Difference between revisions of "SFN:Main Page"
Line 28: | Line 28: | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
<!--[[File:Marquez.jpg|thumb|left|100px|ഗാര്‍സീയ മാര്‍ക്വിസ്]]--> | <!--[[File:Marquez.jpg|thumb|left|100px|ഗാര്‍സീയ മാര്‍ക്വിസ്]]--> | ||
− | [[ | + | [[അയ്മനം ജോൺ]]: '''[[ഒന്നാം_പാഠം_...|ഒന്നാം പാഠം ബഹിരാകാശം]]'''   എനിക്കിന്നും നല്ല ഓര്‍മയുണ്ട് — അച്ഛന് ബഹിരാകാശക്കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് അമ്മയായിരുന്നു. ഇരുപുറങ്ങളിലും ബഹിരാകാശ­പതാകയുടെ പടം പതിച്ച എയര്‍ മെയില്‍ കവറിന്റെ ഒരറ്റം മുറ്റത്ത് നില്ക്കെത്തന്നെ ധൃതിയോടെ വലിച്ചുകീറി. തൂവെള്ള­ക്കടലാസിലെ നിയമന ഉത്തരവ് വായിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നനഞ്ഞ് തിളങ്ങിയിരുന്നു. വായിച്ചു തീര്‍ന്നതും, വലതു കൈത്തലം നെഞ്ചോടു ചേര്‍ത്തുപിടിച്ച് അമ്മ ആകാശം നോക്കി അല്പനേരം പിറുപിറുത്തത് ദൈവങ്ങളോട് സംസാരിച്ച­താണെന്നും സ്പഷ്ടമായിരുന്നു. |
− | + | ഹൂസ്റ്റണിലെ തണുത്തു വിറച്ച ആ പരുപരാ വെളുപ്പാന്‍കാലത്ത്, നിലം കുലുക്കിയ വലിയൊരു സ്ഫോടനശബ്ദത്തോടെ അച്ഛന്റെ ബഹിരാകാശ­ക്കപ്പല്‍ ഭൂമിയില്‍ നിന്നുയര്‍ന്നപ്പോള്‍, ഏറ്റവുമധികം സങ്കടപ്പെട്ടതും അമ്മയായിരുന്നു. ചുറ്റുപാടും മൂടിയ പുകനിറം മായുമ്പോഴേക്കു തന്നെ കപ്പല്‍ ആകാശത്ത് അദൃശ്യമായി­ക്കഴിഞ്ഞിരുന്നു­വെങ്കിലും അമ്മ ഏറെനേരം മുകളിലേക്കു തന്നെ നോക്കി നിന്നു — കണ്ണുകളില്‍ സങ്കടം നിറയുകയും ചുണ്ടുകള്‍ പിറുപിറുക്കുകയും... | |
− | + | മടക്കയാത്രാവിമാനം കാത്തിരിക്കുമ്പോള്‍ത്തന്നെ ലോഞ്ചിലെ ടെലിവിഷനിലൂടെ അച്ഛന്റെ പര്യവേക്ഷണ­ക്കപ്പല്‍ ബഹിരാകാശത്ത് സുരക്ഷിതമായി എത്തിച്ചേര്‍ന്നത­റിഞ്ഞിട്ടും യാത്രയിലുടനീളം അമ്മ ദുഃഖിതയും മൂകയുമായിരുന്നു. വെള്ള­ച്ചില്ലുകളിലൂടെ വിമാനം കാട്ടിയ ഭൂമിയിലെ വിസ്മയ­ദൃശ്യങ്ങളൊന്നു പോലും അമ്മയെ ആകര്‍ഷിച്ചില്ല. അമ്മയുടെ മനസ്സ് അച്ഛനെ ചുറ്റിപ്പറ്റി