close
Sayahna Sayahna
Search

SFN:Main Page


Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

Featured content (Check back later for today's.)

അയ്മനം
അയ്മനം ജോൺ: ഒന്നാം പാഠം ബഹിരാകാശം   എനിക്കിന്നും നല്ല ഓര്‍മയുണ്ട് — അച്ഛന് ബഹിരാകാശക്കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് അമ്മയായിരുന്നു. ഇരുപുറങ്ങളിലും ബഹിരാകാശ­പതാകയുടെ പടം പതിച്ച എയര്‍ മെയില്‍ കവറിന്റെ ഒരറ്റം മുറ്റത്ത് നില്ക്കെത്തന്നെ ധൃതിയോടെ വലിച്ചുകീറി. തൂവെള്ള­ക്കടലാസിലെ നിയമന ഉത്തരവ് വായിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നനഞ്ഞ് തിളങ്ങിയിരുന്നു. വായിച്ചു തീര്‍ന്നതും, വലതു കൈത്തലം നെഞ്ചോടു ചേര്‍ത്തുപിടിച്ച് അമ്മ ആകാശം നോക്കി അല്പനേരം പിറുപിറുത്തത് ദൈവങ്ങളോട് സംസാരിച്ച­താണെന്നും സ്പഷ്ടമായിരുന്നു.

ഹൂസ്റ്റണിലെ തണുത്തു വിറച്ച ആ പരുപരാ വെളുപ്പാന്‍കാലത്ത്, നിലം കുലുക്കിയ വലിയൊരു സ്ഫോടനശബ്ദത്തോടെ അച്ഛന്റെ ബഹിരാകാശ­ക്കപ്പല്‍ ഭൂമിയില്‍ നിന്നുയര്‍ന്നപ്പോള്‍, ഏറ്റവുമധികം സങ്കടപ്പെട്ടതും അമ്മയായിരുന്നു. ചുറ്റുപാടും മൂടിയ പുകനിറം മായുമ്പോഴേക്കു തന്നെ കപ്പല്‍ ആകാശത്ത് അദൃശ്യമായി­ക്കഴിഞ്ഞിരുന്നു­വെങ്കിലും അമ്മ ഏറെനേരം മുകളിലേക്കു തന്നെ നോക്കി നിന്നു — കണ്ണുകളില്‍ സങ്കടം നിറയുകയും ചുണ്ടുകള്‍ പിറുപിറുക്കുകയും...

മടക്കയാത്രാവിമാനം കാത്തിരിക്കുമ്പോള്‍ത്തന്നെ ലോഞ്ചിലെ ടെലിവിഷനിലൂടെ അച്ഛന്റെ പര്യവേക്ഷണ­ക്കപ്പല്‍ ബഹിരാകാശത്ത് സുരക്ഷിതമായി എത്തിച്ചേര്‍ന്നത­റിഞ്ഞിട്ടും യാത്രയിലുടനീളം അമ്മ ദുഃഖിതയും മൂകയുമായിരുന്നു. വെള്ള­ച്ചില്ലുകളിലൂടെ വിമാനം കാട്ടിയ ഭൂമിയിലെ വിസ്മയ­ദൃശ്യങ്ങളൊന്നു പോലും അമ്മയെ ആകര്‍ഷിച്ചില്ല. അമ്മയുടെ മനസ്സ് അച്ഛനെ ചുറ്റിപ്പറ്റി ബഹിരാകാശത്ത് അലയുകയാ­യിരുന്നുവെന്ന് മുഖം കണ്ടാല്‍­ത്തന്നെ അറിയാമായിരുന്നു. യാത്രയിലെ രണ്ട് രാത്രികളിലും അമ്മ ഉറങ്ങിയതുമില്ല. കണ്ണുകള്‍ മലര്‍ക്കെ തുറന്ന് ബഹിരാകാശ­ശൂന്യതയിലേക്ക് നോക്കിയിരിക്കും പോലെ ഒരിരിപ്പായിരുന്നു. വീട്ടിലെത്തി­ച്ചേര്‍ന്നിട്ടോ? വേഷംപോലും മാറാന്‍ നില്ക്കാതെ അമ്മ സര്‍പ്പക്കാവിലേ­ക്കോടി. സര്‍പ്പക്കല്ലിനു മുന്നില്‍ തിരി കൊളുത്തി വളരെ നേരം പ്രാര്‍ത്ഥിച്ചു കഴിഞ്ഞ­പ്പോഴാണ് അമ്മയ്ക്ക് പരിസര­ബോധം തിരികെ­ക്കിട്ടിയതായി തോന്നിയത്.

