close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 05 13


സാഹിത്യവാരഫലം
Mkn-03.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1990 05 13
ലക്കം 765
മുൻലക്കം 1990 05 06
പിൻലക്കം 1990 05 20
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഗ്രാമവീഥി. അതിനരികിലുള്ള ഒരോലക്കുടിലിലാണ് എന്റെ താമസം. കുടിലിന്റെ മുന്‍പിലുള്ള ഒരു മരത്തിന്റെ തണലിലിരുന്നു ഞാന്‍ ‘ഇന്ദുലേഖ’ വായിക്കുകയായിരുന്നു. അപ്പോഴാണ് അയല്‍ വീട്ടിലെ കൂട്ടുകാരന്‍ ആഹ്ളാദത്തോടെ പാഞ്ഞെത്തിപ്പറഞ്ഞത്. ‘നിന്റെ തോട്ടത്തിലെ റോസാച്ചെടികളിലാകെ പൂക്കള്‍. കണ്ടില്ലേ? ചെന്നു നോക്ക്.’ ഞാന്‍ ‘ഇന്ദുലേഖ’ താഴെ വച്ചിട്ട് കുടിലിനു പിറകിലുള്ള പൂന്തോട്ടത്തില്‍ ചെന്നു. എല്ലാച്ചെടികളും പുഷ്പിച്ചിരിക്കുന്നു. എന്തൊരു ഭംഗി! ഉദ്യാനത്തിലേക്കല്ല ദേവാലയത്തിലേക്കാണു സ്നേഹിതന്‍ എന്നെ നയിച്ചതെന്നു വിചാരിച്ച് നിര്‍വൃതിയിലാണ്ടു നില്ക്കുന്ന എന്റെ മുന്‍പില്‍ ഒരു ദൃശ്യം. തോട്ടത്തിന്റെ അതിർത്തിയിലുളള മണ്‍മതിലിനോടു ചേര്‍ന്നു ഗൃഹനായകന്‍ നില്ക്കുന്നു. കിണററില്‍ നിന്നു വെള്ളം കോരി ഫൗണ്ടന്‍ പേന കഴികിയിട്ട് അതിലെ നീര്‍ത്തുള്ളികള്‍ ദൂരെത്തെറിപ്പിക്കുന്നു മട്ടില്‍ ആ മനുഷ്യന്‍ കൈയുയര്‍ത്തി താഴോട്ടു പതിപ്പിക്കുന്നു. തെല്ലകലെയുള്ള വീട്ടിന്റെ വരാന്തയില്‍ ഒട്ടൊക്കെ ദുഷ്പേരുള്ള ഒരു സ്ത്രീ ആ മനുഷ്യനെത്തന്നെ നോക്കി കാമം കത്തുന്ന കണ്ണുകളോടെ നില്ക്കുന്നുണ്ട്. വല്ലവരും കാണാനിടയായാല്‍ ‘ഞാന്‍ പേനയിലെ വെളളം തെറിപ്പിച്ചുകളയുകയാണ്. അവിടെ നില്ക്കുന്ന സ്ത്രീയെ വിളിക്കുകയല്ല’ എന്ന് അയാള്‍ ഭാവിച്ചേക്കും. ഉള്ളംകൈയില്‍ മുറിക്കിപ്പിടിച്ച നിബ്ബും അതിന്റെ മററുഭാഗവും അവള്‍ക്കു കാണാന്‍ വയ്യ. അതുകൊണ്ടുതന്നെ അയാള്‍ വിളിക്കുകയാണെന്ന് അവള്‍ക്കു മനസ്സിലാകും. പക്ഷേ, ഗൃഹനായകന്റെ പിറകില്‍ നില്ക്കുന്ന എന്നെ അവള്‍ കാണുന്നുണ്ട്. കാമാവേശത്തില്‍ പെട്ടുപോയ അയാള്‍ കാണുന്നുമില്ല. അയാളുടെ കാമചേഷ്ടകള്‍ ഞാന്‍ ദര്‍ശിച്ചുവെന്ന് അയാല്‍ മനസ്സിലാക്കുന്നത് എനിക്കു നല്ലതല്ല. ഞാന്‍ മെല്ലെ പിറകോട്ടു മാറി മരച്ചുവട്ടില്‍ വന്നിരുന്ന് ‘ഇന്ദുലേഖ’ കൈയിലെടുത്തു. പെട്ടെന്ന് ഒരു അലര്‍ച്ച: ‘എടാ കൃഷ്ണാ, ബോട്ട് ജട്ടിക്കടുത്തുള്ള ഡോക്ടര്‍ ദാമോദരന്‍പിള്ളയുടെ ആശുപത്രിയില്‍ച്ചെന്ന് നാലു ഡോസ് കാര്‍മിനേററീവ് മിക്സ്ച്ചര്‍ വാങ്ങിക്കൊണ്ടുവാ’. ഞാന്‍ വെയിലത്തു നടന്നു. സനാതനധര്‍മ്മവിദ്യാലയത്തിന്റെ മുന്‍പിലൂടെ നടന്ന് പാലം കടന്നു ബോട്ട്ജട്ടിയിലേക്കു പോയി… പനിനീര്‍പ്പൂക്കളുടെ സൗരഭ്യം പ്രസരിക്കുമ്പോള്‍ കാമത്തിന്റെ പുതിഗന്ധം. ഗൃഹനായിക ഇല്ലാത്ത സമയം നോക്കി പേന കഴുകി വെള്ളം കുടഞ്ഞുകളയുന്ന ‘മാന്യന്‍’. ‘മാന്യത’യില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി “ഇന്ദുലേഖ”യെ കൂട്ടുകാരിയാക്കാന്‍ ശ്രമിച്ച എന്നെ പലായനം ചെയ്യിച്ചു അയാള്‍. ഈ സംഭവം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെയായിരിക്കുന്നു. സൂക്ഷ്മമായിപ്പറയാം. അമ്പത്തിയാറുകൊല്ലം. വഞ്ചിക്കപ്പെട്ട ഗൃഹനായികയ്ക്കു വേണ്ടി ഇപ്പോഴും ഒരുതുള്ളി കണ്ണീരുണ്ടെനിക്ക്.