ബഹിരാകാശത്ത് അലയുകയാ­യിരുന്നുവെന്ന് മുഖം കണ്ടാല്‍­ത്തന്നെ അറിയാമായിരുന്നു. യാത്രയിലെ രണ്ട് രാത്രികളിലും അമ്മ ഉറങ്ങിയതുമില്ല. കണ്ണുകള്‍ മലര്‍ക്കെ തുറന്ന് ബഹിരാകാശ­ശൂന്യതയിലേക്ക് നോക്കിയിരിക്കും പോലെ ഒരിരിപ്പായിരുന്നു. വീട്ടിലെത്തി­ച്ചേര്ന്നിട്ടോ? വേഷംപോലും മാറാന്‍ നില്‍ക്കാതെ അമ്മ സര്പ്പക്കാവിലേ­ക്കോടി. സര്പ്പക്കല്ലിനു മുന്നില്‍ തിരി കൊളുത്തി വളരെ നേരം പ്രാര്‍ത്ഥിച്ചു കഴിഞ്ഞ­പ്പോഴാണ് അമ്മയ്ക്ക് പരിസര­ബോധം തിരികെ­ക്കിട്ടിയതായി തോന്നിയത്. | |
− | + | വീട്ടില്‍ നിന്ന് അര മണിക്കൂര്‍ സൈക്കിള്‍ യാത്രയുടെ അകലം മാത്രമുള്ള കപ്പല്‍ ശാലയിലെ ജോലി ഉപേക്ഷിച്ച് അച്ഛന് ബഹിരാകാശ­ക്കപ്പലിലെ ജോലി സ്വീകരിച്ചത് നല്ല തീരുമാനമായിരുന്നോ എന്ന് ആലോചിക്കാന്‍ തക്ക വിവേകം അന്ന് ആ പതിനാലാം വയസ്സില്‍ എനിക്കില്ലാതെ പോയെങ്കില്‍ അതിന്റെ കാരണക്കാരന്‍ അച്ഛന് തന്നെയായിരുന്നു — അച്ഛന് ഞങ്ങളെ ഒരിക്കലും വളരാന്‍ അനുവദിച്ചിരുന്നില്ലല്ലോ. | |
+ | |||
+ | കൂട്ടുകാരുടെ വീടുകളില്‍ പോയി യാത്ര പറയുവാന്‍വേണ്ടി രാഹുലിനെ മുന്നിലും എന്നെ പിന്നിലും കയറ്റി സൈക്കിളില്‍ പോയപ്പോള്‍­പ്പോലും പതിവു മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ടും ഹാന്‍ഡിലില്‍ നിന്ന് കൈയെടുത്ത്, പെഡലില്‍ നിന്ന് കാലെടുത്ത് അഭ്യാസങ്ങള്‍ കാട്ടിയും ഞങ്ങളെ രസിപ്പിക്കുന്ന­തിലായിരുന്നു അച്ഛന്റെ ശ്രദ്ധ. ഹൂസ്റ്റണിലേക്കുള്ള വിമാന­യാത്രയിലാവട്ടെ, രാഹുലിനെ മടിയിലിരുത്തി തലേ രാത്രി പറഞ്ഞു തുടങ്ങിയ ഏതോ തമാശ­ക്കഥയുടെ ബാക്കി ഭാഗങ്ങള്‍ പലപ്പോഴായി പറഞ്ഞു തീര്‍ക്കുന്നതു കേട്ടു. അച്ഛന് അകലേക്കു പോകുന്നല്ലോ എന്ന വിചാരത്തെ ഞങ്ങളില്‍ നിന്നകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു അതെല്ലാം എന്നു പോലും ഞാന്‍ ഇന്നാണ് മനസ്സിലാക്കുന്നത്. [[ഒന്നാം_പാഠം_...|(തുടര്‍ന്ന് വായിക്കുക…)]] | ||
</div> | </div> | ||
|- | |- |
Revision as of 06:11, 2 June 2014
|
|
|
|
|
|
|