വീട്ടില്‍ നിന്ന് അര മണിക്കൂര്‍ സൈക്കിള്‍ യാത്രയുടെ അകലം മാത്രമുള്ള കപ്പല്‍ ശാലയിലെ ജോലി ഉപേക്ഷിച്ച് അച്ഛന്‍ ബഹിരാകാശ­ക്കപ്പലിലെ ജോലി സ്വീകരിച്ചത് നല്ല തീരുമാനമായിരുന്നോ എന്ന് ആലോചിക്കാന്‍ തക്ക വിവേകം അന്ന് ആ പതിനാലാം വയസ്സില്‍ എനിക്കില്ലാതെ പോയെങ്കില്‍ അതിന്റെ കാരണക്കാരന്‍ അച്ഛന്‍ തന്നെയായിരുന്നു — അച്ഛന്‍ ഞങ്ങളെ ഒരിക്കലും വളരാന്‍ അനുവദിച്ചിരുന്നില്ലല്ലോ.

കൂട്ടുകാരുടെ വീടുകളില്‍ പോയി യാത്ര പറയുവാന്‍വേണ്ടി രാഹുലിനെ മുന്നിലും എന്നെ പിന്നിലും കയറ്റി സൈക്കിളില്‍ പോയപ്പോള്‍­പ്പോലും പതിവു മൂളിപ്പാട്ടുകള്‍ പാടിക്കൊണ്ടും ഹാന്‍ഡിലില്‍ നിന്ന് കൈയെടുത്ത്, പെഡലില്‍ നിന്ന് കാലെടുത്ത് അഭ്യാസങ്ങള്‍ കാട്ടിയും ഞങ്ങളെ രസിപ്പിക്കുന്ന­തിലായിരുന്നു അച്ഛന്റെ ശ്രദ്ധ. ഹൂസ്റ്റണിലേക്കുള്ള വിമാന­യാത്രയിലാവട്ടെ, രാഹുലിനെ മടിയിലിരുത്തി തലേ രാത്രി പറഞ്ഞു തുടങ്ങിയ ഏതോ തമാശ­ക്കഥയുടെ ബാക്കി ഭാഗങ്ങള്‍ പലപ്പോഴായി പറഞ്ഞു തീര്‍ക്കുന്നതു കേട്ടു. അച്ഛന്‍ അകലേക്കു പോകുന്നല്ലോ എന്ന വിചാരത്തെ ഞങ്ങളില്‍ നിന്നകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു അതെല്ലാം എന്നു പോലും ഞാന്‍ ഇന്നാണ് മനസ്സിലാക്കുന്നത്. (തുടര്‍ന്ന് വായിക്കുക…)

Sayahna News

  • The acclaimed novelist and short story writer, E Harikumar has kindly granted permission to Sayahna to republish all his works under CC-BY-NC. The digitizing work is nearing completion and all books (except two) are now available in MediaWiki format in this site. Various other electronic formats are also on the way shortly. It might be worth noting that all his works are available in PDF format in his home site, a rare gesture seen among the writers of Malayalam language, though they make a lot of vocal advocacy for free dissemination of knowledge.
  • Chandu Menon
    For several decades, Keralites have been reading an edited version of Indulekha, the first Malayalam novel published in 1889, according to a new finding by literary critics, Dr Rajasekharan and Dr Venugopalan. The novel which made a strong advocacy for women's empowerment was mercilessly edited and those who published the book in later years chopped off many such portions. The last chapter (chapter 20) was the most edited one. The critics found the original version of the novel from the British Library in London after several years of search.
Sayahna has published the revised digital version of the novel with all the chopped off portions in chapter 20 reinstated. The newly added portions have a different color to distinguish the same easily. The previous version of the chapter is also kept as an appendix.
The download links can be found here.
  • All the articles of late Sanjayan (M.R. Nair), the versatile humourist considered to be the greatest writer in that genre after the famed Kunchan Nambiar, are getting ready for release in this Wiki. A few articles have already been released and can be seen here.
  • All the works of Prof M Krishna Nair comprising of 24 books, his famed weekly literary column that uninterruptedly spanned a period of 36 years and other articles on literary criticism that appeared in various periodicals will be published by Sayahna under the terms of Creative Commons Attribution-Non-commercial 4.0. Mrs J Vijayamma, wife of the late writer had kindly consented for the same, a kind act which the entire Malayalam speaking population would be ever thankful for.

Newest Additions

Technical News

  • Nambooripad
    Sayahna are gearing up for dissemination of mathematical text in this Wiki. Experimental page of an article namely, Cross-Connections, written by renowned mathematician, Prof. KSS Nambooripad is available for readers to get a grip of how mathematics can be rendered in Mediawiki. MathJax is the principal engine that renders mathematical formulae and equations from sources that are marked up in TeX. This is to augment ourselves for the release of his larger volume of research work on Semigroup and Biordered Set.

English Section