close
Sayahna Sayahna
Search

SFN:Main Page


Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

Featured content (Check back later for today's.)

ഡി പങ്കജാക്ഷൻ
ഡി പങ്കജാക്ഷന്‍: പുതിയ ലോകം പുതിയ വഴി

പുതുലോകത്തെപ്പറ്റിയുള്ള സ്വപ്നം വ്യക്തിയുടെ മനസ്സില്‍ വിടരണമെങ്കില്‍ എല്ലാവരുടെയും അഭ്യുദയം കാംക്ഷിക്കാന്‍ തക്ക വിശാലത അതിനുണ്ടായിരിക്കണമല്ലോ? വസ്തുനിഷ്ഠമായി ചിന്തിക്കുമ്പോള്‍ — എന്നെ ചതിച്ച, എന്നെ അപമാനിച്ച, എന്നോട് മിണ്ടാത്ത, എന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയ, എന്റെ വഴി മുടക്കിയ, എന്റെ കൂട്ടരെ കൂട്ടക്കൊല ചെയ്ത... അങ്ങനെയൊക്കെയുള്ള വ്യക്തികളാണെന്റെ ചുറ്റും. ഞാന്‍ നേര്‍ക്കുനേരെ അവരെ കാണുകയാണ്. അവരുടെ അഭ്യുദയം എന്റെ സ്വപ്നത്തില്‍ എങ്ങനെ വരും? വൈരാഗ്യം നിറഞ്ഞ മനസ്സിനു നാം ഭാവന ചെയ്യുന്ന നവലോകം സ്വപ്നം കാണാനാവുമോ?

ഈ പ്രതിബന്ധങ്ങളെ മുന്നേറാനുള്ള കടമ്പകളായി കാണാന്‍ കഴിയുന്നവരാണ് വിപ്ലവകാരികള്‍. പ്രതിബന്ധങ്ങള്‍ കണ്ട് ഇതു മാറ്റാനാവില്ല എന്നു തോന്നി പിന്മാറുന്നവര്‍ യാഥാസ്ഥിതികരായിത്തീരും. ഒരുവക മരണമാണത്. ജീവനുണ്ട് എന്നു തെളിയേണ്ടത് ഈ തടസ്സങ്ങളെ അഭിമുഖീകരിക്കുന്നതില്‍ കൂടിയാണ്. (തുടര്‍ന്ന് വായിക്കുക…)


ഗിരിജ
വി എം ഗിരിജ: ശൂര്‍പ്പണഖ

...
ഇവള്‍ കാമരൂപിണി…
കാടായി,
പൂവായ്, കാട്ടുമണ്ണിന്റെ
പശിമയായ്, കാട്ടിലപ്പടര്‍പ്പായി
മഴയായ്, വെയിലായി
നിലാവായെന്നെപ്പിന്തുടര്‍ന്നവള്‍…
ഒരു രാത്രി…
നിലാവ്, കാട്ടുപൂമണം,
ഏകാന്തത,
നദിയോരത്തെക്കാറ്റിന്‍
ചുണ്ടിലത്ഭുതഗന്ധം,
രതിഗന്ധംപോലേതോ
കാട്ടുമരം പൂത്തതിന്‍ മണം,
കൈതമണം,
പുതുമഴ മണ്ണിനെത്തേടും സ്വരം,
ഇവള്‍ മായാവിനി,
കാമരൂപിണി
ഇവയായി അരികില്‍വന്നെന്‍
തോളില്‍ തലചായ്ച്ചുവോ?
ഒരുമാത്ര ഞാനെന്നെ മറന്നോ?

ഇവളെയകറ്റുക,
ഇവളെന്‍ വാഴ്‌വിൻ
ശൂന്യസ്ഥലങ്ങള്‍ പരതുന്നു
മിഴികള്‍ തുറക്കുന്നു
മിഴിനീര്‍ നിറയ്ക്കുന്നു’

(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ
അയ്മനം ജോൺ: പൂവന്‍കോഴിയും പുഴുക്കളും

ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്. (തുടര്‍ന്ന് വായിക്കുക…)

