close
Sayahna Sayahna
Search

Difference between revisions of "നിർവചനങ്ങൾ"


(1985)
 
Line 3: Line 3:
  
 
==1985==
 
==1985==
===[[സാഹിത്യവാരഫലം_1986_01_12]]===
+
===[[സാഹിത്യവാരഫലം 1986 01 12]]===
 
{{#lsth:സാഹിത്യവാരഫലം_1986_01_12|നിര്‍വ്വചനങ്ങള്‍}}
 
{{#lsth:സാഹിത്യവാരഫലം_1986_01_12|നിര്‍വ്വചനങ്ങള്‍}}
  

Latest revision as of 16:41, 31 July 2014

1985

സാഹിത്യവാരഫലം 1986 01 12

പദ്മാസുബ്രഹ്മണ്യം
രാഷ്ടാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ച നര്‍ത്തകി. പക്ഷേ, എന്നെസംബന്ധിച്ചിടത്തോളം മുഖത്തെ മാംസപേശികളുടെ വക്രീകരണംമാത്രം നടത്തുന്ന സ്ത്രീ. ശാലീനതയില്ല, ശരീര… വെറെ എന്തോ ആണു്
കുന്നക്കുടി വൈദ്യനാഥന്‍
കമ്പികള്‍ സ്പന്ദിപ്പിച്ചു് മനുഷ്യരെ ഗന്ധര്‍വ്വ ലോകത്തേക്കു് ഉയര്‍ത്തുന്ന മഹാമാന്ത്രികന്‍. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് അദ്ദേഹമായി ജനിക്കാന്‍ കഴിഞ്ഞെങ്കില്‍.
കലാലയങ്ങളിലെ മ്യൂസിക് അദ്ധ്യാപികമാരും പ്രക്ഷേപണകേന്ദ്രങ്ങളിലെ ‘നിലയ’ വിദ്വാന്മാരും
നിര്‍വ്വചനമില്ല. Modesty forbids.
തിരുവനന്തപുരം
മഴപെയ്താല്‍ വെള്ളം വാര്‍ന്നൊഴികിപ്പോകുന്ന ശുചിത്വമാര്‍ന്ന പട്ടണം. കറപ്ഷന്റെ ഇരിപ്പിടം. അപവാദവ്യവസായമാണു് ഇവിടത്തെ മുഖ്യ വ്യവസായം.
ഹെര്‍ണിയ
സ്നേഹംകൊണ്ടു് ഭര്‍ത്താവു് ഭാര്യയെ പൊക്കിയെടുക്കുമ്പോള്‍ അയാള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ഒരു രോഗം. [പണ്ടു് ചിറ്റൂര് ഒരു മുന്‍സിഫ് പ്രേമാതിരേകത്തോടെ ഭാര്യയെ എടുത്തു് ഉയര്‍ത്തി. അയ്യോ എന്ന വിളിയോടെ അദ്ദേഹം താഴെയിരുന്നു. നോക്കിയപ്പോള്‍ അടിവയറ്റിലെ മാംസപേശികള്‍ പൊട്ടി കുടലുതാഴത്തേക്ക് ഇറങ്ങിയിരിക്കുന്നു. അതുതന്നെയാണു് ഹെര്‍ണിയ.]