Difference between revisions of "SFN:Main Page"
Line 179: | Line 179: | ||
[[സാഹിത്യവാരഫലം_1986_07_20|(തുടര്‍ന്ന് വായിക്കുക…)]]]] | [[സാഹിത്യവാരഫലം_1986_07_20|(തുടര്‍ന്ന് വായിക്കുക…)]]]] | ||
---- | ---- | ||
+ | *“മഹനീയങ്ങളായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുള്ളവയാണ്. വീണ്ടും കേള്‍ക്കാന്‍ അഭിലാഷമുളവാക്കുന്നവയാണ്. നിങ്ങള്‍ക്ക് അവയില്‍ എവിടെയും കടന്നുചെല്ലാം. സസുഖം അവിടെ വസിക്കുകയും ചെയ്യാം. പ്രകമ്പനം ജനിപ്പിച്ചോ സൂത്രപ്പണിയാര്‍ന്ന പര്യവസാനമുണ്ടാക്കിയോ അവ നിങ്ങളെ ചതിക്കില്ല. മുന്‍കൂട്ടി കാണാത്തവകൊണ്ട് അദ്ഭുതപ്പെടുത്തുകയില്ല. നിങ്ങള്‍ താമസിക്കുന്ന വീടു പോലെ അവ പരിചിതങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രേമഭാജനത്തിന്റെ തൊലിപ്പുറത്തെ ഗന്ധം പോലെ. അവ എങ്ങനെ അവസാനിക്കുമെന്നു നിങ്ങള്‍ക്കറിയാം. എങ്കിലും അറിഞ്ഞുകൂടെന്ന മട്ടില്‍ അവ കേള്‍ക്കുന്നു. ഒരു ദിവസം മരിക്കുമെന്നു നിങ്ങള്‍ക്കറിയാമെങ്കിലും അതറിഞ്ഞുകൂടെന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നു. അതു മരിക്കുന്നു. ആരു സ്നേഹം സാക്ഷാത്കരിക്കുന്നു, ആരു സാക്ഷാത്കരിക്കുന്നില്ല. എന്നെല്ലാം നിങ്ങള്‍ക്കറിയാം. എന്നാലും നിങ്ങള്‍ക്ക് അവ വീണ്ടും അറിയണം.” | ||
+ | |||
+ | ആട്ടക്കഥകളിലെ ശ്രേഷ്ടങ്ങളായ കഥകളെക്കുറിച്ച് അരുന്ധതീറോയി തന്റെ ‘The God of small Things’ എന്ന നോവലില്‍ പറഞ്ഞതാണ് ഇത്. ഇതു അരുന്ധതീറോയിയുടെ നോവലിനു തന്നെ നന്നേ ചേരും. ഇതിലെ കഥ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ കേട്ടിരിക്കും. പക്ഷേ ശ്രീമതി അതു പറയുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ കൊതി. നോവലിലെ കഥാപാത്രങ്ങളെ നമ്മള്‍ നിത്യജീവിതത്തില്‍ കണ്ടിരിക്കും. എങ്കിലും അവരെ നോവലില്‍ വീണ്ടും കാണാന്‍ അഭിലാഷം. എന്താണ് ഇതിനു കാരണം? | ||
+ | [[സാഹിത്യവാരഫലം_1997_11_21|(തുടര്‍ന്ന് വായിക്കുക…)]] | ||
+ | ---- | ||
+ | |||
*യാസുനാരി കാവാബാത്താ (1899–1972, നോബല്‍ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925–1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെന്‍സാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബല്‍ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകള്‍ക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാന്‍ ഒന്നു രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം: | *യാസുനാരി കാവാബാത്താ (1899–1972, നോബല്‍ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925–1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെന്‍സാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബല്‍ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകള്‍ക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാന്‍ ഒന്നു രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം: | ||
::“Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos. | ::“Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos. | ||
Line 184: | Line 190: | ||