Sayahna News

  • The acclaimed novelist and short story writer, E Harikumar has kindly granted permission to Sayahna to republish all his works under CC-BY-NC. The digitizing work has now been completed and all books are now available in MediaWiki format in this site. Various other electronic formats are also on the way shortly. It might be worth noting that all his works are available in PDF format in his home site, a rare gesture seen among the writers of Malayalam language, though they make a lot of vocal advocacy for free dissemination of knowledge.
  • Chandu Menon
    For several decades, Keralites have been reading an edited version of Indulekha, the first Malayalam novel published in 1889, according to a new finding by literary critics, Dr Rajasekharan and Dr Venugopalan. The novel which made a strong advocacy for women's empowerment was mercilessly edited and those who published the book in later years chopped off many such portions. The last chapter (chapter 20) was the most edited one. The critics found the original version of the novel from the British Library in London after several years of search.
Sayahna has published the revised digital version of the novel with all the chopped off portions in chapter 20 reinstated. The newly added portions have a different color to distinguish the same easily. The previous version of the chapter is also kept as an appendix.
The download links can be found here.
  • All the articles of late Sanjayan (M.R. Nair), the versatile humourist considered to be the greatest writer in that genre after the famed Kunchan Nambiar, are getting ready for release in this Wiki. A few articles have already been released and can be seen here.
  • All the works of Prof M Krishna Nair comprising of 24 books, his famed weekly literary column that uninterruptedly spanned a period of 36 years and other articles on literary criticism that appeared in various periodicals will be published by Sayahna under the terms of Creative Commons Attribution-Non-commercial 4.0. Mrs J Vijayamma, wife of the late writer had kindly consented for the same, a kind act which the entire Malayalam speaking population would be ever thankful for.

Technical News

  • Nambooripad
    Sayahna are gearing up for dissemination of mathematical text in this Wiki. Experimental page of an article namely, Cross-Connections, written by renowned mathematician, Prof. KSS Nambooripad is available for readers to get a grip of how mathematics can be rendered in Mediawiki. MathJax is the principal engine that renders mathematical formulae and equations from sources that are marked up in TeX. This is to augment ourselves for the release of his larger volume of research work on Semigroup and Biordered Set.

Newest Additions

സാഹിത്യവാരഫലത്തിൽ നിന്ന്

എം കൃഷ്ണൻ നായർ
കഥാംശം ഉള്‍ക്കൊള്ളുന്ന നേരമ്പോക്കുകള്‍ക്കു പകര്‍പ്പവകാശമില്ല. ഈ ലേഖനത്തില്‍ വരുന്ന പല നേരമ്പോക്കുകളും (കഥാംശമുള്ളവ) പരകീയങ്ങളാണ്. അതുപോലെ പരകീയമായ ഒരു നേരമ്പോക്ക്.

ഒരു കൊച്ചു കുട്ടിയും അവന്റെ അച്ഛനും മൃഗശാലയില്‍ സിംഹക്കുട്ടിനടുത്തു നില്ക്കുകയായിരുന്നു. കുട്ടി നീങ്ങി നീങ്ങി സിംഹത്തിന്റെ അടുത്തായി. അതു കൈനീട്ടി കുട്ടിയെ പിടിക്കാന്‍ ഭാവിച്ചപ്പോള്‍ വേറൊരാള്‍ ഒററച്ചാട്ടം ചാടി അവനെ രക്ഷിച്ചു. ഒരു പത്രപ്രവര്‍ത്തകന്‍ ഇതു കണ്ടു നില്ക്കുന്നുണ്ട്. അയാള്‍ ഈ സംഭവം റിപ്പോര്‍ട്ടായി എഴുതാന്‍ വേണ്ടി ആ മനുഷ്യനെ സമീപിച്ച് ‘നിങ്ങളാരാണ്?’ എന്നു ചോദിച്ചു. “ഞാന്‍ നാത്‌സിയാണ്” എന്നു മറുപടി. അടുത്ത ദിവസം പത്രത്തിലെ തലക്കെട്ട് ഇങ്ങനെ: ഒരു വൃത്തികെട്ട നാത്‌സി ഒരാഫ്രിക്കന്‍ കുടിയേററക്കാരന്റെ ഭക്ഷണം പിടിച്ചെടുത്തു.” നിസ്സാരനായ എന്നെ ‘വള്‍ഗറാ’യി ആക്ഷേപിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ജനയുഗം വാരികയില്‍ കാണാം. വ്യക്തിശത്രുതയെ ചങ്ങല കൊണ്ടു കെട്ടിയിടുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ സിംഹം ആഫ്രിക്കന്‍ കുടിയേററക്കാരനാകും. കുട്ടിയെ രക്ഷിക്കല്‍ ഭക്ഷണം പിടിച്ചെടുക്കലാവും.

English Section