close
Sayahna Sayahna
Search

SFN:Main Page


Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

Featured content (Check back later for today's.)

ജോർജ്
ജോർജ് സ്വകാര്യക്കുറിപ്പുകൾ

തീ പിടിച്ച കുതിരകള്‍
കണ്ണാടിയിലേയ്ക്കു മടങ്ങുന്നു
കണ്ണാടികള്‍ ഹരിതവര്‍ണമാര്‍ന്ന്
കാറ്റിലുലയുന്നു
കാറ്റോ, ശരീരം ഉപേക്ഷിക്കുന്നു.
നിശ്ചലമായ ഇലകളുടെ ശബ്ദം കേള്‍ക്കുന്നു.

(തുടര്‍ന്ന് വായിക്കുക…)
ആനന്ദ്
ആനന്ദ്: നദികളും മണലും

മനുഷ്യജീവിതം എന്നപോലെ, വിശാലമായ പ്രകൃതിയും വൈവിധ്യങ്ങളുടെ കലവറയാണ്. സ്ഥലവും സന്ദര്‍ഭവുമായി ബന്ധിച്ചുവേണം വസ്തുതകളെയും സംഭവങ്ങളെയും മനസ്സിലാക്കുക. ശാസ്ത്രീയവും യുക്തിയുക്തവുമായ വിശകലനം അതിനെ പിന്തുടരണം. പോരായ്മകള്‍ പിന്നെയും വന്നേക്കാം. പക്ഷേ, അതാണ് ആരോഗ്യകരമായ രീതി. പോരായ്മകള്‍ സ്വീകരിക്കാനും തിരുത്താനുമുള്ള ഇടം ശാസ്ത്രീയസമീപനത്തില്‍ എപ്പോഴുമുണ്ട്.

മറിച്ച്, സാമാന്യവത്കരിക്കപ്പെട്ട വീക്ഷണവും ആധികാരിക നിലപാടും മൗലികവാദത്തിലേക്ക് നയിക്കുന്നു. ധാരണകള്‍ ജനപ്രിയത നേടുകകൂടി ചെയ്യുമ്പോള്‍ എല്ലാം വിശ്വാസങ്ങളായിത്തീരുന്നു. പ്രയോക്താക്കളെന്നപോലെ പൊതുജനവും സ്വയം നിര്‍മിതമായ കൂടുകളില്‍ അടയ്ക്കപ്പെടുന്നു. ലേബലിങ്‌വഴി ആശയവിനിമയത്തിന് വഴിമുടക്കപ്പെടുകയാണ് ഒരു ദുരന്തം. വേറൊന്ന് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍ തമസ്‌കരിക്കപ്പെടുകയും അപകടകാരണങ്ങള്‍ പലതും പിന്‍വാതിലിലൂടെ രക്ഷപ്പെടുകയും. (തുടര്‍ന്ന് വായിക്കുക…)


ഗിരിജ
വി എം ഗിരിജ: നിന്നോടൊപ്പം പറന്ന്

സ്പര്‍ശം
ആഴങ്ങളിലേക്കുള്ള
മാന്ത്രിക അന്തര്‍വാഹിനിയാണെന്ന്
ആകാശങ്ങളിലേക്കുള്ള
പറന്നുപൊങ്ങലാണെന്ന്
ഉടലുമുയിരും കുളിര്‍പ്പിക്കുന്ന
ഒരിറ്റു മുലപ്പാലാണെന്ന്
നിന്നിലൂടെ ഞാനറിഞ്ഞു.

(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ
അയ്മനം ജോൺ: പൂവന്‍കോഴിയും പുഴുക്കളും

ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്. (തുടര്‍ന്ന് വായിക്കുക…)


ഇ ഹരികുമാര്‍
ഇ ഹരികുമാര്‍: കൂറകൾ

അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരി­ക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാ­ക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷ­മാവുകയും ചെയ്തു.

അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടാ­യിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.

മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരി­യാക്കാതെ അടക്കി നിർത്തിയിരുന്നത്. (തുടര്‍ന്ന് വായിക്കുക…)


പുതിയതായി ചേർത്തത്

 
മലയാള കൃതികൾ

സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.


