീവിതം സുഖകരമാക്കാന്‍ ഒരുപദേശം തരൂ.”
- “എനിക്ക് ഉപദേശം തരത്തക്കവണ്ണം ബുദ്ധിയില്ല. എങ്കിലും ഇത്രയും കാലത്തെ അനുഭവം വച്ചു പറയാം. ഒരു പുരുഷനെയും വിശ്വസിക്കരുത്. ചതിക്കും. പല്ലുവേദന വന്നാല്‍ ദന്തഡോക്ടറുടെ അടുക്കല്‍ പോകരുത്. റൂട്ട്ക്നാല്‍ ട്രീറ്റ്മെന്റ് നടത്തി പല്ലിന്റെ പോട് അടയ്ക്കാമെങ്കിലും മിക്ക ഡോക്ടര്‍മാരും അതു ചെയ്യില്ല മെനക്കേടു കരുതി. പിടുങ്ങിയെടുക്കും. ഏതെങ്കിലും കാലത്ത് ഗര്‍ഭാശയത്തിനു രോഗം വന്നാല്‍ ഗൈനീക്കോളജിസ്റ്റിന്റെ അടുത്തു പോകരുത്. “അങ്ങ് എടുത്തുകളയാം’ എന്നാവും ആദ്യം അദ്ദേഹം പറയുക. ആരുമായിട്ടെങ്കിലും ശണ്ഠയുണ്ടായാല്‍ വക്കീലിന്റെ അടുത്തു പോകരുത്. ‘രജിസ്റ്റേഡ് നോട്ടീസ് അയയ്ക്കാം’ എന്നു പറയും അദ്ദേഹം. മനസ്സിന്റെ ശാന്തിക്കായി സന്ന്യാസിമാരെ കാണാന്‍ പോകരുത്. ചെറുപ്പക്കാരിയെയും കെട്ടിപ്പിടിച്ചാവും അവര്‍ കാതില്‍ മന്ത്രം പറഞ്ഞുതരിക.”
- “തര്‍ജ്ജമയില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിതയെന്നു റോബര്‍ട് ഫ്രോസ്റ്റ് പറഞ്ഞിട്ടുണ്ട്.”
“കവിതയില്‍ കണ്‍സീറ്റ് എന്നു പറയുന്നത് എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം.”
- “അമ്പലം കോട്ടുവായിട്ടതുപോലെയാണ് അമ്പലക്കുളമെന്ന് കുഞ്ഞുരാമന്‍ നായര്‍ എഴുതുമ്പോള്‍ കണ്‍സീറ്റ് ജനിക്കുന്നു.”
“സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധമുണ്ടാകുന്നത് എപ്പോള്‍?”
- “സര്‍ക്കാര്‍ ഓരോന്നിനും നികുതി വര്‍ദ്ധിപ്പിച്ച് പൗരന്മാരെ അടിക്കുമ്പോള്‍ ഇതാണോ ദൈവമേ സ്വാതന്ത്ര്യം എന്ന് അവര്‍ ചോദിക്കും. അതുതന്നെ സ്വാതന്ത്ര്യബോധം.”
“ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് മംഗളം വാരികയില്‍ നിങ്ങളുടെ സാഹിത്യവാരഫലത്തെക്കുറിച്ച് പുച്ഛിച്ചു പലതും പറഞ്ഞിരിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോടു യോജിക്കുന്നുണ്ടോ? അതോ അവ അറിഞ്ഞു ക്ഷോഭിച്ചു വീട്ടിനകത്തു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുവോ?”
“ സ്വാതന്ത്ര്യത്തെക്കുറിച്ച് ബോധമുണ്ടാകുന്നത് എപ്പോള്‍?”
- “സര്‍ക്കാര്‍ ഓരോന്നിനും നികുതിവ ര്‍ദ്ധിപ്പിച്ച് പൗരന്മാരെ അടിക്കുമ്പോള്‍ ഇതാണോ ദൈവമേ സ്വാതന്ത്ര്യം എന്നു അവര്‍ ചോദിക്കും. അതു തന്നെ സ്വാതന്ത്ര്യബോധം.”