ബഷീര്‍, തകഴി, ദേവ്, പൊറ്റെക്കാട്, ഉറൂബ് ഇവരുടെ കഥാപുഷ്പങ്ങല്‍ വിടര്‍ന്നു നില്ക്കുമ്പാള്‍ കാമോത്സുകതമാത്രം ‘മുതലാക്കിയ’ ചില എഴുത്തുകാരന്‍ അവിടെക്കയറി നിന്നു കൈവീശുന്നതു ഞാന്‍ കാണുന്നു. കണ്ടുവെന്നു ഭാവിച്ചാല്‍ അവര്‍ എന്റെനേര്‍ക്ക് അസഭ്യം പൊഴിക്കും. കണ്ടില്ലെന്നു ഭാവിച്ചാല്‍ കാര്‍മിനേററീവ് മിക്സ്ച്ചര്‍ വാങ്ങാനയയ്ക്കും.

ആശുപത്രിയില്‍ കൊണ്ടുപോകൂ

ഒരു വിദ്യാലയത്തിന്റെ മുന്‍പില്‍ ഇങ്ങനെയൊരു ബോര്‍ഡ്: “പതുക്കെ ഓടിക്കൂ, വിദ്യാര്‍ത്ഥിയെ കൊല്ലാതിരിക്കൂ.” അടുത്ത ദിവസം അതിന്റെ താഴെ വികൃതമായ കൊച്ചു കൈയക്ഷരത്തില്‍ ഇങ്ങനെയും: “അധ്യാപകനുവേണ്ടി നിങ്ങള്‍ കാത്തു നില്ക്കൂ.”

ആരെയും കഥാരചനകൊണ്ടു കൊല്ലരുതെന്നാണ് ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ ഇത്രയുംകാലം ഒരലിഖിത ബോര്‍ഡിലൂടെ അനുശാസിച്ചത്. പക്ഷേ, ഇപ്പോല്‍ അതിന്റെ താഴെ ‘കൃഷ്ണന്‍നായരെ കാത്തുനില്ക്കു’ എന്നാരോ എഴുതിവച്ചിരുന്നു. ഞാന്‍ അതു കാണാതെയാണ് രാജവീഥിയില്‍ നിന്നത്. മേഘനാദന്‍ ഓടിച്ച ‘ദീപാവലി’ എന്ന കാറുതട്ടി മേലാകെ മുറിവുകള്‍. മരിച്ചില്ലെന്നേയുള്ളു. എങ്കിലും മുറിവുകള്‍ മാരകങ്ങള്‍തന്നെ. ദീപാവലിക്കു പതിവുകാര്‍ക്കു വിതരണം ചെയ്യാന്‍ സേട്ട് മധുരപലഹാരങ്ങള്‍ പരിചാരകനെ ഏല്പിക്കുന്നു. അയാള്‍ക്കു സ്വന്തം കുട്ടികള്‍ക്കു കൊടുക്കാന്‍ മധുരപലഹാരങ്ങള്‍ ഇല്ല. അതുകൊണ്ട് സ്നേഹപരതന്ത്രനായി, പതിവുകാര്‍ക്കു കൊടുക്കേണ്ട ആ പലഹാരങ്ങള്‍ അയാള്‍ സ്വന്തം കുട്ടികള്‍ക്കു കൊടുക്കുന്നുപോലും. യഥാര്‍ത്തത്തിലുള്ള സഹാനുഭൂതി എനിക്കു മനസ്സിലാകും. ആ സഹാനുഭൂതി അവസ്താവികമാകുമ്പോള്‍, അതു പ്രകടനാത്മകമാകുമ്പോല്‍ അതും മനസ്സിലാകും. അതു മനസ്സിലാക്കിക്കൊണ്ട് മേഘനാദനോടു ഞാന്‍ അപേക്ഷിക്കുന്നു: “എന്നെ വേഗം ആശുപത്രിയിലേക്കു കൊണ്ടപോകൂ.”

