ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)
പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് സോക്രട്ടീസിന് വിഷം കുടിക്കേണ്ടി വന്നത്. യേശുവിനു കുരിശിലേറേണ്ടിവന്നത്. മഹാത്മാ ഗാന്ധി വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ “ചിരുത” എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:
മലയാളകവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്. ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു് സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു് — രഞ്ജിത് കണ്ണൻകാട്ടിൽ. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ പ്രഥമ കവിതാസമാഹാരമായ “കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ” ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.