- “‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയിട്ടുള്ള ഞാന്‍ അദ്ദേഹത്തെ തിരിച്ചു പുച്ഛിക്കുന്നില്ല. സ്നേഹത്തോടും ബഹുമാനത്തോടും കൂടി അദ്ദേഹത്തെ വീക്ഷിക്കുന്നു.”
- “അതേ ലൈബ്രറിയില്‍ നിന്നു പുസ്തകമെടുത്തു വീട്ടില്‍ കൊണ്ടുവച്ചിട്ട് പിന്നെ അതെടുത്തു നോക്കുമ്പോള്‍ രണ്ടു മാസം കഴിഞ്ഞിരിക്കും. ഒരുമാസം താമസിച്ചതിന്റെ പിഴ കൊടുക്കേണ്ടിവരും. ‘അയ്യോ കഴിഞ്ഞയാഴ്ചയല്ലേ ഞാനിത് എടുത്തത്’ എന്നു നിങ്ങള്‍ അദ്ഭുതത്തോടെ പറയും. കാലം വളരെ വേഗം പോകുന്നു.”
“നിങ്ങള്‍ വടകരയ്ക്കു വടക്കു പോയിട്ടില്ലെന്ന് ഒരിക്കല്‍ എഴുതിയതു വായിച്ചു. എന്റെ നാടായ കണ്ണൂരു വരുന്നോ?”
- “അയ്യോ വേണ്ട. അവിടെ വിശ്വസാഹിത്യകാരന്മാരില്ലേ. എനിക്ക് അവരെ കണ്ടാല്‍ പേടിയാകും.”
അസഭ്യ പദവര്‍ഷം
വയലാര്‍ രാമവര്‍മ്മയോട് ഒരു നോവലെഴുത്തുകാരനു വിരോധമുണ്ടായപ്പോള്‍ അദ്ദേഹം രാമവര്‍മ്മയുടെ ദ്വിതീയ വിവാഹത്തെ അസഭ്യമായ രീതിയില്‍ ചിത്രീകരിച്ചുകൊണ്ടു നോവലെഴുതി. പി.കെ. ബാലകൃഷ്ണന്റെ “പ്ളൂട്ടോ പ്രിയപ്പെട്ട പ്ളൂട്ടോ” നല്ല കൃതിയല്ലെന്നേ ഞാന്‍ ‘കൗമുദി’യില്‍ എഴുതിയുള്ളു. അതിന്റെ കലാശൂന്യത മനസ്സിലാക്കാന്‍ ഒരു സ്പാനിഷ് കൃതിയായ “Platero and I” വായിച്ചു നോക്കണമെന്നും നിര്‍ദ്ദേശിച്ചു. ആ കൃതിയില്‍ ഒരു കഴുതയുടെ കഥയാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ കൗമുദിയുടെ പത്രാധിപരായ കെ. ബാലകൃഷ്ണന്‍ സെന്‍സേഷനുണ്ടാക്കാനായി “പ്ളൂട്ടോ പ്രിയപ്പെട്ട പ്ളൂട്ടോ” ആ സ്പാനിഷ് കൃതിയില്‍ നിന്നു മോഷ്ടിച്ചതാണെന്ന അര്‍ത്ഥത്തില്‍ ലീഡ് നല്കി ലേഖനം പ്രസിദ്ധപ്പെടുത്തി. എന്റെ ലേഖനത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നു പോലും നോക്കാതെ പി.കെ. ബാലകൃഷ്ണന്‍ എന്നെയും എന്റെ അച്ഛനമ്മമാരെയും അസഭ്യങ്ങളില്‍ കുളിപ്പിച്ചുകൊണ്ട് ഒരു നോവല്‍ കൗമുദിയില്‍ എഴുതാന്‍ തുടങ്ങി. കോളേജധ്യാപകനായിരുന്ന എനിക്കു ക്ളാസ്സില്‍ നില്ക്കാന്‍ വയ്യാത്ത വിധത്തിലുള്ള തെറിയായിരുന്നു ആ നോവലിലാകെ ഉണ്ടായിരുന്നത്. അതുകണ്ടു ക്ഷോഭിച്ച ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ സുകുമാരക്കുരുക്കളുടെ നേതൃത്വത്തില്‍ പി.