Difference between revisions of "SFN:Main Page"
Line 13: | Line 13: | ||
{{SFbox|shadowcolor=white|align=left|[[File:mvarma-s.png|right|x100px]]'''[[മാർത്താണ്ഡവർമ്മ]]''': [[സി.വി._രാമൻ_പിള്ള|സി.വി.രാമൻ പിള്ള]] രചിച്ച [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മ]]യാണു് ഇക്കുറി സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ് 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിൽ കാണിച്ചിരിക്കുന്നതു്. മലയാളത്തിന്റെ തനതുലിപിയായ രചനയും [[കെ._എ._അഭിജിത്ത്|അഭിജിത്തി]]ന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി കണ്ണികൾ താഴെ കൊടുക്കുന്നു:<br/> | {{SFbox|shadowcolor=white|align=left|[[File:mvarma-s.png|right|x100px]]'''[[മാർത്താണ്ഡവർമ്മ]]''': [[സി.വി._രാമൻ_പിള്ള|സി.വി.രാമൻ പിള്ള]] രചിച്ച [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മ]]യാണു് ഇക്കുറി സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ് 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിൽ കാണിച്ചിരിക്കുന്നതു്. മലയാളത്തിന്റെ തനതുലിപിയായ രചനയും [[കെ._എ._അഭിജിത്ത്|അഭിജിത്തി]]ന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി കണ്ണികൾ താഴെ കൊടുക്കുന്നു:<br/> | ||
*[http://books.sayahna.org/ml/pdf/mvarma-hires.pdf പിഡിഎഫ് (hires) 33Meg] | *[http://books.sayahna.org/ml/pdf/mvarma-hires.pdf പിഡിഎഫ് (hires) 33Meg] | ||
− | *[http://books.sayahna.org/ml/pdf/mvarma- | + | *[http://books.sayahna.org/ml/pdf/mvarma-lowres.pdf പിഡിഎഫ് (lores) 5Meg] |
*[http://ml.sayahna.org/index.php/മാർത്താണ്ഡവർമ്മ വിക്കി പതിപ്പു്] | *[http://ml.sayahna.org/index.php/മാർത്താണ്ഡവർമ്മ വിക്കി പതിപ്പു്] | ||
}} | }} |
Revision as of 08:03, 22 October 2017
• About • News • Projects • Mathematics • Malayalam • Pradikshina • HSSA • Volunteers • In Memory…
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന കഥാസമാഹാരം രണ്ടാം വട്ടമാണു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇന്നും ഇഷ്ടപ്പെടുന്ന ഈ കഥകൾ ചിത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത പല വായനക്കാരും ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമറിഞ്ഞപ്പോൾ തന്നെ, നമ്മുടെ യുവസുഹൃത്തും ചിത്രകാരനുമായ അഭിജിത്ത്, കെ.എ. മുന്നോട്ടു വരികയും ഇരുന്നൂറ്റിയമ്പത്തിയേഴു് ചിത്രങ്ങൾ ഐതിഹ്യമാലയ്ക്കു വേണ്ടി വരയ്ക്കുകയും ചെയ്തു. അങ്ങിനെയാണു് ഈ രണ്ടാം പതിപ്പു് അഭിജിത് ചിത്രങ്ങളുടെ സൗകുമാര്യത്തോടെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞതു്. നൂറ്റിയിരുപത്തിയാറു കഥകളാണു് ഈ സമാഹാരത്തിലുള്ളതു്. ക്രിയേറ്റീവ് കോമൺസിന്റെ സ്വതന്ത്രപകർപ്പവകാശനിയമങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ആർക്കു വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പങ്കുവെയ്ക്കുവാനും സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണെന്നു് പറയേണ്ടതില്ലല്ലോ.
- വി ശശി കുമാർ: ഒരസാധാരണ യാത്ര (ചെറുകഥാസമാഹാരം)
- കെഎ അഭിജിത്ത്: പേരില്ലാപുസ്തകം (അനുസ്മരണം)
- രഞ്ജിത് കണ്ണൻകാട്ടിൽ: “കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ” (കവിതാസമാഹാരം)
- കെബി പ്രസന്നകുമാർ: സാഞ്ചി (കവിതാസമാഹാരം)
- എം കൃഷ്ണന് നായര്‍: ഒരു ശബ്ദത്തില്‍ ഒരു രാഗം (ലേഖനങ്ങള്‍)
- സെബാസ്റ്റ്യൻ: ചില്ലുതൊലിയുളള തവള (കവിതാസമാഹാരം)
- സിവിക് ചന്ദ്രന്: ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’
- സിവി ബാലകൃഷ്ണന്: ഉപരോധം (നോവല്‍)
- ഇ സന്തോഷ് കുമാര്‍: ഗാലപ്പഗോസ് (കഥാസമാഹാരം)
- പി രാമന്: തുരുമ്പ്
“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന് മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില് അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.
(തുടര്‍ന്ന് വായിക്കുക…)ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന് അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)
ആകാശങ്ങളിടിഞ്ഞീ-
ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍
നിന്നനിലയ്ക്കേ കല്ലായില്ല.
|
|