* * *

പ്രയോഗിച്ചു പ്രയോഗിച്ചു വികാരം ചോര്‍ന്നുപോയ വാക്കുകളാണ് ക്ളീഷേ. ക്ളീഷേ എന്ന കത്തികൊണ്ട് പ്രതിപാദ്യവിഷയത്തില്‍ നടത്തപ്പെടുന്ന ഏതു ശസ്ത്രക്രിയയും മരണത്തിലേ കലാശിക്കു.

ഇതു യുഗസംക്രമസന്ധ്യ
വര്‍ണ്ണപ്പൊലിമ പകര്‍ന്നു
‘ദള’ങ്ങള്‍ വിരിഞ്ഞു
ഇന്നലെയുടെ പൂക്കള്‍ കൊഴിഞ്ഞു
മന്ദാരത്തിനു പുതുമണമെത്തി

ബഷീര്‍, തകഴി, ദേവ്, പൊറ്റെക്കാട്, ഉറൂബ്, ഇവരുടെ കഥാപുഷ്പങ്ങള്‍ വിടര്‍ന്നു. നില്ക്കുമ്പോള്‍ കാമോത്സുകതമാത്രം ‘മുതലാക്കിയ’ ചില എഴുത്തുകാര്‍ അവിടെ കയറിനിന്ന് കൈവീശുന്നത് ഞാന്‍ കാണുന്നു.

പുതിയ വസന്തം വിരിയുംമട്ടില്‍
ഋതുപരിവര്‍ത്തനഗാനം പാടും
വാനമ്പാടികള്‍ മാനത്തിന്നൊരു
പുതുവര്‍ണ്ണപ്പൊലിമ പകര്‍ന്നു.

എന്നു മേക്കുന്നത് കമ്മാരന്‍നായര്‍ ദോശാഭിമാനി വാരികയിലെഴുതുന്നു. (ഒരു വിഹ്വല ഗീതം) ക്ളീഷേ പ്രയോഗംകൊണ്ടുണ്ടാകുന്ന കവിതാമരണത്തിന്റെ വിഹ്വലത മാത്രമേ ഇവിടെയുള്ളു.

അച്ഛന്‍ മകനെ വിളിച്ചുചോദിച്ചു: “നിന്റെ അമ്മപറയുന്നതു കേട്ടു നീ ഇവിടെനിന്നു പോകുന്നുവെന്ന്. ശരിയാണോ?”

മകന്‍: “ശരിയാണ്.. ഞാന്‍ പോകാന്‍തന്നെ തീരുമാനിച്ചു.” ഇതുകേട്ട അച്ഛന്‍ തികഞ്ഞ ഗൗരവത്തോടെ പറഞ്ഞു: “ശരി. നീ പോകുമ്പോള്‍ എന്നെക്കൂടെ അറിയിക്കൂ. ഞാനും നിന്റെകൂടെ വരുന്നുണ്ട്.”

ഭാര്യയുടെ ഉപദ്രവം സഹിക്കാനാവതെയാണ് അയാള്‍ മകന്റെകൂടെ പോകാമെന്നു തീരുമാനിക്കുന്നത്. ക്ളീഷേ അലട്ടുന്ന ഭാര്യയെക്കാള്‍ ഉപദ്രവം ചെയ്യും. കവിതയുടെ മണ്ഡലത്തില്‍നിന്ന് മറ്റാരും ഇറങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഇറങ്ങിപ്പോകും.

ധിഷണ മാത്രം

ചിലര്‍ ക്ളീഷേയുടെ കത്തികൊണ്ടു വിഷയത്തെ കീറുന്നതുപോലെ വേറെ ചിലര്‍ പ്രജ്ഞയുടെ കത്തികൊണ്ടാണ് ആ കൃത്യം നടത്തുക. അത് ഈ കാലയളവിന്റെ സവിശേഷതയായി മാറിയിര