കെ. ബാലകൃഷ്ണനെ ദേഹോപദ്രവം ഏല്പിക്കാന്‍ തീരുമാനിച്ചു. ഇതു രാത്രി ഏഴു മണിക്ക് അറിഞ്ഞ ഞാന്‍ ടാക്സിക്കാറില്‍ കയറി എന്റെ ശിഷ്യന്‍ സുകുമാരക്കുരുക്കളുടെ വീട്ടില്‍ച്ചെന്ന് അതില്‍ നിന്നു പിന്തിരിയണമെന്നും അദ്ദേഹം എന്തുവേണമെങ്കിലും എഴുതിക്കോട്ടെ എന്നും വിദ്യാര്‍ത്ഥികള്‍ അതില്‍ കോപിക്കരുതെന്നും അറിയിച്ചു. കുരുക്കളും കൂട്ടുകാരും അതില്‍നിന്നു പിന്മാറി. പി.കെ. ബാലകൃഷ്ണനോടു നോവല്‍ രചന തുടരരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ പില്ക്കാലത്ത് സര്‍വകലാശാലയിലെ മലയാളം പ്രഫെസറായ ഡോക്ടര്‍ രാമചന്ദ്രന്‍ നായരോട് ഞാന്‍ അപേക്ഷിച്ചു. രാമചന്ദ്രന്‍ നായര്‍ പറഞ്ഞിട്ടും പി.കെ. ബാലകൃഷ്ണന്‍ വഴങ്ങിയില്ല. ഒടുവില്‍ അഞ്ചധ്യായം പരിപൂര്‍ണ്ണമാക്കിയിട്ട് നോവല്‍ പരിപൂര്‍ണ്ണമാക്കാതെ അദ്ദേഹം പേന താഴെവച്ചു. ഇതൊക്കെ സംഭവിച്ചിട്ടും പി.കെ. ബാലകൃഷ്ണന്‍ മരിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് നല്ല രീതിയിലാണ് മാധ്യമം പത്രത്തില്‍ എഴുതിയത്. എന്റെ ആ ലേഖനം വേറെ രണ്ടു പത്രാധിപന്മാര്‍ സ്വന്തം പത്രങ്ങളില്‍ എടുത്തു ചേര്‍ക്കുകയുണ്ടായി. അന്ന് ചെറുപ്പമായിരുന്നതുകൊണ്ടാണ് ഞാന്‍ അഭ്യര്‍ത്ഥനയുമായി പി.കെ. ബാലകൃഷ്ണന്റെ അടുക്കല്‍ രാമചന്ദ്രന്‍ നായരെ അയച്ചത്. ഇന്നാണെങ്കില്‍ ഒറ്റ നോവലല്ല, പന്ത്രണ്ടു വാല്യങ്ങളില്‍ നോവലുകള്‍ എഴുതിയാലും ഞാന്‍ വകവയ്ക്കില്ല. പ്രായക്കൂടുതല്‍ വരുത്തിയ പരിപാകമാണ് ഇതിനു കാരണം. പി.കെ. ബാലകൃഷ്ണന്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍, അതു പോലൊരു സംഭവമുണ്ടായെങ്കില്‍ “മറയത്തു പോട്ട്” എന്നുപറഞ്ഞു മിണ്ടാതിരിക്കുകയേയുള്ളു. അതും പരിപാകം കൊണ്ടായിരിക്കും.
വ്യക്തികളെ തോജോവധം ചെയ്യാന്‍ സാഹിത്യത്തെ ഉപകരണമാക്കുന്നത് ഒരുതരത്തിലുള്ള വ്യഭിചാരമാണ്. വ്യഭിചാരിന്‍ എന്ന സംസ്കൃത പദത്തിനു ‘പരസ്ത്രീഗാമീ’ എന്നും വ്യഭിചാരിണീ എന്ന പദത്തിന് ‘പരപുരുഷ ഗാമിനീ സ്ത്രീ’ എന്നും അര്‍ത്ഥമുണ്ടെങ്കിലും പഥഭ്രഷ്ട, നിയമഭംഗഃ എന്ന അര്‍ത്ഥത്തിലാണ് ഞാനിവിടെ ആ പദം പ്രയോഗിക്കുന്നത്. ഈ നിലയില്‍ ഒരു വ്യഭിചാരകര്‍മ്മമാണ് ശ്രീ. കരിമ്പുഴ രാമചന്ദ്രന്‍ “പുകയും വെളിച്ചവും” എന്ന പദ്യരചനയിലൂടെ അനുഷ്ഠിക്കുന്നത്. സത്യസായി ബാബയുടെ നേര്‍ക്കാണ് രചയിതാവു ഗ്രാമ്യപദവര്‍ഷം നടത്തുന്നത്.
