എം കൃഷ്ണന് നായര്‍ :
‘ആധുനിക മലയാള കവിത’
തികച്ചും നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm) മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്.
പ്രിയകരങ്ങളേ, നീലമലകളേ
കുയിലുകള്‍ സദാ കൂകും വനങ്ങളേ
അമിതസൗരഭധാരയില്‍ മുങ്ങിടും
സുമിതസുന്ദര കുഞ്ജാന്തരങ്ങളേ
കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍
ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?
എന്ന “രമണനി”ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു.
(തുടര്‍ന്ന് വായിക്കുക…)
സിവിക് ചന്ദ്രന് :
‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’
ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന് അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു)
(തുടര്‍ന്ന് വായിക്കുക…)
പുളിമാന പരമേശ്വരന്‍പിളള:
സമത്വവാദി
ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ബാരി: എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന് എന്നാണ്.
സ: വാദി: എനിക്കതില്‍ രസമില്ല.
ബാരി: പക്ഷേ – ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?
സ: വാദി: എന്തിന്?
ബാരി: നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.
(തുടര്‍ന്ന് വായിക്കുക…)
സി.വി.ബാലകൃഷ്ണന് :
ഉപരോധം
“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.
(തുടര്‍ന്ന് വായിക്കുക…)
ഇ.സന്തോഷ് കുമാര്‍ :
ഗാലപ്പഗോസ്
റിങ്മാസ്റ്റര്‍ പറഞ്ഞു:
ഈ കൂടാരത്തില്‍ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാര്‍ന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങള്‍, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വന്നുചേര്‍ന്നിരിക്കുന്നത്. ഏവര്‍ക്കും സ്വാഗതം!
(തുടര്‍ന്ന് വായിക്കുക…)
പി.രാമന്:
തുരുമ്പ്
ആ ഉരുക്കുവാഗണുകള്‍
ഇന്നു സങ്കല്പിക്കുമ്പോള്
അവയില്‍നിന്ന്
തുരുമ്പു പാറും.
കാരണം
സങ്കല്പം
തുരുമ്പാണ്.
(തുടര്‍ന്ന് വായിക്കുക…)
സുന്ദര്‍:
‘ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കില്‍’
സമൂഹത്തിന്റെ ചവറ്റുകൊട്ടയൊന്നുമല്ല മാനസികരോഗാശുപത്രി. ചൊറിപിടിക്കുന്നതിനേക്കാള്‍ എളുപ്പം മനസ്സിന് അസുഖം പിടിപെടാം. സാനിറ്റിക്കും ഇന്‍സാനിറ്റിക്കുമിടയില്‍ ഒരു നൂലിഴപോലും ദൂരമില്ല. കരുണനിറഞ്ഞ പെരുമാറ്റം, സമനില തെറ്റാനുള്ള സാഹചര്യം മനസ്സിലാക്കാനുള്ള ശ്രമം ഇവയൊക്കെക്കൊണ്ട് രോഗത്തിന് ഏറെ ശാന്തിവരുത്താം. ഒരു പ്രശസ്ത സൈക്യാട്രിസ്റ്റ് പറഞ്ഞതുപോലെ സത്യത്തില്‍ തൊണ്ണൂറു ശതമാനം മാനസികരോഗികളെയും ചികിത്സിച്ച് ഭേദമാക്കാനാവും. പക്ഷേ, ഡയബറ്റീസ്, ക്യാന്‍സര്‍, ഹൈപ്പര്ടെന്ഷന് എന്നി വയ്ക്കോ? (തുടര്‍ന്ന് വായിക്കുക…)
കെ.വി.അഷ്ടമൂര്‍ത്തി: വീടുവിട്ടുപോകുന്നു
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.
എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?
മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…
പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്.
(തുടര്‍ന്ന് വായിക്കുക…)
പി എൻ വേണുഗോപാൽ: ‘ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും’
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്, നാടില്ലാത്തവന്‍, പണമില്ലാത്തവന്, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്ദ്ധനന്. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം.
(തുടര്‍ന്ന് വായിക്കുക…)