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.” | ::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.” | ||
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേര്‍ണ്‍ തരിശുഭൂമിയായി ജപ്പാനെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പര്‍ശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകന്‍. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവല്‍ വാങ്ങാന്‍. [[സാഹിത്യവാരഫലം_1997_12_26|(തുടര്‍ന്നു വായിയ്ക്കുക …)]] | :മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേര്‍ണ്‍ തരിശുഭൂമിയായി ജപ്പാനെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പര്‍ശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകന്‍. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവല്‍ വാങ്ങാന്‍. [[സാഹിത്യവാരഫലം_1997_12_26|(തുടര്‍ന്നു വായിയ്ക്കുക …)]] | ||
− | ----- | + | ---- |
+ | * വൈലോപ്പിള്ളിയുടെ മരണവാർത്ത കേട്ടു ദുഃഖത്തോടെ, പ്രകമ്പനത്തോടെ ഞാൻ വീണ്ടും ശയനീയത്തിലേക്കു വീണു. പൊട്ടിത്തെറിക്കുന്ന ചങ്ങലെപോലെ കാലം ചിതറി വീഴുന്ന ശബ്ദം ഞാൻ കേട്ടു. അതിനുശേഷം നിശ്ശബ്ദത, മരണത്തിന്റെ നിശ്ശബ്ദത. ശക്തനായ സിംഹത്തെപ്പോലെ, രാജകീയതയാർന്ന ഭാവത്തോടെ അവഗണനയുടെയും വിമർശനത്തിന്റെയും ഇരുമ്പുകൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വൈലോപ്പിള്ളി എന്ന കവി നിശ്ചേതനനായി വീണെന്നോ? അതേ. അപ്പോൾ ആ വലിയ പഞ്ജരത്തിനകത്തു — ആ കാരാവേശ്മരത്തിനകത്തു — നിശ്ശബ്ദത; മരണത്തിന്റെ നിശ്ശബ്ദത. ആ നിശ്ശബ്ദതയെ ചിത്രീകരിച്ചു മരിച്ച മഹാവ്യക്തിയുടെ അമരത്വത്തെ സച്ചിദാനന്ദൻ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ശക്തിയും ചാരുതയും നോക്കുക: | ||
+ | <poem> | ||
+ | ::മിടിപ്പു താഴുന്നതെൻ ഭാഷതൻ നെഞ്ചിന്നല്ലോ | ||
+ | ::ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ | ||
+ | ::തിരുമ്മിയടച്ചതു നീതിതൻ മിഴിയല്ലോ | ||
+ | ::തഴുതിട്ടതോ, സ്നേഹനീലമാം കലവറ. | ||
+ | ::ചിതയിൽ പൊട്ടുന്നതെൻ നാടിന്റെ നട്ടെല്ലല്ലോ. | ||
+ | ::മണലിലെരിഞ്ഞമരുന്നതോ മലർകാലം. | ||
+ | ::താഴുന്നു വെയിൽ, തണുപ്പേറുന്നു; ഒടുക്കത്തെ | ||
+ | ::മാവിൽ കൂടണയുമൊറ്റക്കിളി ചിലയ്ക്കുന്നു. | ||
+ | ::“പാവമീ നാടിൻ സ്വർണ്ണക്കിണ്ണമായിരുന്നിവൻ | ||
+ | ::ദാ, നോക്കു വാനിൽ: പൂർണ്ണ ചന്ദ്രനായവൻ വീണ്ടും.” | ||
+ | </poem> | ||
+ | ഇതു വായിച്ചവസാനിപ്പിച്ചപ്പോൾ നിശ്ശബ്ദത ഒട്ടൊക്കെമാറി. വിദൂരതയിൽ നിന്നു ചില നാദങ്ങൾ കേൾക്കുന്നു. | ||
+ | കവിതാ വിഹംഗമത്തിന്റെ കളനാദങ്ങളാണ് അവ. അന്ധകാരം ലേശം മാറി. എന്തോ തിളക്കം. കവിതാ ഹിമാംശുവിന്റെ ശോഭയാണത്. | ||
+ | [[സാഹിത്യവാരഫലം_1986_02_23 |(തുടര്‍ന്ന് വായിക്കുക…)]] | ||
+ | ---- | ||
+ | <!-- | ||
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} | '''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} | ||
[[സാഹിത്യവാരഫലം_1986_03_16|(തുടര്‍ന്നു വായിയ്ക്കുക …)]] | [[സാഹിത്യവാരഫലം_1986_03_16|(തുടര്‍ന്നു വായിയ്ക്കുക …)]] | ||
− | + | --> | |
|- | |- | ||
|} | |} |
Revision as of 06:45, 3 January 2015
|
|
|
|
|
|