- “ബോബ് ചെയ്തപോലുള്ള കൃത്രിമമുടി!
- തുടുറോബിതു താരം മാത്രം; അവതാരമല്ലിഷ്ടാ!”
ഹൃദയത്തിന്റെ മൃദുല സ്വഭാവം സ്ഥിരമായി നില്ക്കുന്നത് സാഹിത്യത്തില്‍ മാത്രമാണ്. വ്യക്തിയായ എഴുത്തുകാരന് അതുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടതായിവരും.
ഐന്‍സ്റ്റൈയിനുള്ള ബുദ്ധിശക്തി നമുക്കില്ല. അതുപോലെ സായിബാബയ്ക്കുള്ള ഈശ്വരസാക്ഷാത്കാരം നമുക്കുമില്ല. അതില്‍ക്കവിഞ്ഞ് എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാനില്ല. ആര്‍ക്കും ഒരുപദ്രവം ചെയ്യാതെ, കഴിയുന്നിടത്തോളം അന്യര്‍ക്കു ഉപകാരം ചെയ്ത് ആശുപത്രികളും കോളേജുകളും നടത്തി സമുദായത്തിന് ഉല്‍കര്‍ഷം വരുത്താന്‍ ശ്രമിച്ച് ജീവിക്കുന്ന ഭാരതത്തിലെ ഒരു പൗരനെ ഇങ്ങനെ ആക്ഷേപിക്കാന്‍ കരിമ്പുഴ രാമചന്ദ്രന് എന്തധികാരം? സായിബാബയ്ക്ക് ഒരു കഴിവുമില്ലെന്നിരിക്കട്ടെ; അദ്ദേഹത്തിന് ഐശ്വരാംശമില്ലെന്നുമിരിക്കട്ടെ. എന്നാലും അദ്ദേഹത്തെ ആക്ഷേപിക്കാമോ. കരിമ്പുഴ രാമചന്ദ്രനെ ഇമ്മട്ടില്‍ ആക്ഷേപിച്ചാല്‍ അദ്ദേഹത്തിനെന്തു തോന്നും? കേരളത്തിലെ ഉത്കൃഷ്ടമായ ഒരു വാരികയില്‍ (മാതൃഭൂമി) അമാന്യമായ ഈ ധ്വംസനം വന്നതില്‍ ഞാന്‍ ദുഃഖിക്കുന്നു. പിന്നെ “പുകയും വെളിച്ചവും” എന്ന രചനയെക്കുറിച്ച്; അതു കവിതയല്ല പദ്യം മാത്രമാണ്. അതില്‍ സറ്റയറില്ല; വ്യക്തിശത്രുത മാത്രമേയുള്ളു. സത്യസായി ബാബ ലോകത്തിന്റെ ദുഃഖം കൂട്ടുന്നില്ല. കരിമ്പുഴ രാമചന്ദ്രന്‍ ഇതുപോലുള്ള പദ്യങ്ങളെഴുതി ലോകത്തിന്റെ ദുഃഖം കൂട്ടിക്കൊണ്ടിരിക്കുന്നു. ഇതൊന്നുമറിയാതെ മുന്‍പുണ്ടായ ഒരു സംഭാഷണത്തിനിടയ്ക്ക് പ്രഫെസര്‍ വി. ജഗന്നാഥപ്പണിക്കര്‍ എന്നോടു പറഞ്ഞു: “സ്റ്റാലിനെ വിമര്‍ശിക്കാം, മാവോസേതൂങ്ങിനെ വിമര്‍ശിക്കാം. ലോക്കല്‍ എസ്.ഐ.യെ വിമര്‍ശിച്ചാല്‍ ആരോഗ്യത്തിനു കേടായിവരും.” എസ്.ഐ.യെ വിമര്‍ശിക്കാതെ രാമചന്ദ്രന്‍ അങ്ങു ദൂരെ പുട്ടപ്പര്‍ത്തിയില്‍ ഇരിക്കുന്ന സായിബാബയെ പുലഭ്യം പറഞ്ഞത് ആദരണീയമായ പ്രവൃത്തിതന്നെ.
