ജോർജ്:
സ്വകാര്യക്കുറിപ്പുകൾ
തീ പിടിച്ച കുതിരകള്‍
കണ്ണാടിയിലേയ്ക്കു മടങ്ങുന്നു
കണ്ണാടികള്‍ ഹരിതവര്ണമാര്ന്ന്
കാറ്റിലുലയുന്നു
കാറ്റോ, ശരീരം ഉപേക്ഷിക്കുന്നു.
നിശ്ചലമായ ഇലകളുടെ ശബ്ദം കേള്‍ക്കുന്നു.
(തുടര്‍ന്ന് വായിക്കുക…)
ആനന്ദ്:
നദികളും മണലും
മനുഷ്യജീവിതം എന്നപോലെ, വിശാലമായ പ്രകൃതിയും വൈവിധ്യങ്ങളുടെ കലവറയാണ്. സ്ഥലവും സന്ദര്‍ഭവുമായി ബന്ധിച്ചുവേണം വസ്തുതകളെയും സംഭവങ്ങളെയും മനസ്സിലാക്കുക. ശാസ്ത്രീയവും യുക്തിയുക്തവുമായ വിശകലനം അതിനെ പിന്തുടരണം. പോരായ്മകള്‍ പിന്നെയും വന്നേക്കാം. പക്ഷേ, അതാണ് ആരോഗ്യകരമായ രീതി. പോരായ്മകള്‍ സ്വീകരിക്കാനും തിരുത്താനുമുള്ള ഇടം ശാസ്ത്രീയസമീപനത്തില്‍ എപ്പോഴുമുണ്ട്.
മറിച്ച്, സാമാന്യവത്കരിക്കപ്പെട്ട വീക്ഷണവും ആധികാരിക നിലപാടും മൗലികവാദത്തിലേക്ക് നയിക്കുന്നു. ധാരണകള്‍ ജനപ്രിയത നേടുകകൂടി ചെയ്യുമ്പോള്‍ എല്ലാം വിശ്വാസങ്ങളായിത്തീരുന്നു. പ്രയോക്താക്കളെന്നപോലെ പൊതുജനവും സ്വയം നിര്‍മിതമായ കൂടുകളില്‍ അടയ്ക്കപ്പെടുന്നു. ലേബലിങ്വഴി ആശയവിനിമയത്തിന് വഴിമുടക്കപ്പെടുകയാണ് ഒരു ദുരന്തം. വേറൊന്ന് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതകള്‍ തമസ്കരിക്കപ്പെടുകയും അപകടകാരണങ്ങള്‍ പലതും പിന്‍വാതിലിലൂടെ രക്ഷപ്പെടുകയും.
(തുടര്‍ന്ന് വായിക്കുക…)
വി എം ഗിരിജ:
നിന്നോടൊപ്പം പറന്ന്
സ്പര്‍ശം
ആഴങ്ങളിലേക്കുള്ള
മാന്ത്രിക അന്തര്‍വാഹിനിയാണെന്ന്
ആകാശങ്ങളിലേക്കുള്ള
പറന്നുപൊങ്ങലാണെന്ന്
ഉടലുമുയിരും കുളിര്‍പ്പിക്കുന്ന
ഒരിറ്റു മുലപ്പാലാണെന്ന്
നിന്നിലൂടെ ഞാനറിഞ്ഞു.
(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ:
പൂവന്‍കോഴിയും പുഴുക്കളും
ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്.
(തുടര്‍ന്ന് വായിക്കുക…)
ഇ ഹരികുമാര്‍:
കൂറകൾ
അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷമാവുകയും ചെയ്തു.
അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.
മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരിയാക്കാതെ അടക്കി നിർത്തിയിരുന്നത്.
(തുടര്‍ന്ന് വായിക്കുക…)