Sayahna News

കെ വേലപ്പന്‍

നാല്പത്തിമൂന്നാം വയസ്സില്‍ അന്തരിച്ച കെ വേലപ്പന്‍ മികച്ച പത്രപ്രവര്‍ത്ത­കനും ചലച്ചിത്ര നിരൂപക­നുമായിരുന്നു. അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ സായാഹ്നയില്‍ പ്രസിദ്ധീക­രിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ലഭ്യമല്ല. വേലപ്പന്റെ ഫോട്ടോ കൈവശമുള്ളവ­രുണ്ടെങ്കില്‍ സായാഹ്ന­യുമായി ബന്ധപ്പെട­ണമെന്ന് താല്പര്യപ്പെടുന്നു


  • Chandu Menon
    For several decades, Keralites have been reading an edited version of Indulekha, the first Malayalam novel published in 1889, according to a new finding by literary critics, Dr Rajasekharan and Dr Venugopalan. The novel which made a strong advocacy for women's empowerment was mercilessly edited and those who published the book in later years chopped off many such portions. The last chapter (chapter 20) was the most edited one. The critics found the original version of the novel from the British Library in London after several years of search.
Sayahna has published the revised digital version of the novel with all the chopped off portions in chapter 20 reinstated. The newly added portions have a different color to distinguish the same easily. The previous version of the chapter is also kept as an appendix.
The download links can be found here.
  • All the articles of late Sanjayan (M.R. Nair), the versatile humourist considered to be the greatest writer in that genre after the famed Kunchan Nambiar, are getting ready for release in this Wiki. A few articles have already been released and can be seen here.
  • All the works of Prof M Krishna Nair comprising of 24 books, his famed weekly literary column that uninterruptedly spanned a period of 36 years and other articles on literary criticism that appeared in various periodicals will be published by Sayahna under the terms of Creative Commons Attribution-Non-commercial 4.0. Mrs J Vijayamma, wife of the late writer had kindly consented for the same, a kind act which the entire Malayalam speaking population would be ever thankful for.

Technical News

  • Nambooripad
    Sayahna are gearing up for dissemination of mathematical text in this Wiki. Experimental page of an article namely, Cross-Connections, written by renowned mathematician, Prof. KSS Nambooripad is available for readers to get a grip of how mathematics can be rendered in Mediawiki. MathJax is the principal engine that renders mathematical formulae and equations from sources that are marked up in TeX. This is to augment ourselves for the release of his larger volume of research work on Semigroup and Biordered Set.

സാഹിത്യവാരഫലത്തിൽ നിന്ന്

എം കൃഷ്ണൻ നായർ
എല്‍ സാല്‍വഡോറിലെ (എല്‍ സാല്‍വദോര്‍ എന്നു സ്പാനിഷ് ഉച്ചാരണം) പ്രതിഭാശാലിയായ നോവിലിസ്റ്റാണു് മാനിലോ ആര്‍ഗ്വീററ (Manilo Argueta). കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പു് അദ്ദേഹത്തെ നാട്ടില്‍നിന്നു ബഹിഷ്കരിച്ചു. ആര്‍ഗ്വീററ ഇപ്പോൾ കോസ്റ്ററിക്കായില്‍ താമസിക്കുന്നു (ജനനം 1935–ല്‍). അദ്ദേഹത്തിന്റെ നോവലായ A Day in the Life in El Salvador ഉജ്ജ്വലമായ കൊച്ചു കൃതിയാണു്. അതിനെ major novel എന്നു വിശേഷിപ്പിച്ചാലും ശരിയായിരിക്കും. ഒരു ദിവസം കാലത്തു് ആറുമണിതൊട്ടു് ഉച്ചയ്ക്കുശേഷം രണ്ടുമണിവരെയുള്ള സംഭവങ്ങളെ ലൂപ് എന്നു കൃഷിക്കാരിയുടെ വിചാരങ്ങളിലൂടെ ആവിഷ്കരിക്കുകയാണു് ആര്‍ഗ്വീററ്. സാല്‍വഡോറിലെ ഒരു ഗ്രാമത്തില്‍നിന്നും വന്നവളാണു ലൂപ്. നേഷനല്‍ ഗാര്‍ഡ്സ് സാല്‍വഡോറില്‍ മര്‍ദ്ദനവും കൊലപാതകവും മുറയ്ക്കു നടത്തുകയാണു്. തന്റെ കുടുംബാംഗങ്ങളെ സംരക്ഷിച്ചുകൊണ്ടുപോകേണ്ട ഭാരമാണു ലൂപയ്ക്ക്. അവളെ ഗാര്‍ഡ്സ് പീഡിപ്പിക്കുന്നു, മര്‍ദ്ദിക്കുന്നു. അവര്‍ ലൂപിന്റെ മകനെ കൊന്നു തലയറുത്തെടുത്തു. മറ്റുള്ളവര്‍ക്കു മുന്നറിയിപ്പു് എന്ന പോലെ വഴിവക്കില്‍ അതു് വച്ചു. (തുടർന്നു വായിയ്ക്കുക …)

English Section