മൃദുത്വം
മഹാനായ ജര്‍മ്മന്‍ സാഹിത്യകാരന്‍ ബ്രഹ്റ്റ് ഒരു നോവല്‍ എഴുതിയിട്ടുണ്ട്. Threepenny Novel എന്നാണ് അതിന്റെ പേര്. അതില്‍ മൃദുലഹൃദയം കരിങ്കല്ലുപോലെയാകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുറ്റം പറയാനുമില്ല അതില്‍. മൃദുലഹൃദയമുണ്ടെങ്കില്‍ വിനാശാത്മക സംഭവങ്ങള്‍ ഉണ്ടാകും. ആ വ്യക്തി തകര്‍ന്നടിയും. സ്വന്തം കാര്യം പറഞ്ഞ് പ്രിയപ്പെട്ട വായനക്കാരെ ബോറ് ചെയ്യുകയാണെന്നു കരുതരുതേ. ഒരാള്‍ ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു ഫോണില്‍ വിളിച്ച് ‘വീട്ടിലോട്ടു വരട്ടോ’ എന്നു ചോദിച്ചു എന്നോട്. ‘വരൂ’ എന്നു ഞാന്‍ വിനയത്തോടെ പറഞ്ഞു. ഉച്ചയ്‌ക്കൂണു പന്ത്രണ്ടു മണിക്കാണ്. അദ്ദേഹം വന്ന് ഒരു മണിക്കൂര്‍ ഇരുന്നാല്‍ പിന്നെ ഊണു കഴിക്കാനൊക്കുകില്ല. വിശപ്പ് എന്നത് വയറ്റിലെ മാംസപേശികളുടെ സങ്കോചമാണല്ലോ. അവ കുറച്ചുനേരം സങ്കോചം നടത്തിയിട്ട് വെറുതെയങ്ങിരിക്കും. അതുകൊണ്ട് ഉണ്ണാനിരുന്നു. ഒരു ഉരുള വായ്ക്കകത്തേക്ക് ആക്കിയതേയുള്ളു. ഡോര്‍ബെല്ലിന്റെ കര്‍ണ്ണ കഠോരമായ ശബ്ദം. എഴുന്നേറ്റു തിടുക്കത്തില്‍ കൈ കഴുകിയിട്ട് ആഗതനെ വിളിച്ചു അകത്തിരുത്തി. ഫാന്‍ കറക്കി. ചായ കൊടുത്തു (ഈ അല്പത്വം ക്ഷമിക്കണം). അദ്ദേഹം ഒറ്റയിരുപ്പില്‍ ഇരുന്നത് രണ്ടരമണി വരെ. ഇനി ഊണു വേണ്ടെന്നു പറഞ്ഞ് സ്വന്തം മുറിയില്‍ ദുഃഖത്തോടെ വന്നിരുന്നതേയുള്ളു. ഡോര്‍ബെല്‍ വീണ്ടും കാതു പിളര്‍ന്നു. ഞാന്‍ എഴുന്നേല്ക്കാന്‍ പോയില്ല. അപ്പോള്‍ സഹധര്‍മ്മിണി വന്നറിയിച്ചു ആരോ വന്നു നില്ക്കുന്നുവെന്ന്. ഞാന്‍ വന്നയാളിനെ ആദരപൂര്‍വ്വം ക്ഷണിച്ച് അകത്തിരുത്തി. മൂന്നുമണിക്ക് ഒരു ബന്ധുവിനെ ചികിത്സിക്കുന്ന ഡോക്ടരെ കാണാന്‍ നേരത്തേ ഏര്‍പ്പാടു ചെയ്തിരുന്നു ഞാന്‍. അതിനാല്‍ കുറച്ചൊക്കെ സംഭാഷണം നടത്തിയിട്ട് ‘നാളെയാണ് താങ്കള്‍ പോകുന്നതെങ്കില്‍ ധാരാളം സംസാരിക്കാം. ഇപ്പോള്‍ പോകേണ്ടിയിരിക്കുന്നു ഡോക്ടറെ കാണാന്‍’ എന്ന് വിനയത്തോടെ പറഞ്ഞു. വന്ന യുവാവ് വിട്ടില്ല. മൂന്നു മണി വരെ സംസാരിച്ചു. ഞാന്‍ അസ്വസ്ഥനായി തിരിയുകയും പിരിയുകയും ചെയ്തപ്പോള്‍ അദ്ദേഹം മെല്ലെ എഴുന്നേറ്റ് ‘കടമ്മനിട്ടയുടെ വീട് ഏതെ’ന്നു ചോദിച്ചു. വീട്ടിന്റെ മുന്‍വശത്തേക്ക് അദ്ദേഹത്തെ വിളിച്ചുകൊണ്ടു ചെന്ന് ‘അതാ’ എന്നു ചൂണ്ടിക്കാണിച്ചു കൊടുത്തു. ‘മുന്‍പ് ഇവിടെ നിന്നാല്‍ ശരിയായി കാണാമായിരുന്നു. ഇപ്പോള്‍ ഒരു മരം, വളര്‍ന്നതുകൊണ്ടു വീടു മറഞ്ഞുപോയി എന്നും ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം എന്നോടു ‘ഇപ്പോള്‍ കണ്ണു ശരിക്കു കാണാമോ’ എന്നു ചോദിച്ചു. ‘നിങ്ങള്‍ക്കുള്ള വിഷന്റെ പത്തിരട്ടി ശക്തിയാര്‍ന്ന വിഷനാണ് എനിക്കുള്ളത്’ എന്നു പറാഞ്ഞിട്ട് ഞാന്‍ അകത്തേക്കു പോന്നു. ഉച്ചയ്ക്ക് ഉണ്ടില്ല; ഡോക്ടറെ പറ്റിച്ചു. ശരീരത്തിനും മനസ്സിനും ക്ഷീണം. രാത്രി ഒന്‍പതു മണിയോടെ കിടന്നുറങ്ങി ഒരാഹാരവും കഴിക്കാതെ. മൃദുലഹൃദയം ഡിസാസ്റ്റ്രസാണ് — വിനാശകരമാണ്. അതുള്ളവന്‍ നിന്ദിക്കപ്പെടും അപമാനിക്കപ്പെടും. നമുക്കു ബ്രഹ്റ്റിലേക്കു തിരിച്ചുവരാം. കൈയില്ലാത്ത ഒരുത്തനെ ആദ്യമായി കാണുന്നവന്‍ ഞെട്ടല്‍ കൊണ്ട് രണ്ടു പെന്‍സ് കൊടുക്കും. പിന്നീടും അയാളെ കണ്ടാല്‍ കൊടുക്കുന്നത് അരപ്പെന്‍സായിപ്പോകും. മൂന്നാമതും യാചിക്കാന്‍ വന്നാല്‍ യാചകനെ അയാള്‍ പൊലിസ് സ്റ്റേയ്ഷനില്‍ ഏല്പിച്ചെന്നു വരും, എന്നൊക്കെ ബ്രഹ്റ്റ് ആ നോവലില്‍ എഴുതിയിട്ടുണ്ട്. ഹൃദയത്തിന്റെ മൃദുലസ്വഭാവം സ്ഥിരമായി നില്ക്കുന്നത് സാഹിത്യത്തില്‍ മാത്രമാണ്. വ്യക്തിയായ എഴുത്തുകാരന് അതുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയേണ്ടതായി വരും. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ നൃശംസത കുപ്രസിദ്ധമാണ്. പക്ഷേ “മയൂരസന്ദേശ”ത്തില്‍ അദ്ദേഹം മൃദുലഹൃദയനായി പ്രത്യക്ഷനാകുന്നു. ദേശാഭിമാനി വാരികയില്‍ “ഒരു പ്രതിസന്ധി” എന്ന ചെറുകഥയെഴുതിയ അക്ബര്‍ കക്കട്ടില്‍ എന്ന സാഹിത്യകാരന്‍ ഹൃദയമൃദുലതയോടെയാണ് നമ്മുടെ മുന്‍പില്‍ നില്ക്കുന്നത്. ഗള്‍ഫ് രാജ്യത്തില്‍ ജോലി ചെയ്യുന്ന ഒരു വിജാതീയനോട് ജീവിക്കാന്‍ വേണ്ടി ബന്ധപ്പെടുകയും പരോക്ഷ വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു രമണിയുടെ കഥ പറയുകയാണ് അദ്ദേഹം. അയാള്‍ അയയ്ക്കുന്ന കത്തുകള്‍ സ്കൂളില്‍ പഠിക്കുന്ന മകനാണു കിട്ടുക. അവനാണ് അച്ഛനറിയാതെ അവ അമ്മയെ ഏല്പിക്കുന്നത്. ഈ നിന്ദ്യകര്‍മ്മം ചെയ്തിട്ടും വായനക്കാര്‍ക്കു രമണിയോടോ അവളുടെ മകനോടോ ദേഷ്യമില്ല. മറിച്ചു സഹതാപമേയുള്ളു. സമൂഹിക സ്ഥിതികള്‍ ആ പരോക്ഷ വ്യഭിചാരത്തിനു ഹേതുക്കളായി വര്‍ത്തിക്കുന്നുവെന്നാണ് അക്ബര്‍ കക്കട്ടില്‍ ധ്വനിപ്പിക്കുന്നത്. അതിരു കടന്ന വികാരം ഒഴിവാക്കി ആഖ്യാനത്തിന് ചടുലഗതി വരുത്തി കഥാകാരന്‍ കഥ പറയുന്നു.
സംഭവങ്ങള്‍
2.വര്‍ഷം 1936. അക്കാലത്ത് തിരുവനന്തപുരത്തെ ശാസ്തമംഗലം എഴുന്നള്ളത് പ്രധാനപ്പെട്ട ഘോഷയാത്രയായിരുന്നു. എന്തൊരു തിക്കും തിരക്കും! ചെറുപ്പക്കാരായ ആണുങ്ങള്‍ക്കു ജനക്കൂട്ടത്തില്‍ തള്ളിയും ഉന്തിയും നടക്കാന്‍ ആഗ്രഹമുണ്ടാകുന്നതു സ്വാഭാവികം. എന്നാല്‍ എന്റെ ബന്ധുവായ ഒരു വൃദ്ധനും അതേ ആഗ്രഹം. വാതംകൊണ്ട് കൈവിരലുകള്‍ മടങ്ങുകയില്ല. തോളിനു കാഠിന്യം. എങ്കിലും എഴുന്നള്ളത്തുദിവസം നേരത്തേ ധാന്വന്തരം കുഴമ്പു പുരട്ടി തടവി തോളിനും വിരലുകള്‍ക്കും അയവുവരുത്തും. അയാളുടെ കൂടെ അയല്‍വീട്ടിലെ മധ്യവയസ്കനുമിറങ്ങും. അയാള്‍ക്കു നല്ല ആരോഗ്യം. ധാന്വന്തരം കുഴമ്പിന്റെ പ്രയോഗമൊന്നും വേണ്ട. രണ്ടുപേരും ജനക്കൂട്ടത്തില്‍ ഒലിച്ചുപോകും. പോകുന്നതിനിടയ്ക്ക് വൃദ്ധന്‍ ജനക്കൂട്ടത്തിലെ അല്പബലവിഭാഗത്തിന്റെ മാര്‍ദ്ദവം പരിശോധിച്ചറിയും. ധാന്വന്തരം കുഴമ്പിന്റെ ശക്തി! എന്തെങ്കിലും കാരണംകൊണ്ട് വൃദ്ധന്റെ ഭൂജശിഖരമോ അംഗുലികളോ അവയുടെ പ്രവൃത്തിചെയ്തില്ലെങ്കില്‍ മധ്യവയസ്കന്‍ കൈപിടിച്ചു വേണ്ടതു പ്രവര്‍ത്തിപ്പിക്കും. അയാള്‍ക്ക് — മധ്യവയസ്കന് — ഇംഗ്ളീഷില്‍ പറയുന്ന Vicarious enjoyment (പരോക്ഷ സുഖാസ്വാദം). വൃദ്ധന്റെ മൃദുത്വത്തിലുള്ള അഭിമര്‍ദ്ദം വിവിധ പ്രതികരണങ്ങള്‍ ഉണ്ടാക്കുമല്ലോ. സംസ്കാരമുള്ളവര്‍ അറിഞ്ഞതായിഭാവിക്കില്ല. സംസ്കാരമില്ലാത്തവര്‍ ഛീ, പട്ടി തുടങ്ങിയ ഓമനപ്പദങ്ങള്‍ വര്‍ഷിക്കും. ആദ്യത്തെ കൂട്ടരുടെ അവഗണനയിലും രണ്ടാമത്തെ കൂട്ടരുടെ പദപ്രയോഗത്തിലും ഒരേ മാനസികനിലയോടെ വര്‍ത്തിക്കുമായിരുന്നു വൃദ്ധനും കൂട്ടുകാരനും. എഴുന്നള്ളത്തു കഴിഞ്ഞാല്‍ വീട്ടില്‍ വന്നുകിടക്കും എന്റെ ബന്ധു. പിന്നെ 364 ദിവസം കഴിയുമ്പോള്‍ അയാള്‍ ധാന്വന്തരം കുഴമ്പു വാങ്ങും.
സാഹിത്യവാരഫലാംഗന തിരക്കില്‍പ്പെട്ടു നടക്കുകയാണ് കൈരളിയുടെ എഴുന്നള്ളത്തു കാണാന്‍ അപ്പോള്‍ ചിലര്‍ ധാന്വന്തരം കുഴമ്പു നേരത്തേ തേച്ച് മയംവരുത്തിക്കൊണ്ട് അവളുടെ മൃദുത്വത്തില്‍ കൈയമര്‍ത്താന്‍ എത്തുന്നു. അതിനു മടി കാണിച്ചാല്‍ അവരെക്കൊണ്ട് വേണ്ടതു പ്രവര്‍ത്തിപ്പിക്കാന്‍ ചില കൂട്ടുകാരും. പക്ഷേ സംസ്കാരഭദ്രമായ ജീവിതം നയിക്കുന്ന അവള്‍ ഒന്നുമറിയുന്നില്ല എന്ന മട്ടു കാണിക്കുന്നു.ജീര്‍ണ്ണത
“പ്രശാന്തമായിരുന്ന തെളിമയുടെ തീര്‍ത്ഥം കലങ്ങിത്തുടങ്ങിയിരിക്കുന്നു. അനന്തതയുടെ സനാതന നീലിമ വ്യാപിച്ചുകിടന്നിരുന്ന ആകാശം കറുത്തുകൂടുകയാണ്. പതുക്കെ പതുക്കെ അതൊരിരുണ്ട വന്യതയായി മാറുന്നതു നോക്കിക്കൊണ്ട് അയാള്‍ പൂമുഖകോലായിലെ ചിത്രത്തൂണും ചാരിയിരുന്നു. ഇലയനക്കംപോലും നഷ്ടപ്പെട്ട അന്തരീക്ഷം നിഗൂഢതയാര്‍ന്നൊരു കനത്ത നിശ്ശബ്ദതയുടെ ചുഴിയിലേക്ക് ഒതുങ്ങുന്നു.”
ശ്രീ. പി.എ. ദിവാകരന്റെ “കറുത്ത മഴ” എന്ന ചെറുകഥയുടെ തുടക്കമാണിത് (കുങ്കുമം വാരിക). ഇങ്ങനെ എഴുതുന്നതുകൊണ്ട് എന്തു പ്രയോജനം? വ്യക്തിയെ വര്‍ണ്ണിച്ചാലും പ്രകൃതിയെ വര്‍ണ്ണിച്ചാലും അവയുടെ സാന്നിദ്ധ്യം നമ്മള്‍ക്ക് അനുഭവപ്പെടണമല്ലോ. ദിവാകരന്റെ രചനയില്‍ വസ്തുവില്ല; വെറും വാക്കുകളേയുള്ളു. ഇതു രചനയുടെ ജീര്‍ണ്ണതയിലേക്കു കൈചൂണ്ടുന്നു.
|
|